റെയിൽവേയുടെ മൊത്തം കുത്തക അവകാശം നീക്കി സ്വകാര്യവത്ക്കരിക്കനുള്ള ആദ്യപടി സ്വീകരിച്ച നരേന്ദ്ര മോദി സർക്കാർ 109 ഒറിജിൻ ഡെസ്റ്റിനേഷൻ (ഒഡി) ജോഡി റൂട്ടുകളിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ നടത്തുന്നതിന് സ്വകാര്യ വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 151 പുതിയ ട്രെയിനുകളുടെ സർവ്വീസ് നടത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 150 സ്വകാര്യ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ 100 ഓളം റൂട്ടുകൾ റെയിൽവേ തിരഞ്ഞെടുത്തിരുന്നു.
ആദ്യ പദ്ധതി
30,000 കോടി രൂപ സ്വകാര്യമേഖലയിൽ നിക്ഷേപം നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം എന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ റെയിൽവേ ശൃംഖലയിലൂടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിന്റെ ആദ്യ സംരംഭമാണിത്. ഓപ്പറേറ്റിങ് പാസഞ്ചർ ട്രെയിനുകളിൽ സ്വകാര്യ പങ്കാളിത്തം തേടാമെന്ന പ്രഖ്യാപനം റെയിൽവേ ശൃംഖലയെ ഫലപ്രദമായി മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ.
ക്രമീകരണം
തിരക്കേറിയ സമയ സ്ലോട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ സർവ്വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് റെയിൽവേ ക്രമീകരണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. റെയിൽവേ ഒരു റെയിൽ വികസന അതോറിറ്റിയായി മാറുമെന്നതിന്റെ സൂചനകളാണിതെന്ന് ഒരു ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ലക്ഷ്യം ആധുനിക സാങ്കേതികവിദ്യ
ഭാവിയിൽ ഭൂരിഭാഗം ട്രെയിനുകളും ഇന്ത്യയിൽ നിർമ്മിക്കുമെന്നും ട്രെയിനുകളുടെ ധനസഹായം, സംഭരണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്ക് സ്വകാര്യ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ടെന്നും റെയിൽവേയിലെ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അറ്റകുറ്റപ്പണി കുറച്ചുകൊണ്ട് ട്രാൻസിറ്റ് സമയം കുറയ്ക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നൽകുക, യാത്രക്കാർക്ക് ലോകോത്തര യാത്രാ അനുഭവം നൽകുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം പറഞ്ഞു.
അതിവേഗ ട്രെയിനുകൾ
ഓരോ ട്രെയിനിനും കുറഞ്ഞത് 16 കോച്ചുകൾ ഉണ്ടായിരിക്കുമെന്നും മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ട്രെയിൻ എടുക്കുന്ന സമയം അതാത് റൂട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ അതിവേഗ ട്രെയിനിനോട് താരതമ്യപ്പെടുത്താവുന്ന വേഗതയുള്ളതായിരിക്കും ഈ ട്രെയിനുകളുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സ്വകാര്യവത്ക്കരണം
ഈ വർഷം ഫെബ്രുവരിയിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് ഇന്ത്യൻ റെയിൽവേയുടെ ശേഷി വർദ്ധിക്കുന്നതിനാൽ കൂടുതൽ ട്രെയിനുകളുടെ ആവശ്യകതയിലേക്ക് നയിക്കുമെന്ന് പറഞ്ഞിരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനാണ് സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരുടെ ആശയം സർക്കാർ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം നിറവേറ്റുന്നതിനാണ് 150 ട്രെയിനുകൾക്കായി ബിഡ്ഡുകൾ ക്ഷണിച്ചത്. സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരുടെ വിജയത്തെ ആശ്രയിച്ച്, എണ്ണം വിപുലീകരിക്കാൻ കഴിയും. എന്നിരുന്നാലും, നിലവിലുള്ള ട്രെയിനുകൾ റെയിൽവേയ്‌ക്കൊപ്പം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications