നല്ല നാളെയ്ക്കായി ഇന്നു കരുതണം! കഴിഞ്ഞ 5 വര്‍ഷത്തിനിടെ രത്തന്‍ ടാറ്റ നിക്ഷേപിച്ച 6 കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

''നിങ്ങള്‍ക്ക് വേഗത്തില്‍ പോകണമെങ്കില്‍ തനിച്ച് നടക്കുക. എന്നാല്‍ ഒരുപാട് ദൂരം പോകണമെങ്കില്‍ ഒരുമിച്ച് നടക്കാം''- രാജ്യത്തെ ഏറ്റവും വലിയ സംരംഭകരായ ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ നേതൃസ്ഥാനീയനും മനുഷ്യസ്‌നേഹിയുമായ രത്തന്‍ ടാറ്റായുടെ പ്രശസ്ത വാചകങ്ങളിലൊന്നാണിത്. പ്രായം 84 പിന്നിട്ടെങ്കിലും നവസംരംഭങ്ങളെയും യുവ സംരംഭകരേയും കൈപിടിച്ചുയര്‍ത്താന്‍ ഇന്നും ആവേശത്തോടെ അദ്ദേഹം മുന്നിട്ടിറങ്ങുന്നു. ഇന്ത്യയുടെ ഭാവി ശോഭനമാകാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് രത്തന്‍ ടാറ്റ ഉറച്ചു വിശ്വസിക്കുന്നു.

 

ഗുഡ്ഫെലോസ്

ഗുഡ്ഫെലോസ്

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായവും സാന്ത്വനവുമേകാന്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരേയും സഹാനുഭൂതിയുള്ളവരേയും ലഭ്യമാക്കുന്ന സ്റ്റാര്‍ട്ട്അപ്പായ 'ഗുഡ്‌ഫെലോസ്' എന്ന പുതിയ കമ്പനിയില്‍ രത്തന്‍ ടാറ്റ നിക്ഷേപമിറക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. മൂലധന നിക്ഷേപം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. രത്തന്‍ ടാറ്റയുടെ ഓഫീസില്‍ ജനറല്‍ മാനേജരായിരുന്ന ശാന്തനു നായിഡുവാണ് 'ഗുഡ്‌ഫെലോസി'ന്റെ സ്ഥാപകന്‍. ഇതിനകം 20-ഓളം പേര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നല്‍കുന്നുണ്ട്.

Also Read: അടുത്ത വര്‍ഷത്തിനുള്ളില്‍ 70% നേട്ടം; മികച്ച ഭാവി സാധ്യതയുള്ള 9 ഓഹരികള്‍Also Read: അടുത്ത വര്‍ഷത്തിനുള്ളില്‍ 70% നേട്ടം; മികച്ച ഭാവി സാധ്യതയുള്ള 9 ഓഹരികള്‍

ശാന്തനു നായിഡു

കമ്പനി സേവനത്തിനായി നിയോഗിക്കുന്ന 'കംപാനിയന്‍' (സുഹൃത്ത്) മുതിര്‍ന്ന പൗരന്റെ വീട്ടില്‍ ആഴ്ചയില്‍ 3 ദിവസമെങ്കിലും സന്ദര്‍ശിക്കണം. 4 മണിക്കൂറെങ്കിലും ഓരോ തവണയും അവരുടെ കൂടെ ചെലവിടണം. അപ്പോള്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും വേണം. ആദ്യമാസം സേവനം സൗജന്യമായിരിക്കും. തുടര്‍ന്ന് പ്രതിമാസം 5,000 രൂപയാണ് ഫീസ് നല്‍കേണ്ടത്. മുംബൈയിലാണ് ആരംഭിച്ചതെങ്കിലും താമസിയാതെ ചെന്നൈ, ബംഗളൂരു, പൂനെ നഗരങ്ങളിലേക്കും ഗുഡ്‌ഫെലോസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും 30 വയസുകാരന്‍ ശാന്തനു നായിഡു വ്യക്തമാക്കി.

