ഡിസംബര്‍ പാദത്തില്‍ രാകേഷ് ജുന്‍ജുന്‍വാല വാങ്ങിക്കൂട്ടിയ സ്റ്റോക്കുകളില്‍ ഒന്നാണ് ടൈറ്റന്. ഇക്കഴിഞ്ഞ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ടൈറ്റന് കമ്പനിയിലെ ഓഹരി പങ്കാളിത്തം 3.80 ശതമാനത്തില്‍ നിന്നും 4.02 ശതമാനമായാണ് രാകേഷ് ജുന്‍ജുന്‍വാല വര്‍ധിപ്പിച്ചത്. ഇതേസമയം, ഒരുഭാഗത്ത് ജുന്‍ജുന്‍വാല ടൈറ്റന് ഓഹരികള്‍ കൂടുതല്‍ സമാഹരിച്ചപ്പോള്‍ മറ്റൊരിടത്ത് ടൈറ്റന് ഓഹരികള്‍ വില്‍ക്കുന്ന തിരക്കിലായിരുന്നു എല്‍ഐസിയും (ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ) വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും.
ടൈറ്റനിലെ ഓഹരി പങ്കാളിത്തം 19.06 ശതമാനത്തില്‍ നിന്നും 18.55 ശതമാനമായാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വെട്ടിച്ചുരുക്കിയത്. എല്ഐസിയാകട്ടെ, 3.24 ശതമാനത്തില്‍ നിന്നും 3.16 ശതമാനമായി ടൈറ്റനിലെ ഓഹരി പങ്കാളിത്തം ക്രമപ്പെടുത്തി. ടൈറ്റന് കമ്പനിയുടെ 2,80,56,559 ഓഹരികളാണ് എല്‍ഐസിയുടെ കൈവശമുള്ളത്. സെപ്തംബര്‍ പാദമിത് 2,87,43,982 ഓഹരികളായിരുന്നു. കഴിഞ്ഞപാദം കമ്പനിയുടെ 6,87,423 ഓഹരികളാണ് എല്‍ഐസി വിറ്റൊഴിഞ്ഞത് (0.08 ശതമാനം).
എന്തായാലും അടുത്ത ഒരു വര്‍ഷം കൊണ്ട് ടൈറ്റന് കമ്പനിയുടെ ഓഹരി വില 3,000 രൂപ തൊടുമെന്നാണ് ബ്രോക്കറേജായ എംകെ ഗ്ലോബലിന്റെ പ്രവചനം. 2,321 രൂപയാണ് ടൈറ്റന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയും. 1984 -ല്‍ സ്ഥാപിതമായ ടൈറ്റന് ഇന്ന് ടാറ്റ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ്. 2.30 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ട് ടൈറ്റന്. ജ്വല്ലറി സെഗ്മന്റില്‍ നിന്നാണ് സിംഹഭാഗം വരുമാനവും കമ്പനി കണ്ടെത്തുന്നത്.
ആഭരണങ്ങള്‍, വാച്ചുകള്‍, സ്വര്‍ണം, കണ്ണടകള്‍, വിലപ്പെട്ട കല്ലുകള്‍, രത്നങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ടൈറ്റന് വിപണിയിലെത്തിക്കുന്നു. പറഞ്ഞുവരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സംയോജിത വാച്ച് നിര്‍മാതാക്കളാണ് ടൈറ്റന്.
ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. സെപ്തംബര്‍ പാദം മികച്ച സാമ്പത്തിക പ്രകടനം കാഴ്ച്ചവെക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
ക്രമാനുഗതമായി വരുമാനം വര്‍ധിക്കുന്നതും വിപണി വിഹിതം ഉയരുന്നതും ടൈറ്റനിലെ പോസിറ്റീവ് ഘടകങ്ങളായി എംകെ ഗ്ലോബല്‍ പങ്കുവെയ്ക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം 7,548 കോടി രൂപ വരുമാനവും 641 കോടി രൂപ അറ്റാദായവും കുറിക്കാന്‍ ടൈറ്റന് കഴിഞ്ഞിരുന്നു. മൂന്നാം പാദം വരുമാനം 9,500 കോടി രൂപയും അറ്റാദായം 860 കോടി രൂപയുമായി വര്‍ധിക്കുമെന്നാണ് ബ്രോക്കറേജിന്റെ അനുമാനം. ഉത്സവസീസണ്‍ മുന്‍നിര്‍ത്തി ജ്വല്ലറി രംഗം ഉണര്‍ന്നത് ടൈറ്റന്റെ ബിസിനസിന് ഗുണം ചെയ്തെന്ന് എംകെ ഗ്ലോബല്‍ നിരീക്ഷിക്കുന്നു.
വെള്ളിയാഴ്ച്ച 0.48 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. കടന്നുപോയവാരം 7.60 ശതമാനം തകര്‍ച്ച സ്റ്റോക്ക് നേരിട്ടു. തിങ്കളാഴ്ച്ച 2,511 രൂപയില്‍ വ്യാപാരം തുടങ്ങിയ ടൈറ്റന് ഓഹരികള്‍ വെള്ളിയാഴ്ച്ച 2,321.10 രൂപയിലാണ് തിരശ്ശീലയിട്ടത്. ഒരു മാസം കൊണ്ട് 3.37 ശതമാനം ഇടിവും ആറു മാസം കൊണ്ട് 35.38 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 63 ശതമാനം ആദായമാണ് കമ്പനി തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,687.25 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,396 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 117.94. ഡിവിഡന്റ് യീല്‍ഡ് 0.17 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
