കാലിടറി സെന്‍സെക്‌സും നിഫ്റ്റിയും, 2 പ്രധാന കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 40,010 എന്ന ഉയര്‍ന്ന പോയിന്റ് രേഖപ്പെടുത്തിയ എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് അവസാന മണി മുഴങ്ങുമ്പോള്‍ 38,395.89 എന്ന നിലയിലേക്ക് വീണു. നിഫ്റ്റി 50 -യുടെ ചിത്രവും മറ്റൊന്നല്ല. ഇന്‍ട്രാഡേ ട്രേഡില്‍ 11,325.85 എന്ന കണക്കിനാണ് നിഫ്റ്റി 50 ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. ക്ലോസിങ് ബെല്ലില്‍ എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് 839 പോയിന്റ് അഥവാ 2.13 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 50 260 പോയിന്റ് അഥവാ 2.23 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഈ അവസരത്തില്‍ ഓഹരി സൂചികകള്‍ താഴെ പോകാനുള്ള രണ്ടു പ്രധാന കാരണങ്ങള്‍ ചുവടെ പരിശോധിക്കാം.

കാലിടറി സെന്‍സെക്‌സും നിഫ്റ്റിയും, 2 പ്രധാന കാരണങ്ങള്‍

അതിര്‍ത്തി പ്രശ്‌നം

ലഡാക്കില്‍ ഇന്ത്യാ - ചൈന അതിര്‍ത്തി പ്രശ്‌നം വീണ്ടും സങ്കീര്‍ണമായിരിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലും പുതിയ സംഭവവികാസം നാശം വിതച്ചു. ഓഗസ്റ്റ് 29, 30 തീയതികളില്‍ ചൈനീസ് സൈന്യം സമവായം ലംഘിച്ച് പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ നടത്തിയ കാര്യം തിങ്കളാഴ്ച്ചയാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്. ഇതേസമയം, ചൈനീസ് നുഴഞ്ഞുകയറ്റം തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുള്ളതായി ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന അനിശ്ചിതത്വം ഇന്ത്യന്‍ സൂചികകള്‍ ദുര്‍ബലമാവാനുള്ള കാരണങ്ങളില്‍ ഒന്നാണ്.

ജിഡിപി കണക്ക്

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ജിഡിപി കണക്ക് വരാനിരിക്കുകയാണ്. വര്‍ഷാവര്‍ഷം അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച 16 മുതല്‍ 25 ശതമാനം വരെ ചുരുങ്ങുമെന്ന് സാമ്പത്തിക രംഗത്തെ വിഗദ്ധര്‍ പ്രവചിക്കുന്നു. എന്തായാലും കൊറോണ വൈറസ് ഭീതിയും ലോക്ക്ഡൗണും വരുത്തിവെച്ച ക്ഷീണം എന്തുമാത്രം ഭീകരമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ട് പറയും.

ഇപ്പോഴത്തെ സൂചനകള്‍ അടിസ്ഥാനപ്പെടുത്തി രാജ്യത്തിന്റെ മൊത്തം മൂല്യവര്‍ധിത വളര്‍ച്ച 19 മുതല്‍ 25 ശതമാനം വരെ ഇടിയും. വ്യവസായിക ഉത്പാദന സൂചിക, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും പ്രതിമാസ ചിലവുകള്‍, കാര്‍ഷിക ഉത്പാദനം, ഗതാഗതം, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് മൊത്തം ആഭ്യന്തര വളര്‍ച്ച സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കണക്കാക്കുന്നത്. ഉത്പാദനം, നിര്‍മാണം, വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം തുടങ്ങിയ മേഖലകള്‍ക്കായിരിക്കും ഒന്നാം പാദത്തില്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടുക. ഈ മേഖലകളില്‍ നിന്നാണ് ജിഡിപിയുടെ 45 ശതമാനം സംഭാവനയെന്നത് ചിത്രം ഭയാനകമാക്കും.

Read more about: share market sensex nifty
English summary

Market Closing: S&P BSE Sensex down at 38,628.29, Nifty50 fell to 11,387.50 levels

Market Closing: S&P BSE Sensex down at 38,628.29, Nifty50 fell to 11,387.50 levels. Read in Malayalam.
Story first published: Monday, August 31, 2020, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X