നേട്ടം നിലനിര്‍ത്താനാകാതെ വിപണികള്‍, ഐടി ഓഹരികളില്‍ മുന്നേറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികള്‍ നേട്ടത്തിലേക്കെത്തിയതും തിരുത്തലുകള്‍ നേരിട്ട് ഓഹരി വില ആകര്‍ഷകമായതിനെ തുടര്‍ന്നുള്ള നിക്ഷേപ താത്പര്യങ്ങളുടേയും പിന്‍ബലത്തില്‍ പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിവന്നു. വ്യാപാര ദിനത്തിന്റെ ആദ്യ പകുതിയിലെ നേട്ടം നിലനിര്‍ത്താനായില്ലെങ്കിലും നിര്‍ണായക 17,000 നിലവാരം നിഫ്റ്റി കാത്തുസൂക്ഷിച്ചത് പ്രതീക്ഷയേകുന്ന ഘടകമായി. കൂടാതെ, ചില പ്രമുഖ ഓഹരികളിലെ വില വര്‍ധനവും വിപണിയെ നിര്‍ണായക നിലവാരത്തില്‍ പുതിയ ആഴ്ചയിലെ ആദ്യ വ്യാപാരദിനം അവസാനിപ്പിക്കാന്‍ സഹായകമായി. ഒടുവില്‍ നിഫ്റ്റി 27 പോയിന്റ് നേട്ടത്തോടെ 17,053-ലും സെന്‍സെക്‌സ് 153 പോയിന്റ് ഉയര്‍ന്ന് 57,260-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മാര്‍ക്കറ്റ് മൂവ്‌മെന്റ്

മാര്‍ക്കറ്റ് മൂവ്‌മെന്റ്

ഇന്ന് രാവിലെ നിഫ്റ്റിയില്‍ 29 പോയിന്റ് ഉയര്‍ന്ന് 17055-ലും സെന്‍സെക്‌സ 66 പോയിന്റ് ഇറങ്ങി 57,028-ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ ഭേദിച്ച് നിഫ്റ്റിയില്‍ 200-ലേറെ പോയിന്റും സെന്‍സെക്സില്‍ 700-ലേറെ പോയിന്റും തകര്‍ച്ച നേരിട്ടു. എന്നാല്‍, ഫിബനാച്ചി റിട്രേസ്‌മെന്റ് (Fibonacci retracement) അടിസ്ഥാനത്തില്‍ നിര്‍ണായക സപ്പോര്‍ട്ട്് മേഖലഖളായി കണക്കാക്കുന്ന 16,750 നിലവാരത്തില്‍ നിന്നും നിഫ്റ്റിയും 56,3200 നിലവാരങ്ങളില്‍ നിന്നു സെന്‍സെക്‌സും പിന്തുണ ആര്‍ജ്ജിച്ച് നഷ്ടം അതിവേഗത്തില്‍ തിരുത്തുന്നതാണ് പിന്നീട് കണ്ടത്. ആഗോള വിപണികളില്‍ നേട്ടത്തില്‍ തുടരുന്നതും ഇന്ത്യന്‍ വിപണികളിലെ തിരിച്ചുവരവ് സുഗമമാക്കി.

Also Read: ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാംAlso Read: ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാം

ബാങ്ക്-നിഫ്റ്റി

ബാങ്ക്-നിഫ്റ്റി

അതേസമയം, കൊട്ടക് മഹിന്ദ്ര ഓഹരികളുടെ 3 ശതമാനത്തോളമുള്ള വര്‍ധനവ് ഒഴിച്ചുനിര്‍ത്തിയാല്‍ ബാങ്കിംഗ് ഓഹരികള്‍ക്ക് നേട്ടം നിലനിര്‍ത്താനാകാതെ വന്നതോടെ ബാങ്ക്-നിഫ്റ്റി സൂചിക ഇന്ന് നിരാശപ്പെടുത്തി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഇടിഞ്ഞെങ്കിലും അതിവേഗത്തില്‍ തന്നെ നഷ്ടത്തില്‍ നിന്നും കരകയറുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ 300-ലേറെ പോയിന്റ് ഉയര്‍ന്ന് 36,347-ല്‍ എത്താനും സാധിച്ചു. എന്നാല്‍ ഉച്ചകഴിഞ്ഞ് സൂചിക താഴേക്ക് വന്നു.

