റിലയൻസ് ജിയോ തങ്ങളുടെ ജനപ്രിയ പ്ലാനുകളായ 98 രൂപയുടെയും 149 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളും വീണ്ടും ആരംഭിച്ചു. മൊബൈൽ താരിഫ് വർദ്ധനവിന്റെ ഭാഗമായി പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ പ്രഖ്യാപിച്ചതിന് ശേഷമാണ് കമ്പനി ഈ രണ്ട് പ്ലാനുകളും പിൻവലിച്ചത്. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും 98 രൂപയുടെയും 149 രൂപയുടെയും പ്ലാനുകൾ ആരംഭിച്ചു.
98 രൂപയുടെ പ്ലാൻ
98 രൂപ പ്ലാൻ അനുസരിച്ച് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റയും 300 എസ്എംഎസും കോംപ്ലിമെന്ററി ജിയോ ആപ്ലിക്കേഷനുകൾ, ജിയോ ടു ജിയോ നെറ്റ്‌വർക്കിലേക്ക് സൌജന്യ പരിധിയില്ലാത്ത കോളുകളും ലഭിക്കും. എന്നിവയ്ക്കും ഉപയോക്താക്കൾക്ക് അർഹതയുണ്ട്. എന്നാൽ സൌജന്യ ഐയുസി മിനിറ്റ് പ്ലാൻ ഇതിൽ ഉൾപ്പെടുന്നില്ല. പ്രതിമാസ ഡാറ്റ ക്വാട്ട തീർന്നു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ലഭിക്കും.
149 രൂപയുടെ പ്ലാൻ
റിലയൻസ് ജിയോയുടെ 149 രൂപയുടെ പ്ലാൻ പ്രകാരം, വരിക്കാർക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കും. പ്ലാനിൽ സൌജന്യ ജിയോ ടു ജിയോ കോളിംഗും 300 മിനിറ്റ് ജിയോ ടു നോൺ-ജിയോ കോളുകളും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും കോംപ്ലിമെന്ററി ജിയോ ആപ്ലിക്കേഷൻ സബ്സ്ക്രിപ്ഷനും ലഭിക്കും. ഈ പദ്ധതിയുടെ സാധുത 24 ദിവസമാണ്.
എയർടെല്ലിനും വൊഡാഫോൺ ഐഡിയയ്ക്കും പിന്നാലെ
എയർടെല്ലും വോഡഫോൺ ഐഡിയയും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് സൌജന്യ ഔട്ട്ഗോയിംഗ് കോളുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ പുറത്തു വരുന്നത്. നേരത്തെ എയർടെല്ലും വൊഡാഫോൺ ഐഡിയയും 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളിൽ മറ്റ് നെറ്റ്‌വർക്കിലേക്ക് 1,000 മിനിറ്റും 84 ദിവസത്തെ കാലാവധിയിൽ 3,000 മിനിറ്റും 365 ദിവസത്തെ വാലിഡിറ്റി പ്ലാനിൽ 12,000 മിനിറ്റും സൌജന്യ കോളുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
അധിക നേട്ടം
നിരക്ക് വർദ്ധനവ് നടപ്പിലാക്കിയെങ്കിലും മറ്റ് ടെലികോം ഓപ്പറേറ്റർമാരേക്കാൾ മികച്ച ഡാറ്റാ, കോൾ ഓഫറുകളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
പരിഷ്കരിച്ച പ്ലാനുകൾ മറ്റ് ഓപ്പറേറ്റർമാരുടെ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്താക്കൾക്ക് 25 ശതമാനം വരെ അധിക നേട്ടം വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
