റെയിൽവേയുടെ അടിസ്ഥാന ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ പുതിയ കോഴ്സുകൾ ആരംഭിച്ചു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, സിസ്റ്റംസ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ട്രാൻസ്‌പോർട്ടേഷൻ കം സപ്ലൈ ചെയിൻ മാനേജ്മെൻറ് എന്നിങ്ങനെ മികച്ച 7 അക്കാദമിക് കോഴ്സുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴ്സുകൾ
നാഷണൽ റെയിൽ & ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് (എൻആർടിഐ) കീഴിലുള്ള കോഴ്സുകളിൽ രണ്ട് ബി ടെക് യുജി കോഴ്സുകൾ, രണ്ട് എംബിഎ, മൂന്ന് എംഎസ്‌സി കോഴ്സുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റെയിൽ ഇൻഫ്രാസ്ട്രക്ചർ, റെയിൽ സിസ്റ്റംസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് എന്നിവയിലാണ് രണ്ട് ബിടെക് കോഴ്സുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എംബിഎ, എംഎസ്‌സി
എംബിഎ പ്രോഗ്രാമുകൾ ഗതാഗത, വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ ഈ കോഴ്സുകൾക്ക് ഉയർന്ന മുൻഗണന ലഭിക്കുമെന്ന് റെയിൽവേ ഒരു പ്രസ്താവനയിൽ അവകാശപ്പെട്ടു. സിസ്റ്റംസ് എഞ്ചിനീയറിംഗ്, ഇന്റഗ്രേഷൻ, സിസ്റ്റംസ് ആൻഡ് അനലിറ്റിക്സ്, പോളിസി, ഇക്കണോമിക്സ് എന്നിവയിലാണ് എംഎസ്‌സി പ്രോഗ്രാമുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
വിദേശ സർവ്വകലാശാലയുമായി സഹകരിച്ച്
യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയുമായി സഹകരിച്ചാണ് സിസ്റ്റം എഞ്ചിനീയറിംഗ്, ഇന്റഗ്രേഷൻ എന്നീ എംഎസ്‌സി പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെ പ്രതീക്ഷ നൽകുന്ന കോഴ്സുകളാണ്. ഈ കോഴ്സുകൾ ഉയർന്ന നിലവാരവും പ്രവർത്തനാധിഷ്ഠിതവുമാണെന്ന് റെയിൽവേ അവകാശപ്പെടുന്നു. ഇന്ത്യയിലെ മറ്റൊരു സ്ഥാപനവും ഇത്തരത്തിൽ ഒരു കോഴ്സ് വാഗ്ദാനം ചെയ്യുന്നില്ലെന്നും റെയിൽവേ അവകാശപ്പെടുന്നു.
പഠന രീതി
വളരെ പരീക്ഷണാത്മകവും ആപ്ലിക്കേഷൻ അധിഷ്ഠിതവുമായ പഠന സമീപനത്തിലൂടെ ഈ പ്രോഗ്രാമുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ട്രനിർമ്മാണത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ വി കെ യാദവ് പറഞ്ഞു. രാഷ്ട്രനിർമ്മാണത്തോടുള്ള സമർപ്പണം, ആളുകളോടും സമൂഹത്തോടുമുള്ള അനുകമ്പ, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം എന്നിങ്ങനെ ഒരു കൂട്ടം അടിസ്ഥാന മൂല്യങ്ങൾ കൂടി വികസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കോഴ്സുകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
