സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ ക്യൂആര്‍ കോഡ് വഴി തട്ടിപ്പുസംഘം പണം തട്ടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ക്യൂ ആര്‍ കോഡ് വച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു. പഴയതും പുതിയതുമായ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആപ്പുകളില്‍ പരസ്യം നല്‍കുന്നവരെ നോട്ടമിട്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നത്. ഇങ്ങനെ പരസ്യം നല്‍കുന്ന സാധനങ്ങള്‍ വാങ്ങാമെന്ന് താല്‍പര്യം അറിയിച്ചായിരിക്കും ഈ സംഘത്തിന്റെ വിളിയെത്തുക. ഉത്തരേന്ത്യയിലെ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.

 

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ ക്യൂആര്‍ കോഡ് വഴി തട്ടിപ്പുസംഘം പണം തട്ടുന്നു

എല്ലാ ആപ്പുകളില്‍ വില്‍പ്പന നടക്കുന്ന സാധനങ്ങള്‍ക്ക് പകരം വിരളമായി ലഭിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് ഇവര്‍ ബന്ധപ്പെടുക. ഇവര്‍ സാധനങ്ങള്‍ നേരില്‍ കാണാതെ തന്നെയാണ് കച്ചവടം ഉറപ്പിക്കുക. ഹിന്ദിയിലായിരിക്കും സംസാരം. ഇവര്‍ കേരളത്തില്‍ എത്തുന്നുണ്ടെന്നും തുടര്‍ന്ന് വിലപേശല്‍ ആരംഭിക്കുകയും ചെയ്യും. പില ഉറപ്പിച്ചതിന് ശേഷം പണം അക്കൗണ്ടില്‍ ഇടാമെന്ന് അറിയിക്കുകയും ചെയ്യും.

ഇവിടെ നിന്ന് അങ്ങോട്ടാണ് തട്ടിപ്പ് ആരംഭിക്കുക. രജിസ്റ്റര്‍ ചെയ്ത ഗൂഗിള്‍ പേ നമ്പര്‍ വഴി പണം അയയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഇങ്ങനെ അയയ്ക്കുമ്പോള്‍ ഇടപാട് പരാജയപ്പെടുന്നുവെന്നും അറിയിക്കും. ഇനി പണം അയയ്ക്കണമെങ്കില്‍ ക്യൂ ആര്‍ കോഡ് വഴി മാത്രമേ സാധിക്കുമെന്ന് ഇതുവഴി എളുപ്പത്തില്‍ പണം അയച്ച് നല്‍കാനാവുമെന്നും ഇവര്‍ ഇരയെ ബോധ്യപ്പെടുത്തും. തുടര്‍ന്ന് ക്യൂ ആര്‍ കോഡ് വാങ്ങുന്നതിന് പകരം ഇവര്‍ ഒരു ക്യൂ ആര്‍ കോഡ് നല്‍കുകയും ചെയ്യും.

ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പണം അങ്ങോട്ട് അയയ്ക്കുന്നതിനുള്ള പ്രോസസിംഗ് കാണിക്കും. ഈ സമയത്ത് പറഞ്ഞുറപ്പിച്ച തുക ടൈപ്പ് ചെയ്യുന്നതോടെ പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് പോകും. തുടര്‍ന്ന് പണം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടില്‍ വീഴുന്നതോടെ ഈ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത സംഘം അടുത്ത ആളെ തപ്പി പോകും.

Read more about: fraud money app kerala
English summary

Fraudsters use QR code to extort money through e-commerce apps

Fraudsters use QR code to extort money through e-commerce apps
Story first published: Monday, February 15, 2021, 18:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X