ബിസിനസാണ് ലക്ഷ്യമെങ്കിൽ ഫ്രാഞ്ചെെസികൾ നോക്കാം; ഇപ്പോൾ തുടങ്ങാൻ പറ്റിയ 6 മേഖലകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീറ്റിം​ഗ്, ടാർ​ഗെറ്റ്, ഡെഡ്ലൈൻ തുടങ്ങി 9-5 ജോലിയുടെ പിരിമുറുക്കങ്ങൾ അവസാനിപ്പിച്ച് സ്വന്തമായൊരു സംരംഭം ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവരാണോ?. എങ്കിൽ സ്വന്തമായൊരു ഫ്രാഞ്ചൈസി എടുക്കുക എന്ന തീരുമാനത്തിലേക്ക് കടക്കാം. ചുറ്റുവട്ടത്തിൽ, തൊട്ടടുത്ത ന​ഗരത്തിൽ ശ്രദ്ധിച്ചാൽ വിവിധ കമ്പനികളുടെ ഔട്ടേലെറ്റുകൾ കാണാം. ഇവയൊന്നും കമ്പനി നേരിട്ട് നടത്തുന്നതാവില്ല.

അപ്പോളോ, ഡൊമിനോസ്, അമൂൽ, കെഎഫ്സി തുടങ്ങിയവ ഭൂരിഭാ​ഗവും ഫ്രാഞ്ചൈസികളാണ്. ഇത്തരം കമ്പനികളുടെ ഫ്രാഞ്ചൈസി എടുത്തും ഇക്കാലത്ത് സംരംഭകനാകാം. ഫ്രാഞ്ചൈസി ആരംഭിക്കാൻ സാധിക്കുന്ന 6 മേഖലകളും പ്രധാന കമ്പനികളും ചെലവുകളും പരിശോധിക്കാം.

അനുയോജ്യമായ ഫ്രാഞ്ചൈസി കണ്ടെത്താം

അനുയോജ്യമായ ഫ്രാഞ്ചൈസി കണ്ടെത്താം

നിങ്ങള്‍ക്ക് അനുയോജ്യമായ ഫ്രാഞ്ചൈസി ആണോ എന്ന മനസിലാക്കണം. ഭക്ഷണം, ജുവലറി, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം തുടങ്ങിയ സര്‍വ മേഖലകളിലും ഇന്ന് ഫ്രാഞ്ചൈസി ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നുണ്ട്. ഓരോ മേഖലയിലും ബജറ്റിന് അനുസരിച്ച ഫ്രാഞ്ചൈസി കണ്ടെത്തുകയാണ് വേണ്ടത്.

ഉദാഹരണത്തിന് ചെറിയ ഭക്ഷ്യ കമ്പനിയുടെ ഫ്രാഞ്ചൈസി 5-10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുമ്പോള്‍ അന്ത്രാഷ്്ട്ര ബ്രാന്‍ഡിന് 1 കോടിയോളം രൂപ ചെലവാക്കേണ്ടി വരും. ഏത് വിഭാഗത്തിലുള്ള ബിസിനസിലാണ് താല്പര്യം എന്ന് മനസിലാക്കിയാല്‍ ഈ മേഖലയിലുള്ള കമ്പനികളില്‍ നിന്ന് സ്വന്തം ബജറ്റിന് ഒതുങ്ങുന്ന കമ്പനികളെ തിരഞ്ഞെടുക്കണം. 

Also Read: 1.50 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; മാസത്തില്‍ 11,000 രൂപയുടെ വരുമാനംAlso Read: 1.50 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; മാസത്തില്‍ 11,000 രൂപയുടെ വരുമാനം

​ഗുണങ്ങൾ

​ഗുണങ്ങൾ

വിപണിയില്‍ വിജയിച്ചൊരു ബിസിനസിനെയാണ് നടത്തേണ്ടത് എന്നത് ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ ഗുണം. ബ്രാന്‍ഡിന്റെ സല്‍പേര് വിപണിയില്‍ മുന്‍തൂക്കം നല്‍കും. ഇതോടൊപ്പം ഫ്രാഞ്ചൈസി നല്‍കുന്ന കമ്പനി ലോക്കേഷന്‍ കണ്ടെത്താനും, തൊഴിലാളികളെ തിരഞ്ഞെടുക്കാനും പരിശീലനത്തിനും സൗകര്യങ്ങള്‍ നല്‍കും. ഇതോടൊപ്പം കമ്പനിയുടെ സൂക്ഷ്മ നിരീക്ഷണം ഫ്രാഞ്ചൈസിയ്ക്ക് മുകളിലുണ്ടാകും. ഫ്രാഞ്ചൈസിയുടെ പ്രവർത്തനനം, മാർക്കറ്റിം​ഗ്, ഫിനാൻസ് കാര്യങ്ങളിൽ പരിശോധനകളുണ്ടാകും. 

