യുകെയിൽ പുതിയ വിസ നിയമങ്ങൾ‌: ഈ ജോലിക്കാർക്ക് പകുതി ഫീസ് മതി, എളുപ്പത്തിൽ വിസയും കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെൽത്ത് പ്രൊഫഷണലുകൾക്കായി പുതിയ ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം നടപ്പിലാക്കാൻ യുണൈറ്റഡ് കിംഗ്ഡം പദ്ധതിയിടുന്നതിനാൽ യുകെയിലേക്ക് കുടിയേറുന്ന ഹെൽത്ത് പ്രൊഫഷണലുകൾക്ക് ഉടൻ നടപടികൾ എളുപ്പമാകും. നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്എസ്) വിസ സ്കീം പ്രകാരം, അപേക്ഷാ ഫീസ് നിലവിലെ 928 പൗണ്ടിൽ നിന്ന് 464 പൗണ്ടായി (595 ഡോളർ) കുറയും. എൻ‌എച്ച്‌എസിൽ ചേരുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് അധിക പോയിന്റുകൾ ലഭിക്കുമെന്നും മുൻ‌ഗണന ലഭിക്കുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

 

പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ

പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ

ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനത്തിനായുള്ള യുകെയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടികൾ. നഴ്‌സുമാരെപ്പോലുള്ള സുപ്രധാന ജോലികൾക്കായി കൂടുതൽ അവസരങ്ങൾ ഒരക്കുമ്പോഴും മൊത്തത്തിലുള്ള കുടിയേറ്റം നിയന്ത്രിക്കുന്ന പദ്ധതിയാണിതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയിൽ ജോലി കിട്ടാൻ ഇനി പാട്പെടും, എച്ച് 1ബി വിസ അപേക്ഷകളിൽ നാലിലൊന്നും അമേരിക്ക നിരസിക്കുന്നു

ആരോ​ഗ്യ മേഖല

ആരോ​ഗ്യ മേഖല

ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കാനാണ് യുകെ ആഗ്രഹിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം പ്രത്യേക വിസ സംവിധാനത്തിലൂടെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നത് യുകെയുടെ ദേശീയ ആരോഗ്യ സേവനം കൂടുതൽ എളുപ്പമാക്കും. യുകെയിലെ 1.2 മില്യൺ ആരോഗ്യ മേഖല ജോലിക്കാരിൽ 153,000 പേരും ബ്രിട്ടീഷുകാരല്ല. നിലവിലെ എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരിൽ 52,000 പേരും ഏഷ്യൻ പൗരന്മാരാണ്.

ഇന്ത്യക്കാർക്ക് ഇനി ബ്രസീലിൽ പോകാൻ വിസ വേണ്ട, പാസ്പോ‍ർട്ട് മാത്രം മതി

ഇളവുകൾ

ഇളവുകൾ

ടയർ 2 (ജനറൽ) വിസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ദന്തഡോക്ടർമാർ, മിഡ്‌വൈഫുകൾ എന്നിവർക്കായി നിയമത്തിൽ ഇളവ് വരുത്തിയിട്ടുണ്ടെന്ന് യുകെ സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അവർക്ക് ടോഫെൽ, ഐഇഎൽടിഎസ് തുടങ്ങിയ ഇംഗ്ലീഷ് ഭാഷാ പരിശോധനകളുടെ ആവശ്യമില്ല. കൂടുതൽ ശാസ്ത്രജ്ഞരെ ആകർഷിക്കുന്നതിനായി ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തുമെന്നും ഓഗസ്റ്റിൽ ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു.

സൗദിയ്ക്ക് പോകുന്നവർക്ക് പണി കിട്ടി, വിസ നിരക്ക് കുത്തനെ ഉയർത്തി, പുതിയ നിരക്കുകൾ ഇങ്ങനെ

ആകർഷകമായ രാജ്യം

ആകർഷകമായ രാജ്യം

താമസിക്കാൻ ഏറ്റവും ആകർഷകമായ രാജ്യമാണ് യു.കെ. അതുകൊണ്ട് തന്നെ വർഷം തോറും നിരവധിയാളുകളാണ് യുകെയിലേയ്ക്ക് കുടിയേറാൻ ശ്രമിക്കുന്നത്. ടയർ 1 അസാധാരണ ടാലന്റ് വിസയ്ക്ക് കീഴിലുള്ള അപേക്ഷകരുടെ പരിധി നിർത്തലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വിസ ഉടമകളെ ആശ്രയിക്കുന്നവർക്കും (ഡിപ്പെൻഡന്റ്) യുകെയിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിനുള്ള നിയമ പരിഷ്കരണത്തിനും സർക്കാർ ഉടൻ തീരുമാനമാക്കുമെന്നാണ് വിവരം.

malayalam.goodreturns.in

Read more about: visa rule വിസ നിയമം
English summary

യുകെയിൽ പുതിയ വിസ നിയമങ്ങൾ‌: ഈ ജോലിക്കാർക്ക് പകുതി ഫീസ് മതി, എളുപ്പത്തിൽ വിസയും കിട്ടും

As the United Kingdom plans to implement a new fast-track visa system for health professionals, immediate steps will be easier for health professionals migrating to the UK. Read in malayalam.
Story first published: Tuesday, November 12, 2019, 10:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X