നോട്ട് നിരോധിക്കുമോ? ആര്‍ബിഐ തിടുക്കത്തില്‍ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്തിന്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ പ്രചാരം നേടിയതോടെ ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ ഡിജറ്റല്‍ പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ 2020 മുതല്‍ സജീവമായിരുന്നു. തുടര്‍ന്ന് 2022-ലെ പൊതുബജറ്റില്‍ രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെയാണ് ഇതുസംബന്ധിച്ച അനിശ്ചിതത്തം മാറിയത്.

 

സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഡിജിറ്റല്‍ രൂപ (ഇ-രൂപ) അവതരിപ്പിക്കാനുള്ള നടപടികള്‍ ഭാരതീയ കേന്ദ്രബാങ്കും (ആര്‍ബിഐ) ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് ആര്‍ബിഐ ഇന്നലെ ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചും ഇ-രൂപയുടെ ഉപയോഗങ്ങളും സവിശേഷതകളും വിശദീകരിക്കുന്ന കണ്‍സപ്റ്റ് നോട്ട് (കുറിപ്പ്) പുറത്തിറക്കിയത്.

എന്താണ് സിബിഡിസി ?

എന്താണ് സിബിഡിസി ?

ഇടപാടുകള്‍ക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് സിബിഡിസി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി- CBDC). ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ മാധ്യമത്തിന്റെ എല്ലാവിധ സൗകര്യങ്ങള്‍ക്കുമൊപ്പം പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രിതവും സുരക്ഷിതവുമായ വിനിമയ മാര്‍ഗവും തയ്യാറാക്കുകയാണ് ലക്ഷ്യം.

രണ്ട് രീതിയിലുള്ള വകഭേദങ്ങളിലാകും ഇ-രൂപ പുറത്തിറക്കുകയെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കുകള്‍ തമ്മിലുള്ള സെറ്റില്‍മെന്റിന് പ്രയോജനപ്പെടുത്താവുന്നതും പൊതുജനത്തിന് ഉപയോഗിക്കാവുന്നതും എന്ന 2 വിഭാഗങ്ങളിലാകും ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. പരോക്ഷ മാര്‍ഗത്തില്‍ ഉപയോഗിക്കാവുന്ന വിഭാഗത്തില്‍ ബാങ്കുകളോ സേവന ദാതാക്കളോ നല്‍കുന്ന വാലറ്റിലാകും (Wallte) ഡിജിറ്റല്‍ രൂപ സൂക്ഷിക്കുക.

ഇതൊരു ക്രിപ്‌റ്റോ കറന്‍സിയാണോ ?

ഇതൊരു ക്രിപ്‌റ്റോ കറന്‍സിയാണോ ?

ക്രിപ്‌റ്റോ കറന്‍സിയുടെ അടിസ്ഥാന സാങ്കേതികവിദ്യയുടെ (ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍) പ്രധാന ഗുണവശങ്ങള്‍ ഡിജിറ്റല്‍ രൂപയുടെ അവതരണത്തിനും പ്രയോജനപ്പെടുത്താനാകും. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ആര്‍ബിഐ തീരുമാനം എടുത്തിട്ടില്ല. എന്തായാലും ബിറ്റ്‌കോയിനും ഈഥറും മുന്നോട്ടുവെയ്ക്കുന്ന രഹസ്യാത്മകത പൂര്‍ണമായും ഡിജിറ്റല്‍ രൂപയുടെ കാര്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഇന്റര്‍നെറ്റ് അത്യാവശ്യമാണോ ?

ഡിജിറ്റല്‍ രൂപ ഇന്റര്‍നെറ്റ് ഇല്ലാതെയും കൈമാറ്റം ചെയ്യാനുള്ള പ്രവര്‍ത്തന രൂപരേഖ ആര്‍ബിഐ തയ്യാറാക്കിയിട്ടുണ്ട്.

Also Read: 7 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; 6 മാസത്തില്‍ ഈ സ്‌മോള്‍ കാപ് ഓഹരി ഇരട്ടിയാകും; വാങ്ങുന്നോ?Also Read: 7 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; 6 മാസത്തില്‍ ഈ സ്‌മോള്‍ കാപ് ഓഹരി ഇരട്ടിയാകും; വാങ്ങുന്നോ?

