ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് പുതിയ സാധ്യതകളുടെ വാതില്‍ തുറക്കാന്‍ രാജ്യത്തെ വ്യവസായ ഭീമനായ റിലയന്‍സ്. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍ഫിബീം എന്നിവയുമായി ചേര്‍ന്ന് രാജ്യത്ത് ഒരു പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് രൂപം നല്‍കാനാണ് റിലയന്‍സിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്രപ്പോസല്‍ റിസര്‍വ്വ് ബാങ്കിന് സമര്‍പ്പിക്കുന്നതിനുളള അവസാന ഘട്ടത്തിലാണ് റിലയന്‍സും പങ്കാളികളുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്ക്, ന്യൂ അംബ്രല്ല എന്റിറ്റീസ് അഥവാ എന്‍യുഇ രൂപീകരിക്കുന്നതിന് വേണ്ടി കമ്പനികളെ ക്ഷണിച്ചിരുന്നു. നാഷണല്‍ പേയ്‌മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റത്തെ എതിരിടാന്‍ ഒരു പുതിയ പേയ്‌മെന്റ് നെറ്റ്വര്‍ക്കിന് രൂപം നല്‍കുന്നതിന് വേണ്ടിയായിരുന്നു അത്. 2008ല്‍ രൂപം കൊണ്ട് എന്‍പിസിഔ ഒരു ലാഭരഹിത കമ്പനിയാണ്. മാര്‍ച്ച് 2019 വരെയുളള കണക്കുകള്‍ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബാങ്ക്, എച്ച്എസ്ബിസി അടക്കമുളള ബാങ്കുകള്‍ കമ്പനിയുടെ ഓഹരി പങ്കാളികളാണ്.

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും

ബാങ്കുകള്‍ തമ്മിലുളള ഇടപാടുകള്‍, എടിഎം സേവനങ്ങള്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എന്നിവ അടക്കം പ്രതിദിനം ബില്യണ്‍ കണക്കിന് തുകയാണ് എന്‍പിസിഐ സേവനത്തിലൂടെ കൈകാര്യം ചെയ്യുന്നത്. ഇവിടേക്കാണ് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം കൊണ്ടുവരാന്‍ റിലയന്‍സ് ശ്രമിക്കുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇന്‍ഫിബീം വക്താവ് തയ്യാറായിട്ടില്ല. നടപടികളുടെ രഹസ്യ സ്വഭാവം കമ്പനിക്ക് കാത്ത് സൂക്ഷിക്കേണ്ടതുണ്ട് എന്നാണ് ഇന്‍ഫിബീം വക്താവിന്റെ പ്രതികരണം.

റിലയന്‍സ്, ഫേസ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 2019ല്‍ അസോചാം പിഡബ്ല്യൂസി ഇന്ത്യ നടത്തിയ പഠനം പ്രകാരം 2023ല്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ 135. 2 ബില്യണ്‍ ഡോളര്‍ അതായത് ഏകദേശം 9,94,100 കോടി രൂപയായി ഉയര്‍ന്നേക്കും. ഫേസ്ബുക്കും ഗൂഗിളും ഇതിനകം തന്നെ ജിയോ പ്ലാറ്റ്‌ഫോമുകളിലടക്കം റിലയന്‍സിന്റെ പങ്കാളികളാണ്. പുതിയ നീക്കത്തിലൂടെ ഡിജിറ്റൽ പേയ്മെന്റ് രംഗം പിടിച്ചടക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

English summary

Reliance to set up a national digital payment network with facebook and google

Reliance to set up a national digital payment network with facebook and google
Story first published: Tuesday, March 2, 2021, 1:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X