Also Read: സർക്കാർ ഏജൻസി ക്ഷണിക്കുന്നു; 7.50 ലക്ഷം മുതൽ മുടക്കിൽ ഉ​ഗ്രൻ സംരംഭം തുടങ്ങാം; മാസത്തിൽ ലക്ഷങ്ങൾ നേടാംAlso Read: സർക്കാർ ഏജൻസി ക്ഷണിക്കുന്നു; 7.50 ലക്ഷം മുതൽ മുടക്കിൽ ഉ​ഗ്രൻ സംരംഭം തുടങ്ങാം; മാസത്തിൽ ലക്ഷങ്ങൾ നേടാം

ഫ്രാഞ്ചൈസി കരാർ

ഫ്രാഞ്ചൈസി കരാർ

ഫ്രാഞ്ചൈസി നേടുന്നതിന് ഫ്രാഞ്ചൈസി ഫീസായി മുന്‍കൂര്‍ പണം നല്‍കണം., ഇതോടൊപ്പം ഫ്രാഞ്ചൈസി കരാറും ഒപ്പിടേണ്ടതുണ്ട്. ഈ കരാറോടെയാണ് ബ്രാന്‍ഡ് നെയിം, ഉത്പ്പന്നങ്ങൾ, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് ബ്രാൻഡ് ഉപയോ​ഗിക്കാൻ സാധിക്കുക. 5-10 വര്‍ഷത്തേക്കായിരിക്കും കരാര്‍. ഇതിന് പിന്നീട് പുതുക്കാം. ഓരോ കമ്പനികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫ്രാഞ്ചൈസി ഫോം പൂരിപ്പിച്ചോ വിവരങ്ങള്‍ തേടാം. ഇതോടൊപ്പം ഫ്രാഞ്ചൈസി ബിസിനസുകള്‍ക്കായുള്ള വെബ്‌സൈറ്റുകളായി franchisemart.in, frnachiseindia.com, buisnessbazar.com എന്നിവ പരിശോധിക്കാം. 

Also Read: അമ്മയുടെ കൈപുണ്യം, മകന്റെ മാര്‍ക്കറ്റിംഗ്; 5,000 രൂപയില്‍ നിന്ന് 3 കോടിയിലേക്ക് ഉയര്‍ന്ന സംരംഭത്തിന്റെ കഥയിതാAlso Read: അമ്മയുടെ കൈപുണ്യം, മകന്റെ മാര്‍ക്കറ്റിംഗ്; 5,000 രൂപയില്‍ നിന്ന് 3 കോടിയിലേക്ക് ഉയര്‍ന്ന സംരംഭത്തിന്റെ കഥയിതാ

ഏതൊക്കെ മേഖലകൾ നോക്കാം

ഏതൊക്കെ മേഖലകൾ നോക്കാം

50 ലക്ഷം രൂപയില്‍ കുറവ് ചെലവ് വരുന്ന 6 മേഖലയില്‍ നിന്നുള്ള ഫ്രാഞ്ചൈസി ബിസിനസുകളാണ് ചുവടെ നൽകുന്നത്. മിക്കതിന്റെയും ബ്രേക്ക് ഇവന്‍ പിരയഡ് 3 മാസം മുതല്‍ 1 വര്‍ഷം വരെയാണ്. റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് 1-3 വര്‍ഷം വരെ വ്യത്യാസപ്പെട്ടിരിക്കും.

