സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിര്‍ന്ന പൗരന്മാര്ക്കായുളള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ 2020 മെയ് മാസത്തിലാണ് മുതിര്‍ന്ന പൗര
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിര്‍ന്ന പൗരന്മാര്ക്കായുളള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ 2020 മെയ് മാസത്തിലാണ് മുതിര്‍ന്ന പൗരന്മാര്ക്കായി എസ്ബിഐ വികെയര്‍ സീനിയര്‍ സിറ്റിസണ്‍സ് ടേം ഡെപ്പോസിറ്റ് പദ്ധതി നടപ്പിലാക്കുവാന്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 2020 സെപ്തംബര്‍ വരെയായിരുന്നു പ്രത്യേക പദ്ധതിയുടെ കാലയളവ്.

എന്നാല്‍ രാജ്യമെമ്പാടും പടര്‍ന്നു പിടിച്ച കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് പല തവണ പദ്ധതി കാലയളവ് നീട്ടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെയാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലയളവ് എസ്ബിഐ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Also Read : ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്ഷന്! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ് - ഇവിടെ വായിക്കാം
മുതിര്‍ന്ന പൗരന്മാര്ക്കായി ഒരു പ്രത്യേക എസ്ബിഐ വി കെയര്‍ നിക്ഷേപം റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് വിഭാഗത്തില്‍ ബാങ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 5 വര്‍ഷമോ അതിന് മുകളിലേക്കോ ഉള്ള മുതിര്‍ന്ന പൗരന്മാരുടെ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് 30 ബേസിസ് പോയിന്റ് ഉയര്‍ന്ന നേട്ടം ലഭിക്കും. നിലവിലുള്ള 50 ബേസിസ് പോയിന്റ് അധിക പലിശ നിരക്കിന് പുറമേയാണിത്. 2022 മാര്‍ച്ച് വരെ എസ്ബിഐ വി കെയര്‍ നിക്ഷേപ പദ്ധതി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും - എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
Also Read : ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം - ഇവിടെ വായിക്കാം
എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 5 വര്‍ഷത്തിനും അതിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 30 ബേസിസ് പോയിന്റ് അധിക പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.നിലവില്‍ സാധാരണ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്മേല് എസ്ബിഐ നല്കുന്ന പലിശ നിരക്ക് 5.4 ശതമാനമാണ്.
Also Read : 75,000 രൂപയും കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പും, അതും പ്രീമിയം നല്‍കാതെ തന്നെ! ഈ സര്‍ക്കാര്‍ പദ്ധതി അറിയാമോ? - ഇവിടെ വായിക്കാം
പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയക്ക് കീഴില്‍ മുതിര്‍ന്ന പൗരന്മാരായ വ്യക്തികള്‍ എസ്ബിഐയില്‍ നിക്ഷേപം നടത്തിയാല്‍ ലഭിക്കുന്ന പലിശ നിരക്ക് 6.20 ശതമാനമായിരിക്കും. 2021 ജനുവരി 8 മുതലാണ് ബാങ്കിന്റെ പുതുക്കിയ സ്ഥിര നിക്ഷേപ നിരക്കുകള്‍ പ്രാബല്യത്തിലെയത്തിയത്.
Also Read : 5,000 രൂപ പ്രതിമാസ നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളില്‍ വളര്‍ന്ന 5 മ്യൂച്വല്‍ ഫണ്ട് എസ്ഐപി സ്കീമുകള്‍ - ഇവിടെ വായിക്കാം
എസ്ബിഐയ്ക്ക് പുറമേ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി), ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതുവരെ പലപ്പോഴും അവയുടെ കാലാവധി ബാങ്കുകള്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Also Read : 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ - ഇവിടെ വായിക്കാം
എച്ച്ഡിഎഫ്സി ബാങ്കിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 2021 സെപ്തംബര്‍ 30 വരെയാണ് ഈ പദ്ധതികളുടെ കാലാവധി. എന്നാല്‍ ഐസിഐസിഐ ബാങ്കിന്റെ വെബ്സൈറ്റ് പ്രകാരം 2021 ഒക്ടോബര്‍ 7 വരെ ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാരായ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
