എസ്‌ബി‌ഐ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക, പരാതികളുമായി ഉപഭോക്താക്കൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരവധി ഉപഭോക്താക്കൾ ബാങ്കിന്റെ ഓൺലൈൻ ഇടപാടുകൾ പരാജയപ്പെടുന്നതായി പരാതികളുമായി രംഗത്ത്. സാങ്കേതിക തകരാർ എന്ന സന്ദേശം എഴുതി കാണിക്കുന്നതിനാൽ എസ്‌ബി‌ഐയുടെ യോനോ ആപ്ലിക്കേഷനിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കൾ ട്വിറ്ററിലൂടെ അറിയിച്ചു.

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എസ്‌ബി‌ഐ എഫ്ഡി പിൻവലിച്ചാൽ പിഴ ഇങ്ങനെകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എസ്‌ബി‌ഐ എഫ്ഡി പിൻവലിച്ചാൽ പിഴ ഇങ്ങനെ

ചൊവ്വാഴ്ച മുതലാണ് ബാങ്ക് ഉപഭോക്താക്കൾ സാങ്കേതിക തകരാറുകളെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങിയത്. ഇപ്പോഴും നിരവധി പേർ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. നാലോ അഞ്ചോ ശ്രമങ്ങൾ നടത്തിയിട്ടും ഓൺ‌ലൈനായി പണം അയയ്ക്കാൻ കഴിഞ്ഞില്ലെന്ന് നോയിഡയിൽ നിന്നുള്ള ഒരു എസ്‌ബി‌ഐ ഉപഭോക്താവ് വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

എസ്‌ബി‌ഐ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക, പരാതികളുമായി ഉപഭോക്താക്കൾ

മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കൾക്കും എസ്‌ബി‌ഐ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഓൺ‌ലൈനായി പണം അയയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് വിവരം. ഓൺലൈൻ സേവനങ്ങളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ യോനോയിലാണ് തകരാർ കാണിക്കുന്നത്. ഓൺലൈൻ ഇടപാടുകളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി നിരവധി എസ്‌ബി‌ഐ ഉപഭോക്താക്കൾ പരാതിപ്പെട്ടു.

താൻ ഇതുവരെ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും മോശം ബാങ്കിംഗ് ആപ്ലിക്കേഷനാണ് ഒഫീഷ്യൽ എസ്ബിഐ യോനോ ആപ്ലിക്കേഷൻ എന്ന് ഒരു ട്വിറ്റർ ഉപഭോക്താവ് അഭിപ്രായപ്പെട്ടു. ഏതാനും ആഴ്ചകൾക്ക് മുമ്പ് നവംബർ 22 ന്, ഓൺലൈൻ ഇടപാടുകളെ തടസ്സപ്പെടുത്തുന്ന സാങ്കേതിക പ്രശ്നങ്ങൾ എച്ച്ഡിഎഫ്സി ബാങ്കും നേരിട്ടിരുന്നു.

എസ്‌ബി‌ഐയിൽ 2000 പേർക്ക് തൊഴിലവസരം; യോഗ്യത എന്ത്? അപേക്ഷിക്കേണ്ടത് എങ്ങനെ?എസ്‌ബി‌ഐയിൽ 2000 പേർക്ക് തൊഴിലവസരം; യോഗ്യത എന്ത്? അപേക്ഷിക്കേണ്ടത് എങ്ങനെ?

ഉപഭോക്താക്കൾക്കുണ്ടായ അസൌകര്യത്തിൽ ഖേദിക്കുന്നതായും സെർ‌വറുകളിൽ‌ ഇടയ്‌ക്കിടെയുള്ള കണക്റ്റിവിറ്റി പ്രശ്‌നമാണ് തകരാറിന് കാരണമെന്നും എസ്ബിഐ പറഞ്ഞു. പ്രശ്‌നം വേഗത്തിൽ‌ പരിഹരിക്കുന്നതിന് ബാങ്കിന്റെ ടെക് ടീം പരിശ്രമിക്കുകയാണെന്നും ദയവായി തങ്ങളോട് സഹകരിക്കണമെന്നും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

English summary

SBI Online Transaction Fail, Error In Yono App | എസ്‌ബി‌ഐ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക, പരാതികളുമായി ഉപഭോക്താക്കൾ

State Bank of India (SBI), has a number of customers complaining about the bank's online transactions failing. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X