എസ്ബിഐ എഫ്ഡി നിരക്കുകൾ പുതുക്കി, ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി), ആക്സിസ് ബാങ്ക് എന്നിവ 2021 ജനുവരിയിൽ അവരുടെ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് പരിഷ്കരിച്ചു. ബാങ്ക് സ്ഥിര നിക്ഷേപം (എഫ്ഡി) ഏറ്റവും പ്രചാരമുള്ളതും സാധാരണക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ ഉപകരണങ്ങളിൽ ഒന്നുമാണ്. എഫ്ഡികളെ ടേം ഡിപ്പോസിറ്റ് എന്നും വിളിക്കുന്നു.

 

എസ്ബിഐ എഫ്ഡി പലിശ നിരക്ക്

എസ്ബിഐ എഫ്ഡി പലിശ നിരക്ക്

എസ്‌ബി‌ഐയുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്ക് (2 കോടിയിൽ താഴെ) 2021 ജനുവരി 8 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബി‌ഐ എഫ്ഡിക്ക് ഇപ്പോൾ 2.9 ശതമാനം ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള ടേം നിക്ഷേപത്തിന് 3.9% പലിശ നൽകും. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 4.4 ശതമാനം ലഭിക്കും.

ഒരു വർഷത്തിന് മുകളിലുള്ള എഫ്ഡി പലിശ നിരക്ക്

ഒരു വർഷത്തിന് മുകളിലുള്ള എഫ്ഡി പലിശ നിരക്ക്

1 വർഷത്തിനും 2 വർഷത്തിൽ താഴെയുമുള്ള മെച്യൂരിറ്റി ഉള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 10 ബിപിഎസ് കൂടുതൽ പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 4.9% ന് പകരം 5% പലിശ നിരക്ക് ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡിക്ക് 5.1 ശതമാനം പലിശ നൽകും. 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് 5.3 ശതമാനവും 5 വർഷത്തിലും 10 വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനം പലിശ നൽകുന്നത് തുടരും.

മുതിർന്ന പൗരന്മാർക്ക് അധിക പലിശ

മുതിർന്ന പൗരന്മാർക്ക് അധിക പലിശ

മുതിർന്ന പൗരന്മാർക്ക് എസ്‌ബി‌ഐ 50 ബി‌പി‌എസ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ 3.4 ശതമാനം മുതൽ 6.2 ശതമാനം വരെ പലിശ ലഭിക്കും.

ആക്സിസ് ബാങ്ക് പലിശ നിരക്ക്

ആക്സിസ് ബാങ്ക് പലിശ നിരക്ക്

7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലയളവുകളിൽ ആക്സിസ് ബാങ്കും മികച്ച എഫ്ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2021 ജനുവരി 4 ന് ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം എഫ്ഡിക്ക് 2.5 ശതമാനം മുതൽ 5.50 ശതമാനം വരെ പലിശ ലഭിക്കും. തിരഞ്ഞെടുത്ത മെച്യുരിറ്റികളിൽ മുതിർന്ന പൗരന്മാർക്ക് ആക്സിസ് ബാങ്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 2.50% മുതൽ 6% വരെ പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

English summary

SBI has updated FD rates and knows the latest interest rates here | എസ്ബിഐ എഫ്ഡി നിരക്കുകൾ പുതുക്കി, ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം

State Bank of India (SBI), Punjab National Bank (PNB) and Axis Bank have revised their fixed deposit (FD) interest rates in January 2021. Read in malayalam.
Story first published: Tuesday, January 12, 2021, 17:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X