ഭക്ഷ്യ മേഖല

കിയോസ്‌കുകളായും റസ്‌റ്റോറന്റുകളായും ഭക്ഷ്യ മേഖലയിൽ ഫ്രാഞ്ചൈസി ആരംഭിക്കാം. 80 ചതുരശ്ര അടിയാണ് കിയോസിനായി കുറഞ്ഞത് വേണ്ടത്. ശരാശരി 10-20 ലക്ഷം രൂപയുടെ നിക്ഷേപം വേണ്ടി വരും. റസ്റ്റോറന്റിന് 30-60 ലക്ഷം വരെയാണ് നിക്ഷേപം ആവശ്യമായി വരുന്നത്. 500 ചരുതശ്ര അടി സ്ഥലം കുറഞ്ഞത് ആവശ്യമാണ്. ഗിയാനി, അമൂല്‍ സ്‌കൂപ്പ്, സബ്‍വേ, ഡൊമിനോസ് പിസ ഹട്ട്, കെഎഫ്‌സി, കഫേ കോഫിഡേ എന്നിവ ഫ്രാഞ്ചൈസികൾ അനുവദിക്കുന്ന പ്രധാന കമ്പനികളാണ്.

ബ്യൂട്ടി- സലൂൺ മേഖല

ബ്യൂട്ടി- സലൂൺ മേഖല

ബ്യൂട്ടി മേഖലയില്‍ ചുരുങ്ങിയത് 20-60 ലക്ഷത്തിന്റെ നിക്ഷേപം ആവശ്യമാണ്, ജാവേദ് ഹബീബ്, അഫിനിറ്റി, ലാക്മീ സലൂണ്, ടോണി ആന്‍ഡ് ഗേ തുടങ്ങിയ കമ്പനികളെ ഫ്രാഞ്ചൈസിക്കായി സമീപിക്കാവുന്നതാണ്. 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ആവശ്യമാണ്.

കൊറിയർ മേഖല

കൊറിയര്‍, ഡെലിവറി മേഖലയില്‍ 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കതില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാം. 400 ചതുരശ്ര അടിയെങ്കിലും വിസ്തീര്‍ണമുള്ള സ്ഥലം ഇതിനായി ആവശ്യമാണ്. ഇന്‍എക്‌സ്പ്രസ്, ഡിടിഡിസി കൊറിയര്‍, ഡെല്‍ഹിവറി എന്നിവയാണ് ഈ മേഖലയിലെ ഫ്രാഞ്ചൈസി നൽകുന്ന മുന്‍നിര കമ്പനികള്‍.

റീട്ടെയില്‍ ലൈഫ് സ്റ്റൈല്‍ മേഖല

റീട്ടെയില്‍ ലൈഫ് സ്റ്റൈല്‍ മേഖല

റീട്ടെയില്‍ ലൈഫ് സ്റ്റൈല്‍ മേഖലയില്‍ കിസോയ്‌സുകള്‍ ആരംഭിക്കാന്‍ 8-15 ലക്ഷവും സ്‌റ്റോറുകള്‍ക്ക് 30-50 ലക്ഷവും ആവശ്യമാണ്. കിയോസിനായി 100 ചതുരശ്ര അടിയും സ്‌റ്റോറിന് 1000 ചതുരശ്ര അടി സ്ഥലവും വേണം. ലെന്‍സ് കാര്‍ട്ട്, ഫാബ്ഇന്ത്യ, ഫസ്റ്റ് ക്രൈ, പതഞ്ജലി, മീ ആന്‍ഡ് മംമ്‌സ് എന്നിവ ഈ മേഖലയില്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്ന മുന്‍നിര കമ്പനികളാണ്.

ഫര്‍ണിച്ചര്‍ ആന്‍ഡ് ഹോം ഡെക്കര്‍

ഫര്‍ണിച്ചര്‍ ആന്‍ഡ് ഹോം ഡെക്കര്‍ മേഖലയില്‍ സ്പ്ലീപ് വെല്‍, ഗോതറേജ് ഇന്റ്ിരിയോ, വുഡന്‍സ്ട്രീറ്റ്, പെപ്പര്‍ ഫ്രൈ എന്നി കമ്പനികളെ പരിഗണിക്കാം., 1200 ചതുരശ്ര അടി സ്ഥലെമെങ്കിലും വേണം. 10-20 ലക്ഷം രൂപയുടെനിക്ഷേപം ആവശ്യമായി വരും.

Read more about: business
English summary

Looking For A Business Opportunity; Here's 6 Franchise Ideas You Can Choose Now

Looking For A Business Opportunity; Here's 6 Franchise Ideas You Can Choose Now, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X