വിസയ്ക്കും മാസ്റ്റര്‍ കാര്‍ഡിനും ബദലായി പേയ്മെന്‍റ് സേവന മേഖലയിലേക്ക് റിലയന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പേയ്മെന്‍റ് സേവന മേഖലയിലേക്ക് ചുവടുവയ്ക്കുവാനൊരുങ്ങി . ആഗോള വിപണിയെ മുന്നില്‍ കണ്ടുള്ള പുതിയ സംവിധാനം വിസയ്ക്കും മാസ്റ്റര്‍ കാര്‍ഡിനും ബദലായി ആയിരിക്കും പ്രവര്‍ത്തിക്കുക.

 

ഗൂഗിൾ, ഫേസ്ബുക്ക്, ഇൻഫിബീം അവന്യൂ എന്നിവയെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യം രൂപീകരിക്കുവാനാണ് പദ്ധതി. അനുമതി ലഭിച്ചാല്‍ ആഗോള പേയ്‌മെന്റ് ഭീമന്മാരായ മാസ്റ്റർകാർഡ്, വിസ എന്നിവയുടെ വിപണിയിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യം. ഗൂഗിൾ, ഫെയ്‌സ്ബുക്ക് എന്നിവയ്‌ക്കൊപ്പം ആർ‌ഐ‌എൽ യൂണിറ്റും ഇൻ‌ഫിബീം അവന്യൂ സബ്‌സിഡിയറിയായ സോ ഹം ഭാരതും ചേര്‍ന്നാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ഇതില്‍ 40 ശതമാനം ഓഹരി റിലയന്‍സിനും ബാക്കി 60 ശതമാനത്തില്‍ 20 ശതമാനം വീതം മറ്റു മൂന്നു കമ്പനികള്‍ക്കും ആയിരിക്കും.

വിസയ്ക്കും മാസ്റ്റര്‍ കാര്‍ഡിനും ബദലായി പേയ്മെന്‍റ് സേവന മേഖലയിലേക്ക് റിലയന്‍സ്

ഇന്ത്യയിൽ ദേശീയ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആര്‍ബിആയില്‍ അനുമതി തേടിയത്. റിലയന്‍സിനു പുറമേ ടാറ്റാ ഗ്രൂപ്പ്, ആക്സിസ്-ഐസിഐസിഐ ബാങ്ക്, പേടിഎം, ഇന്ത്യ പോസ്റ്റ്, ഫിൻടെക് സ്റ്റാർട്ടപ്പ് ഐസർവ് യു എന്നീ അഞ്ച് കൺസോർഷ്യങ്ങളും ലൈസൻസിനായി അപേക്ഷിച്ചി‌ട്ടുണ്ട്. ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിൽ കൂടുതൽ സ്വയംഭരണാധികാരം നേടാൻ ലൈസൻസ് സഹായിക്കും.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പഠനമനുസരിച്ച്, 2018 ൽ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ 200 ബില്യൺ ഡോളർ അഥവാ ജിഡിപിയുടെ 8 ശതമാനം ആയി കണക്കാക്കപ്പെട്ടിരുന്നു. 2025 ഓടെ ജിഡിപിയുടെ 18-23 ശതമാനമായി ഇത് ഉയരാൻ സാധ്യതയുണ്ട്.

നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വിപണി വീഴുന്നു, കാരണമെന്ത്?

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഐപിഒയുമായി 15 കമ്പനികള്‍

മുംബൈയില്‍ നിന്ന് ഇറാന്‍ വഴി റഷ്യയിലേക്ക്; പുതിയ ചരക്ക് പാത വീണ്ടും ചര്‍ച്ചയാകുന്നു, വളരെ ലാഭം

1,001 കോടി രൂപയുടെ വീട്! ഇന്ത്യയില്‍ തന്നെ... സ്വന്തമാക്കിയത് ദമാനി സഹോദരങ്ങള്‍; മലബാര്‍ ഹില്ലിൽ

English summary

Reliance to replace payment services with Visa and MasterCard

Reliance to replace payment services with Visa and MasterCard
Story first published: Monday, April 5, 2021, 20:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X