ഡിജിറ്റല്‍ രൂപ: കൈമാറ്റം ചെയ്യുന്നത് എങ്ങനെ ?

മൈന്‍ ചെയ്‌തെടുക്കാനാകുമോ ?

ക്രിപ്‌റ്റോ കറന്‍സികളെ പോലെ മൈന്‍ (Mine) ചെയ്‌തെടുക്കാന്‍ സാധിക്കില്ല. പകരം ഡിജിറ്റല്‍ രൂപ റിസര്‍വ് ബാങ്കാകും വിതരണം ചെയ്യുക.

ആരാകും വിതരണം ?

ആര്‍ബിഐ ആണ് ഇ-രൂപ പുറത്തിറക്കുന്നതെങ്കിലും വാണിജ്യ ബാങ്കുകള്‍ വിതരണം ചെയ്യുന്ന സംവിധാനമാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

കൈമാറ്റം ചെയ്യുന്നത് എങ്ങനെ ?

പൊതുജനത്തിന് ഉപയോഗിക്കാവുന്ന 'റീട്ടെയില്‍' വിഭാഗം ഡിജിറ്റല്‍ രൂപ 'ടോക്കണ്‍' അടിസ്ഥാനമാക്കിയാണ് കൈമാറ്റം ചെയ്യുക. അതായത്, പണം അയക്കേണ്ട വ്യക്തിയുടെ 'പബ്ലിക് കീ'യിലേക്ക് (ഇ-മെയില്‍ ഐഡി പോലെ സങ്കല്‍പ്പിക്കാം) നിങ്ങളുടെ 'പ്രൈവറ്റ് കീ' (പാസ്‌വേര്‍ഡ് പോലെ) ഉപയോഗപ്പെടുത്തി കൈമാറ്റം നടത്താം.

പലിശ ലഭിക്കുമോ ?

പലിശ ലഭിക്കുമോ ?

ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നതു പ്രകാരം ഡിജിറ്റല്‍ രൂപയ്ക്ക് പലിശ ലഭിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. (അക്കൗണ്ടിലുള്ള പണമെല്ലാം ജനങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ച് ഡിജിറ്റല്‍ രൂപയിലേക്ക് മാറ്റിയാല്‍ നിലവിലെ ബാങ്കുകള്‍ തകരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പലിശ ഇപ്പോള്‍ അനുവദിക്കാത്തത് എന്നാണ് ആര്‍ബിഐയുടെ വിശദീകരണം)

എന്തിന് ഉപയോഗിക്കണം ?

കറന്‍സികളും നാണയങ്ങളും സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള പ്രയാസം ഒഴിവാക്കാനാകും. കൂടാതെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, പരിഷ്‌കാരം, പണമിടപാടിനുള്ള ചെലവ് കുറയ്ക്കുക എന്നിവയും ഇ-രൂപയുടെ ഗുണവശങ്ങളാണ്.

ഇ-രൂപ: രഹസ്യാത്മകത സൂക്ഷിക്കുമോ ?

രഹസ്യാത്മകത സൂക്ഷിക്കുമോ ?

നിലവില്‍ ബാങ്ക് ഇടപാടുകള്‍ നടക്കുന്നത് 'തിരിച്ചറിയാനാകുന്ന' രണ്ടു പേര്‍ തമ്മിലാണ്. എന്നാല്‍ നേരിട്ടുള്ള പണം കൈമാറ്റത്തില്‍ രഹസ്യാത്മകത സൂക്ഷിക്കാനുമാകും. മാത്രവുമല്ല നേരത്തെ ആ കറന്‍സി ഉപയോഗിച്ചവരെ കണ്ടെത്താനുമാകില്ല. അതേസമയം ഇ-രൂപയില്‍ ഭാഗിക രഹസ്യാത്മകത വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറിയ ഇടപാടുകള്‍ അജ്ഞാതമാക്കാനും വലിയ ഇടപാടുകള്‍ തിരിച്ചറിയാവുന്ന വിധത്തിലുമാണ് ഇ-രൂപയുടെ സംവിധാനമെന്നാണ് ആര്‍ബിഐ നല്‍കുന്ന സൂചന.

