ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കും. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം. എന്തായാലും അടുത്തിടെ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്ന ഒരു മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വികാസ് ലൈഫ്കെയര്‍
പിവിസി/ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് വികാസ് ലൈഫ്കെയര്‍ പ്രധാനമായും ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം വിവിധ കെമിക്കല്‍ പദാര്‍ത്ഥങ്ങളുടേയും പോളിമറുകളുടേയും റെസിന്റേയും വ്യാപാരവും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. സമീപകാലത്ത് എഫ്എംസിജി മേഖലയിലേക്കും രംഗപ്രവേശം ചെയ്തു. ഗ്യാസ് വിതരണ സംവിധാനങ്ങളും സ്മാര്‍ട്ട് ഗ്യാസ് മീറ്ററുകളും നിര്‍മിക്കുന്ന ജെനസീസ് ഗ്യാസ് സൊലൂഷന്‍സിനെയും അടുത്തിടെയാണ് ഏറ്റെടുത്തത്. ഡല്‍ഹിയിലാണ് കമ്പനിയുടെ ആസ്ഥാനം.
നിലവില്‍ വികാസ് ലൈഫ്കെയറിന്റെ (BSE: 542655, NSE- BE: VIKASLIFE) വിപണി മൂല്യം 653 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1.18 രൂപ നിരക്കിലും പിഇ അനുപാതം 21.8 മടങ്ങിലുമാണുള്ളത്. അതേസമയം വികാസ് ലൈഫ്കെയറിന്റെ ഓഹരിയിന്മേലുള്ള ആദായം 21 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 25.4 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 8.15 രൂപയും താഴ്ന്ന വില 2.93 രൂപയുമാണ്.
ഓഹരി വില ചരിത്രം
ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ വിക്സ് ലൈഫ്കെയര്‍ ഓഹരികള്‍ 31 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഒരു വര്‍ഷ കാലയളവില്‍ 50 ശതമാനവും മൂന്ന് വര്‍ഷ കാലയളവിനിടെ 151 ശതമാനം നേട്ടവും ഈ പെന്നി ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അതേസമയം വ്യാഴാഴ്ച രാവിലെ 5 ശതമാനത്തോളം ഉയര്‍ന്ന് 5.30 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് വികാസ് ലൈഫ്കെയര്‍ ഓഹരി ഇപ്പോഴുള്ളത്. ബുള്ളിഷ് സൂചനയാണിത്.
വിദേശ നിക്ഷേപം
രണ്ട് വന്‍കിട വിദേശ നിക്ഷേപകരാണ് കഴിഞ്ഞ ദിവസം വികാസ് ലൈഫ്കെയറില്‍ ഓഹരി പങ്കാളിത്തം നേടിയത്. കമ്പനി നടത്തിയ വിഭവ സമാഹരണത്തിന്റെ ഭഗമായാണ് ഓഹരി കൈമാറ്റത്തിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ എഡി ഡൈനാമിക് ഫണ്ട്സ് ലിമിറ്റഡ്, സിട്രസ് ഗ്ലോബല്‍ ആര്‍ബിട്രേജ് ഫണ്ട് തുടങ്ങിയവര്‍ക്കായി 10,41,66,666 ഓഹരികളാണ് തുല്യമായി വിതരണം ചെയ്തത്.
1 രൂപ മുഖവിലയോടൊപ്പം 3.8 രൂപ പ്രീമിയവും ഉള്‍പ്പെടെ 4.8 രൂപ നിരക്കിലായിരുന്നു ഓഹരി കൈമാറ്റം. ഇതിലൂടെ 49.80 കോടി രൂപയാണ് വികാസ് ലൈഫ്കെയര്‍ നേടിയത്. ഇതോടെ വികാസ് ലൈഫ്കെയറിന്റെ ആകെ ഓഹരികളില്‍ 13.31 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശം ഇനിയുള്ളത്. ഇതിന്റെ 12.63 ശതമാനം ഓഹരികളും ഈട് നല്‍കിയിട്ടുമുണ്ട്. അതേസമയം വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 12.21 ശതമാനത്തിലേക്ക് ഉയര്‍ന്നു. റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 74.46 ശതമാനം ഓഹരികളുണ്ട്.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ വികാസ് ലൈഫ്കെയര്‍ നേടിയ വരുമാനം 92.20 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 283 ശതമാനം വര്‍ധനയാണ്. അതുപോലെ കമ്പനിയുടെ അറ്റാദായം 2.59 കോടിയിലേക്ക് ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 677 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വികാസ് ലൈഫ്കെയറിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി മോശം (Piotroski Score: 1) നിലവാരത്തിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
