കെട്ടിടവും 20,000 രൂപയും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; ചുരുങ്ങിയ ചെലവില്‍ ഇതാ 4 ഫ്രാഞ്ചൈസികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാളുകളും ഷോപ്പിം​ഗ് സെന്ററുകളിലും കാണുന്ന മിക്ക കടകളും ഇന്ന് ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടത്തുന്നവയാണ്. നല്ല സർവീസും മികച്ച ഉപഭോക്തൃ ഇടപെടലും നടത്താൻ സാധിക്കുന്ന സംരംഭകത മനസുള്ളവർക്ക് ഇന്നത്തെ സമൂഹത്തിൽ വിജയിപ്പിച്ചെടുക്കാൻ സാധിക്കുന്നൊരു ബിസിനസ് മോഡലാണ് ഫ്രാഞ്ചൈസികൾ. തിരഞ്ഞെടുക്കുന്ന ഫ്രാഞ്ചൈസിയ്ക്ക് പ്രദേശത്ത് ആവശ്യക്കാരുണ്ടോകുമോ ഉത്പ്പന്നത്തിന്റെ ​വില താങ്ങാൻ സാധിക്കുന്ന സാമ്പത്തിക ശേഷിയുള്ളവരാണോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മിക്ക ഫ്രാഞ്ചൈസി ബിസിനസുകളിലും ഫ്രാഞ്ചൈസി തുകയാണ് പലരെയും പിന്നോട്ടടിക്കുന്നത്. കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ സാധിക്കുന്ന ഫ്രാഞ്ചൈസികൾ റീട്ടെയിൽ, കഫേ, ഹെൽത്ത് കെയർ, വിദ്യാഭ്യാസം എന്നീ മേഖലകളിലായിരിക്കും കൂടുതലുണ്ടാകുന്നത്. ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ സാധിക്കുന്ന ഫ്രാഞ്ചൈസികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.

കഫേ കോഫി ഡേ

കഫേ കോഫി ഡേ

ഭക്ഷ്യ രം​ഗത്ത്, പ്രത്യേകിച്ച കഫേ രീതികളിൽ താൽപര്യമുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ പരി​ഗണിക്കാവുന്ന ഫ്രാഞ്ചൈസി മോഡലാണ് കഫേ കോഫി ഡേ. ഇന്ത്യൻ ബ്രാൻഡാണെങ്കിലും വിദേശത്തടക്കം കഫേ കോഫി ഡേയ്ക്ക് സാന്നിധ്യമുണ്ട്. നേപ്പാൾ, ബം​ഗ്ലാദേശ്, ഈജിപ്ത്, വിയന്ന, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങി വിവിധ രാജ്യങ്ങളിലെ 200 ന​ഗരങ്ങളിലായി 1700 കോഫി ഷോപ്പുകൾ കഫേ കോഫി ഡേയ്ക്കുണ്ട്.

കഫേ കോഫി ഡേയുടെ ഫ്രാഞ്ചൈസി ആരംഭിക്കാൻ ഉദ്യേശിക്കുന്നവർക്ക് ആവശ്യമായ നിക്ഷേപം 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. 1,000 മുതൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലവും ആവശ്യമാണ്. തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് മുൻഭാ​ഗത്തായി 25 അടിയുടെ വിശാലമായ പാർക്കിം​ഗും ആവശ്യമാണ്. 

Also Read: ബിസിനസാണ് ലക്ഷ്യമെങ്കിൽ ഫ്രാഞ്ചെെസികൾ നോക്കാം; ഇപ്പോൾ തുടങ്ങാൻ പറ്റിയ 6 മേഖലകൾ ഇതാAlso Read: ബിസിനസാണ് ലക്ഷ്യമെങ്കിൽ ഫ്രാഞ്ചെെസികൾ നോക്കാം; ഇപ്പോൾ തുടങ്ങാൻ പറ്റിയ 6 മേഖലകൾ ഇതാ

പതഞ്ജലി

പതഞ്ജലി

കുറഞ്ഞ ചെലവില്‍ ആരംഭിക്കാവുന്ന മറ്റൊരു ഫ്രാഞ്ചൈസി മോഡലാണ് പതഞ്ജലി. പതഞ്ജലി ബ്രാൻഡിന്റെ വിജയത്തിന് ശേഷം സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ, ആരോ​ഗ്യ സരംക്ഷണം, വ്യക്തി​ഗത പരിചകണം, ഭക്ഷ്യ വസ്തുക്കൾ എന്നീ മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്.