Also Read: ക്ഷമ നല്‍കിയ സമ്പത്ത്! ഈ മിഡ് കാപ് ഓഹരിയിലെ അന്നത്തെ 1 ലക്ഷം 53 കോടിയായി; നോക്കുന്നോ?Also Read: ക്ഷമ നല്‍കിയ സമ്പത്ത്! ഈ മിഡ് കാപ് ഓഹരിയിലെ അന്നത്തെ 1 ലക്ഷം 53 കോടിയായി; നോക്കുന്നോ?

പ്രോഗ്രാം ചെയ്യാനാകുമോ ?

പ്രോഗ്രാം ചെയ്യാനാകുമോ ?

ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി മാത്രം വിനിയോഗിക്കാവുന്ന തരത്തില്‍ ഡിജിറ്റല്‍ രൂപയില്‍ പ്രോഗ്രാമിങ് ചെയ്യാനാകും. ഉദാഹരണത്തിന്, കാര്‍ഷിക സബ്‌സിഡികള്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനാകും. ഇതിനോടൊപ്പം നിര്‍ദിഷ്ട സമയത്തേക്ക് മാത്രം (വൗച്ചര്‍ പോലെ) സാധുതയുള്ള തരത്തില്‍ ക്രമീകരിക്കാനുമാകും. ഇതിലൂടെ ആവശ്യകത വര്‍ധിപ്പിക്കുവാനും പിന്‍വലിക്കാനും ആര്‍ബിഐക്ക് സാധിക്കും. ഇക്കാര്യത്തില്‍ പക്ഷേ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല.

സിബിഡിസി: എന്തുകൊണ്ട് തിടുക്കം ?

എന്തുകൊണ്ട് തിടുക്കം ?

ക്രിപ്റ്റോ കറന്‍സി പ്രചാരം നേടിയതോടെ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ നേരിടുന്നതിനും എന്നാല്‍ ബ്ലോക്ക്ചെയിന്‍ പോലെയുള്ള നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സിബിഡിസി പുറത്തിറക്കുന്നത് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ബിറ്റ്‌കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയവ നടക്കുന്നുവെന്ന് നേരത്തെ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. സിബിഡിസി മുഖേന കള്ളപ്പണം ഒളിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.

നോട്ട് ഇല്ലാതാകുമോ ?

നോട്ട് ഇല്ലാതാകുമോ ?

സിബിഡിസി പുറത്തിറങ്ങിയാലും അത്രവേഗമൊന്നും കറന്‍സി ഇടപാടുകളെ മാറ്റിമറിക്കാനാവില്ല. പ്രത്യേകിച്ചും നവീന സാങ്കേതിക വിദ്യകളെ സ്വീകരിക്കാനും പൊരുത്തപ്പെടാനും ബുദ്ധിമുട്ടുള്ളവര്‍ ഒരുപാടുണ്ടെങ്കില്‍. എന്നാല്‍ നിലവിലെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തില്‍ താത്പര്യമില്ലാത്തവര്‍ക്കും രഹസ്യാത്മകത സൂക്ഷിക്കാന്‍ താത്പര്യപ്പെടുന്നവരും (അജ്ഞാതാവസ്ഥ ഉറപ്പ് നല്‍കുന്നിടത്തോളം) റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയിലേക്ക് ചുവടുമാറ്റാനാകും.

ഇതിനോടൊപ്പം നിലവിലെ പണമിടപാട് സംവിധാനങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നവര്‍ക്ക് പുതിയൊരു മാര്‍ഗം സിബിഡിസിയിലൂടെ ലഭിക്കും. അതിനോടൊപ്പം, രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാന്‍ ഉപകരിക്കുമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.

English summary

Know The 10 Facts About RBI Proposed Digital Rupee Should Indian Currency Ban Again | നോട്ട് നിരോധിക്കുമോ? റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഇ-രൂപയുടെ 10 സവിശേഷതകള്‍ അറിയാം

Should Indian Currency Ban Again? Know The 10 Facts About RBI Proposed Digital Rupee. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X