രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ; എന്തൊക്കെ പ്രത്യേകതകള്‍ പ്രതീക്ഷിക്കാം?

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കപ്പെടും. ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനം ബജറ്റിനെ കാത്തിരിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് കൂടിയാണിത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കപ്പെടും. ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനം ബജറ്റിനെ കാത്തിരിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് കൂടിയാണിത്. 2021 ജനുവരി 15ന് ആയിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ അതേ ബജറ്റിന്റെ തുടര്‍ച്ച തന്നെയായിരിക്കും നാളെ അവതരിപ്പിക്കാന്‍ സാധ്യതയെന്നാണ് പ്രതീക്ഷിക്കുന്നത്.

 
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ; എന്തൊക്കെ പ്രത്യേകതകള്‍ പ്രതീക്ഷിക്കാം?

വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ മാറ്റത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മേഖലയിലെ പ്രഖ്യാപനങ്ങള്‍ക്കും കൊവിഡ് പ്രതിരോധനത്തിനുമായിരിക്കും ബജറ്റില്‍ മുന്‍ഗണന. അതുപോലെ കേരളത്തിന്റെ വാക്‌സിനേഷന്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയ്ക്കും പരിഹാരം കാണാന്‍ ശ്രമിച്ചേക്കും. കഴിഞ്ഞ ബജറ്റിലെ മുന്‍ഗണന കാര്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രാധാന്യത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കാം.

 

ഡാറ്റ സുരക്ഷ; നിങ്ങളുടെ വ്യക്തിഗത, സാമ്പത്തീക വിവരങ്ങള്‍ ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?ഡാറ്റ സുരക്ഷ; നിങ്ങളുടെ വ്യക്തിഗത, സാമ്പത്തീക വിവരങ്ങള്‍ ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?

കടം പിരിവ് കുറക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണം. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞിരിക്കുന്ന കേരളത്തിന്റെ ചെറുകിട സംരംഭക മേഖല, കാര്‍ഷിക രംഗം തുടങ്ങിയവയ്ക്കായി പദ്ധതികള്‍ ആവശ്യമാണ്. സംസ്ഥാനത്തിന്റെ പൊതു കടം ഉയരുന്ന സാഹചര്യത്തില്‍ വരുമാന വര്‍ധനവിന് നടപടികള്‍ സ്വീകരിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുക എന്ന വലിയ ഉത്തരവാദിത്തവും പുതിയ ധനമന്ത്രിക്ക് മുന്നിലുണ്ട്.

തിരഞ്ഞെടുപ്പ് മുന്നിലെത്തിയിരുന്നതിനാല്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റായിരുന്നു ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റ്. കോവിഡിന്റെ തിരിച്ചടികളില്‍ നിന്നും പതിയെ സാമ്പത്തിക മേഖല ഉണര്‍വായി വരുന്ന സാഹചര്യത്തിലായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും കര്‍ശനമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്.വിപണിയെ ചലിപ്പിക്കാന്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

മകളുടെ വിദ്യാഭ്യാസത്തിനായും വിവാഹത്തിനായും കരുതല്‍ വേണ്ടേ? പിപിഎഫിലും സുകന്യ സമൃദ്ധിയിലും നിക്ഷേപിക്കാംമകളുടെ വിദ്യാഭ്യാസത്തിനായും വിവാഹത്തിനായും കരുതല്‍ വേണ്ടേ? പിപിഎഫിലും സുകന്യ സമൃദ്ധിയിലും നിക്ഷേപിക്കാം

അഞ്ചു വര്‍ഷങ്ങളിലായി നടപ്പിലാക്കേണ്ടുന്ന പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ ഈ വര്‍ഷം നടപ്പിലാക്കേണ്ടവയും തുടക്കമിടേണ്ടവയേയും സംബന്ധിച്ച വിവരങ്ങള്‍ ബജറ്റിലുണ്ടാകും.

Read more about: kerala budget 2021
English summary

kerala budget 2021: What can we expect from first budget of second ldf government | രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ; എന്തൊക്കെ പ്രത്യേകതകള്‍ പ്രതീക്ഷിക്കാം?

kerala budget 2021: What can we expect from first budget of second ldf government
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X