ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ ഭീമന്മാരായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവ ആദ്യ പാദത്തിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പിന്നോട്ട് പോയെങ്കിലും ശക്തമായ വീണ്ടെടുക്കലാണ് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ അവസാനിച്ച കാലയളവിലെ രണ്ടാം പാദ ഫലങ്ങൾ ഇന്ത്യൻ ഐടി മേഖല മടങ്ങി വരുന്നു എന്ന സൂചനകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വീണ്ടെടുക്കൽ ലക്ഷണങ്ങൾക്ക് കാരണമായ അഞ്ച് ഘടകങ്ങൾ ഇതാ:
മാനേജ്മെന്റ് പ്രതികരണങ്ങൾ
മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങൾ പലപ്പോഴും കാര്യങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമായ ധാരണകൾ നൽകുന്നവയാണ്. നൽകുന്നു. ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥൻ നിലവിലെ സ്ഥിതിയെ മൾട്ടി-ഇയർ ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൈക്കിളിന്റെ ആദ്യ ഘട്ടമെന്ന് വിളിച്ചപ്പോൾ ഇൻഫോസിസ് സിഇഒ സലീൽ പരേഖ് ഡിജിറ്റൽ പരിവർത്തന യാത്രകളിലെ നേട്ടത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് രണ്ടാം പാദത്തിലെ പ്രകടനമെന്ന് വ്യക്തമാക്കി.
പുതിയ ഡീലുകൾ
ടിസിഎസിന് 8.6 ബില്യൺ ഡോളർ വിലമതിക്കുന്ന ഡീൽ വിജയങ്ങൾ ലഭിച്ചപ്പോൾ ഇൻഫോസിസ് 3.15 ബില്യൺ ഡോളർ വലിയ ഡീൽ വിജയങ്ങൾ നേടി. ഡീൽ വിജയങ്ങളിൽ ഒരു പുരോഗതി കണ്ടതായി വിപ്രോയും പറഞ്ഞു.
പുതിയ നിയമനങ്ങൾ
ആദ്യ പാദത്തിൽ ജോലിക്കാരിൽ തുടർച്ചയായ കുറവുണ്ടായപ്പോൾ, എല്ലാവരും രണ്ടാം പാദത്തിൽ ജോലിക്കെടുക്കാൻ തുടങ്ങി. ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഐടി വ്യവസായത്തിലെ ആവശ്യകതയുടെ ശക്തമായ സൂചകമാണ് പരമ്പരാഗതമായി നിയമനങ്ങൾ.
ശമ്പള വർദ്ധനവ്
ജോലിക്കാരുടെ നിയമനങ്ങൾക്കൊപ്പം കമ്പനികൾ ശമ്പളവും വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ ഒന്നിന് ടിസിഎസ് ശമ്പളം വർദ്ധിപ്പിച്ചപ്പോൾ വിപ്രോ ഡിസംബർ ഒന്നിനും ഇൻഫോസിസ് ജനുവരി ഒന്നിനും ശമ്പളം വർദ്ധിപ്പിക്കും.
മാർജിനുകളിൽ നേട്ടം
അവസാനമായി, ഐടി കമ്പനികൾക്ക് അവരുടെ ബിസിനസ്സ് വളർത്താനും ലാഭകരമായ രീതിയിൽ ഡീലുകൾ നേടാനും കഴിഞ്ഞു. ചെലവ് കാര്യക്ഷമതയും നിർവ്വഹണവും ആരംഭിച്ചതോടെ മൂന്ന് കമ്പനികളും ഇബിഐടി മാർജിനുകളിൽ മെച്ചപ്പെട്ടു. ടിസിഎസ് മാർജിനുകൾ 26.2 ശതമാനവും ഇൻഫോസിസ് മാർജിനുകൾ 25.4 ശതമാനവും വിപ്രോ 19.2 ശതമാനവുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications