നാലാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്; വിപണിയില്‍ ചാഞ്ചാട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ്ടും അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പം പ്രഖ്യാപിത സ്വാസ്ഥ്യപരിധിക്ക് മുകളില്‍ തുടരുന്നതിനാല്‍ രാജ്യത്തെ ബാങ്ക് വായ്പകള നേരിട്ട് ബാധിക്കുന്ന റിപ്പോ റേറ്റില്‍ 50 ബിപിസ് അഥവാ 0.5% വര്‍ധന വരുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആറംഗ പണനയ സമിതിയുടെ (എംപിസി) യോഗത്തില്‍ 5 അംഗങ്ങളാണ് തീരുമാനത്തെ പിന്തുണച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

റിപ്പോ റേറ്റ്

റിപ്പോ റേറ്റ് 0.5% ഉയര്‍ത്തിയതോടെ എസ്ഡിഎഫ് റേറ്റ് 5.65 ശതമാനത്തിലേക്കും വര്‍ധിച്ചു. സമാനമായി എംഎസ്എഫ്, ബാങ്ക് റേറ്റ് എന്നിവ 6.15 ശതമാനത്തിലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്ച രാവിലെ മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഏറ്റവും പുതിയ ദ്വൈമാസ പണനയം പ്രഖ്യാപിച്ചത്.

കൂടാതെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി സാമ്പത്തിക വളര്‍ച്ചയെ പരിഗണിച്ചുകൊണ്ട് കര്‍ക്കശ നയം തുടരാന്‍ 5 എംപിസി അംഗങ്ങളുടെ പിന്തുണയോടെ തീരുമാനിച്ചിട്ടുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇനി അടുത്ത എംപിസി യോഗം ഡിസംബറിലാണ് ചേരുക.

ഇന്ത്യന്‍ സമ്പദ്ഘടന

പ്രതികൂല ആഗോള സാഹചര്യത്തിനിടയിലും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉത്പതിഷ്ണുത നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ച അനുമാനം 7.2-ല്‍ നിന്നും 7 ശതമാനത്തിലേക്ക് താഴ്ത്തി നിശ്ചയിച്ചു.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്കുള്ള റിസര്‍വ് ബാങ്കിന്റെ പണപ്പെരുപ്പ അനുമാനം 6.7 ശതമാനത്തില്‍ നിലനിര്‍ത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെയാകും പണപ്പെരുപ്പം 5 ശതമാനത്തിലേക്ക് താഴുകയെന്നും എംപിസി യോഗം വിലയിരുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പം 6 ശതമാനത്തില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

Also Read: കണ്ണുമടച്ച് നിക്ഷേപിക്കാം; മുതിർന്നവരാണെങ്കിൽ സർക്കാർ കൂടെയുണ്ട്; സ്ഥിര വരുമാനം നേടാൻ 5 പദ്ധതികൾAlso Read: കണ്ണുമടച്ച് നിക്ഷേപിക്കാം; മുതിർന്നവരാണെങ്കിൽ സർക്കാർ കൂടെയുണ്ട്; സ്ഥിര വരുമാനം നേടാൻ 5 പദ്ധതികൾ

ഇന്ത്യന്‍ രൂപ

ഇത്തവണത്തെ പണനയ യോഗത്തിലും റിപ്പോ റേറ്റില്‍ വര്‍ധന വരുത്തിയതോടെ 5 മാസക്കാലയളവില്‍ 1.90 ശതമാനം നിരക്ക് വര്‍ധനയാണ് പ്രാബല്യത്തിലായത്. ഇതോടെ 2019 ഏപ്രിലിന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലേക്കും റിപ്പോ നിരക്ക് എത്തിച്ചേര്‍ന്നു. മേയ്, ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലായി റിപ്പോ റേറ്റില്‍ 140 ബിപിഎസ് വര്‍ധന വരുത്തിയതോടെ റിപ്പോ റേറ്റ് ഇതിനകം 5.40 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഡോളറിനെതിരായ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണവും ഉയര്‍ന്ന തോതില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രേരണയായെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പം

അതേസമയം തുടര്‍ച്ചയായി 3 ത്രൈമാസങ്ങളിലെ ശരാശരി പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത സ്വാസ്ഥ്യപരിധിയായ 6 ശതമാനത്തിന് താഴേക്ക് വരുന്നില്ലെങ്കില്‍ പണപ്പെരുപ്പം തളയ്ക്കുന്നതില്‍ എംപിസി പരാജയപ്പെട്ടതായി കണക്കാക്കും. ഇതിനിടെ പുറത്തുവന്ന ഓഗസ്റ്റ് മാസത്തിലെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് വിപണി പ്രതീക്ഷിച്ചതിനേക്കാളും ഉയര്‍ന്ന് 7 ശതമാനത്തിലായിരുന്നു. ഇതോടെ സെപ്റ്റംബര്‍ പാദം പൂര്‍ത്തിയാകുമ്പോള്‍ പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതില്‍ ആദ്യമായി റിസര്‍വ് ബാങ്ക് പരാജയപ്പെട്ടുവെന്ന് വിലയിരുത്തേണ്ടി വരും.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റിയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ ബെയറിഷ് സൂചനയായ 'ഡബിള്‍ ടോപ്' പാറ്റേണ്‍ രൂപപ്പെട്ടതായി കാണാം. എന്നിരുന്നാലും 16,800 നിലവാരത്തില്‍ നിന്നും സ്ഥരിമായി പിന്തുണയാര്‍ജിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. അതിനാല്‍ 16,800 നിലവാരം കാത്തുസൂക്ഷിക്കാനാകുന്നിടത്തോളം നിഫ്റ്റിയില്‍ ദ്രുതഗതിയിലുള്ള ഒരു പുള്‍ബാക്ക് റാലിക്ക് സാധ്യത ഏറെയാണ്.

അങ്ങനെ സംഭവിച്ചാല്‍ നിഫ്റ്റി 16,950/ 17,000 നിലവാരത്തിലേക്ക് ഉയരാം. എന്നാല്‍ 16,800 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 16,700/ 16,650-ലേക്ക് തിരുത്തപ്പെടാമെന്നും കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

Read more about: rbi stock market share market news
English summary

RBI MPC Governor Shaktikanta Das Announce 50 Bps Hikes Repo Rate | ആര്‍ബിഐ യോഗം പൂര്‍ത്തിയായി ഉടന്‍ പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും

RBI MPC Meet Ends Governor Shaktikanta Das Will Announce New Repo Rate. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X