2006 ൽ പ്രവർത്തനം ആരംഭിച്ച പതഞ്ജലിക്ക് ഇന്ന് രാജ്യത്ത് ഏകദേശം 47,000ത്തിലധികം റീട്ടെയിൽ ഔട്ട്ലെറ്റുകളുണ്ട്. രാജ്യത്തുടനീളം വ്യാപകമായ ജനപ്രീതി പത്ഞ്ജലി ഉത്പ്പന്നങ്ങൾക്കുണ്ട്. ഇതിന്റെ ഭാ​ഗമായി പതഞ്ജലി ഔട്ട്ലെറ്റിന്റെ ഫ്രാഞ്ചൈസി വാങ്ങുന്നത് ലാഭകരമാകും. നിലവിൽ പതഞ്ജലിയുടെ ഫ്രാഞ്ചൈസി തുറക്കാൻ ചുരുങ്ങിയത് 500 ചതുരശ്ര അടിയുള്ള സ്ഥലവും കുറഞ്ഞത് 7 ലക്ഷം രൂപയുടെ നിക്ഷേപവും ആവശ്യമാണ്. 

Also Read: ബിസിനസ് മോഹം മനസിലുണ്ടോ? എങ്കിൽ ലെൻസ്കാർട് ഫ്രാഞ്ചൈസി നോക്കാം; ചെലവും വരവും ഇങ്ങനെAlso Read: ബിസിനസ് മോഹം മനസിലുണ്ടോ? എങ്കിൽ ലെൻസ്കാർട് ഫ്രാഞ്ചൈസി നോക്കാം; ചെലവും വരവും ഇങ്ങനെ

പിഎംകെവിവൈ

പിഎംകെവിവൈ

നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ). ദേശിയ നൈപുണ്യ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം വഴി രാജ്യത്തെ യുവാക്കള്‍ക്ക് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട തൊഴില്‍ നൈപുണ്യം നല്‍കുകയാണ് പിഎംകെവിവൈ ലക്ഷ്യമിടുന്നത്. ഇതിനായി പിഎംകെവിവൈ ട്രെയിനിംഗ് സെന്ററുകള്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ആരംഭിക്കാനാകും.

പരിശീലന പങ്കാളിയാകാന്‍ സ്‌കില്‍ മാനേജ്‌മെന്റ് ആന്‍ഡ് അക്രിഡിറ്റേഷന്‍ ഓഫ് ട്രെയിനിംഗ് സെന്റര്‍സ് സ്റ്റാന്‍ഡേര്‍ഡ് പാലിക്കേണ്ടതുണ്ട്. വാര്‍ഷിക അക്രിഡിറ്റേഷന്‍ ഫീസായി 12,000 രൂപയും വാര്‍ഷിക മോണിറ്ററിംഗ് ചെലവുകള്‍ക്കായി 8,000 രൂപയും ആവശ്യമാണ്. 

Also Read: 1.50 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; മാസത്തില്‍ 11,000 രൂപയുടെ വരുമാനംAlso Read: 1.50 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; മാസത്തില്‍ 11,000 രൂപയുടെ വരുമാനം

ആർച്ചസീസ്

ആർച്ചസീസ്

കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാവുന്ന മറ്റൊരു ഫ്രാഞ്ചൈസിയാണ് ആർച്ചീസിന്റേത്. ​ഗിഫ്റ്റിം​ഗ്, ക്രാഫ്റ്റ് മേഖലകളിൽ താൽപര്യമുള്ളവർക്ക് ആർച്ചീസിന്റെ ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കാവുന്നതാണ്. ​ഗ്രീറ്റിം​ഗ്സ് കാർഡുകൾ, സമ്മാനങ്ങൾ, ശില്പങ്ങൾ തുടങ്ങിയവയാണ് ആർച്ചീസിൽ വില്പന നടക്കുന്നത്. പിറന്നാൾ അവസരങ്ങൾ, വാലന്റൈൻസ് ഡേ തുടങ്ങിയ ആഘോഷ വേളകളിൽ അനുസരിച്ചുള്ള ​ഗിഫ്റ്റുകളും കാർഡുകളും ആർച്ചീസ് ജനങ്ങളിലേക്ക് എത്തിക്കുന്നു.

ബിസിനസ്

1979 ൽ ആരംഭിച്ച കമ്പനി രാജ്യത്തുടനീളം ഔട്ട്ലെറ്റുകൾ വഴി ബിസിനസ് വ്യാപിക്കുകയാണ്. അധിക ജീവനക്കാരെ ആവശ്യമില്ലാതെ ഫ്രാഞ്ചൈസി ഉടമയ്ക്ക് തന്നെ നടത്തി കൊണ്ടു പോകാൻ സാധിക്കുന്ന ബിസിനസ് സാധ്യതകളിലൊന്നാണ് ആർച്ചീസ് ഫ്രാഞ്ചൈസി. 500 ചതുരശ്ര അടി വിസ്തീർണവും കുറഞ്ഞത് 10 ലക്ഷം രൂപയും ആർച്ചീസ് ഫ്രാഞ്ചൈസിക്ക് ആവശ്യമായി വരും.

Read more about: business budget 2024
English summary

Government Franchise With 20,000; Here's The List Of 4 Franchise That Can Start With Less Investment

Government Franchise With 20,000; Here's The List Of 4 Franchise That Can Start With Less Investment, Read In Malayalam
Story first published: Friday, January 27, 2023, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X