സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ പണമിടപാട് സംവിധാനമാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യാണിത്. വളരെ വേഗത്തിലും സുരക്ഷിതമായും പണം അയക്കാന്‍ സാധിക്കുന്നതു കൊണ്ടുതന്നെ ഓരോ വര്‍ഷവും യുപിഐ പണമിടപാടുകളില്‍ വന്‍ വര്‍ദ്ധനയും പ്രകടമാണ്.
അതേസമയം യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. മിക്കവരും ഉപയോഗിക്കുന്ന ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ യുപിഐ ആപ്പുകള്‍ മുഖേനയുള്ള ഇടപാടുകള്‍ക്കാണ് പരിധി നിശ്ചയിക്കുന്നത്. നിലവില്‍ ഈ ആപ്പുകള്‍ ഉപയോഗപ്പെടുത്തിയുള്ള വിനിമയങ്ങളുടെ എണ്ണത്തിന് പരിധിയില്ല. രാജ്യത്തെ യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI), വിഷയവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തരത്തിലുള്ള നിയന്ത്രണം നടപ്പിലാക്കിയാല്‍ ഒരു ആപ്ലിക്കേഷനില്‍ നിന്നും നിശ്ചിത കാലയളവിനിടെ നിര്‍ദിഷ്ട ഇടപാടുകള്‍ മാത്രമേ നടത്താനാവൂ. ഇതോടെ ഗൂഗിള്‍ പേ പോലെയുള്ള യുപിഐ ആപ്പുകള്‍ മുഖേനയുള്ള എല്ലാ വിനിമയങ്ങള്‍ക്കും ബാധകമായേക്കും. ഡിസംബര്‍ 31-നകം യുപിഐ പണമിടപാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കമ്പനികളിലൂടെയുമുള്ള വിനിമയങ്ങളുടെ എണ്ണം 30 ശതമാനമായി നിജപ്പെടുത്തിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം രാജ്യത്ത് നടക്കുന്ന 80 ശതമാനം പണമിടപാടുകളും യുപിഐ സംവിധാനം മുഖേയാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ സംവിധാനവുമായി ബന്ധപ്പെട്ട ചില അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഓരോ കമ്പനികളുടേയും ഇടപാടുകള്‍ക്ക് 30 ശതമാനം പരിധിയായി നിശ്ചയിക്കാനാണ് എന്‍പിസിഐ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശം.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുപിഐ പണമിടപാട് വിഹിതത്തിന്റെ 80 ശതമാനവും കൈയാളുന്നത് ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ രണ്ടു ആപ്ലിക്കേഷനുകളാണ്. ഇതിലൂടെ ഈ മേഖലയില്‍ ചില കമ്പനികള്‍ക്കുള്ള കുത്തക മേധാവിത്തം ഒഴിവാക്കുകയെന്ന ലക്ഷ്യവും നിര്‍ദേശത്തിന് പിന്നിലുണ്ടെന്നാണ് നിഗമനം.
യുപിഐ ഇടപാടുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കുന്നതിനായി ഒരു യോഗം ഇതിനോടകം ചേര്‍ന്നുകഴിഞ്ഞു. എന്‍പിസിഐ ഉദ്യോഗസ്ഥര്‍, റിസര്‍വ് ബാങ്ക് പ്രതിനിധികള്‍, ധനമന്ത്രായലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. വിഷയത്തില്‍ സാധ്യമായ എല്ലാ നടപടികളും എന്‍പിസിഐ വിശകലനം ചെയ്യുന്നുണ്ട്.
നവംബര്‍ അവസാനത്തോടെ, 'യുപിഐ മാര്‍ക്കറ്റ് കാപ് ഇംപ്ലിമെന്റേഷന്‍' സംബന്ധിച്ച തീരുമാനം എന്‍പിസിഐ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബര്‍ 31-നകം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന സമയപരിധി സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടിട്ടില്ല.
അതേസമയം ഏറെ ജനസ്വീകാര്യത നേടിയ യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയും ഗുണദോഷങ്ങളും ഉള്‍പ്പെടെ എന്‍പിസിഐ നിര്‍ദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമേ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എന്‍പിസിഐയുടെ നിര്‍ദേശം നിലവില്‍ വരികയാണെങ്കില്‍ ഡിസംബര്‍ 31-ന് ശേഷം രാജ്യത്ത് നടക്കുന്ന യുപിഐ ഇടപാടുകള്‍ക്ക് പരിധിയുണ്ടാകും.
റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള എന്‍പിസിഐയാണ് യുപിഐ വിനിമയ സംവിധാനം വികസിപ്പിച്ചെടുത്തത്. ഐഎംപിഎസ് എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് യുപിഐ ആപ്ലിക്കേഷന്റെ നിര്‍മ്മാണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