Also Read: 24 % നേട്ടം, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി വിട്ടുകളയേണ്ടെന്ന് ജിയോജിത്ത്Also Read: 24 % നേട്ടം, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി വിട്ടുകളയേണ്ടെന്ന് ജിയോജിത്ത്

പുറകോട്ടു വലിച്ചത്

പുറകോട്ടു വലിച്ചത്

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയിലുണ്ടായ നഷ്ടമാണ് ബാങ്ക് നിഫ്റ്റിയെ പുറകോട്ടു വലിച്ചത്. ബന്ധന്‍ ബാങ്കിന്റെ ഓഹരികളില്‍ 5 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. പിഎന്‍ബി, ഐഡിഎഫ്‌സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികള്‍ 2 ശതമാനത്തിലേറെ വീണു. അതേസമയം, ഹെവിവെയിറ്റ് ഇന്‍ഡക്‌സ് സ്‌റ്റോക്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ പിടിച്ചുനിന്നതും സൂചികയെ തളരാതെ കാത്തുസൂക്ഷിച്ചു. അവസാനം 86 പോയിന്റ്് താഴ്ന്ന് 35,938-ലാണ് ബ്ങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

Also Read: ഏറ്റവും തകര്‍ച്ച നേരിട്ട 5 മിഡ്കാപ്പ് ഓഹരികള്‍; ഇനി വാങ്ങാമോ?Also Read: ഏറ്റവും തകര്‍ച്ച നേരിട്ട 5 മിഡ്കാപ്പ് ഓഹരികള്‍; ഇനി വാങ്ങാമോ?

അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,097 ഓഹരികളില്‍ 1,,599-ല്‍ വിലയിടിവും 455 ഓഹരികളില്‍ വില വര്‍ധനയും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.28 ആയിരുന്നുു. നി്ഫ്റ്റിയിലെ 50 ഓഹരികളില്‍ 15 എണ്ണം നേട്ടം നിലനിര്‍ത്തിയപ്പോള്‍ 35 കമ്പനികളുടെ ഓഹരി നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയില്‍ വിലയിടിവിനെ തുടര്‍ന്ന് ബിപിസിഎല്‍, ഒഎന്‍ജിസി, ഐഒസി എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലായി. ഫാര്‍മ മേഖലയിലെ പ്രമുഖ കമ്പനിയായ സണ്‍ ഫാര്‍മയുടെ ഓഹരികള്‍ 2 ശതമാനത്തിലധികം ഇടിഞ്ഞു.

Also Read: സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ; ഓഹരികള്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍Also Read: സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ; ഓഹരികള്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

പ്രമുഖ ഓഹരികളുടെ പ്രകടനം

പ്രമുഖ ഓഹരികളുടെ പ്രകടനം

>> നഷ്ടം നേരിട്ടവ: ബിപിസില്‍, സണ്‍ഫാര്‍മ, എന്‍ടിപിസി, യുപിഎല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്ട്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, ശ്രീ സിമന്റ്സ്, എസ്ബിഐ തുടങ്ങിയ പ്രധാന ഓഹരികളില്‍ ഒരു ശതമാനത്തിലേറെ വിലയിടിവുണ്ടായി.
>> നേട്ടം ലഭിച്ചവ: കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക് എന്നില രണ്ടു ശതമാനത്തിലധികവും എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, വിപ്രോ, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് എന്നിവയുടെ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും വില വര്‍ധന രേഖപ്പെടുത്തി.

English summary

Market Lose Early Gains It Shines PSE Drags

Market Lose Early Gains It Shines Public Sector Enterprises Drags
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X