ജെനറിക് ആധാര്‍

ജെനറിക് ആധാര്‍

16 വയസുകാരന്‍ അര്‍ജുന്‍ ദേശ്പാണ്ഡെ 2019-ല്‍ ആരംഭിച്ച സംരംഭമാണ് ജെനറിക് ആധാര്‍. ആരോഗ്യസംരംക്ഷണ മേഖലയില്‍ വിവിധ സേവനങ്ങളുടെ ഒറ്റത്തവണ പരിഹരാമെന്ന നിലയിലാണ് ഈ കമ്പനിയുടെ പ്രവര്‍ത്തനം. നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള മരുന്നുകള്‍ ബ്രാന്‍ഡഡ് കമ്പനികളുടെ ഉത്പന്നങ്ങളേക്കാള്‍ 80 ശതമാനം വരെ വിലക്കിഴിവില്‍ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിതരണ രീതിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്.

ആരംഭിച്ച് 3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 150 നഗരങ്ങളിലേക്ക് സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. 1500-ലധികം മെഡിക്കല്‍ ഫ്രാഞ്ചൈസികളും തുടങ്ങിയിട്ടുണ്ട്. 2021-ലാണ് രത്തന്‍ ടാറ്റ, ജെനറിക് ആധാറില്‍ നിക്ഷേപം നടത്തിയത്. തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഓല ഇലക്ട്രിക്

ഓല ഇലക്ട്രിക്

ബംഗളൂരു ആസ്ഥാനമാക്കി വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഓല ഇലക്ട്രിക് മൊബിലിറ്റി. വൈദ്യുത വാഹന മേഖലയില്‍ രാജ്യത്ത് അനുഭവപ്പെടുന്ന ഉണര്‍വിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്പനിയുടെ ആരംഭം. ഓല ഇലക്ട്രിക്കിന്റെ മാതൃ സ്ഥാപനമായ എഎന്‍ഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നേരത്തെ മുതല്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്നു.

സമാനമായി ഓല ഇലക്ട്രിക്കില്‍ 2015 മുതലെങ്കിലും അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹന മേഖലയുടെ ഭാവി വൈദ്യുത വാഹനങ്ങളിലെന്നാണ് രത്തന്‍ ടാറ്റയുടേയും വിശ്വാസം.

മെയിലിറ്റ്

മെയിലിറ്റ്

ലോജിസ്റ്റിക്‌സ് മേഖലയിലെ നവസംരംഭമാണ് മെയിലിറ്റ്. അടിയന്തര കത്തിടപാടുകളും പാഴ്‌സല്‍ വിതരണവും സാങ്കേതികവിദ്യയുടെ സഹായത്തോടെ കൈകാര്യം ചെയ്യുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മെയിലിറ്റില്‍ ഇതിനകം രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ മൂലധന നിക്ഷേപം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത 5 വര്‍ഷത്തിനകം വിതരണ കേന്ദ്രങ്ങളും വെയര്‍ഹൗസുകളും പൂര്‍ണമായി യന്ത്രവത്കരിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നു. ഇതിനോടൊപ്പം രാജ്യത്താകമാനം 500-ഓളം 'മെയില്‍റൂമു'കളും ആരംഭിക്കാനും ലക്ഷ്യമിടുന്നു.

Also Read: 28% പ്രീമിയത്തില്‍ ഓഹരി തിരികെ വാങ്ങുന്നു; ഈ സ്മോള്‍ കാപ് കമ്പനിയിൽ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍Also Read: 28% പ്രീമിയത്തില്‍ ഓഹരി തിരികെ വാങ്ങുന്നു; ഈ സ്മോള്‍ കാപ് കമ്പനിയിൽ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍

ടോര്‍ക് മോട്ടോര്‍സ്

ടോര്‍ക് മോട്ടോര്‍സ്

വൈദ്യുത വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ടോര്‍ക് മോട്ടോര്‍സ്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കി 2016-ലാണ് തുടക്കം. വൈദ്യുത ബൈക്കുകളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. നിരവധി വര്‍ഷത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2022 ഏപ്രിലോടെ ഇവി ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. രത്തന്‍ ടാറ്റയോടൊപ്പം പ്രമുഖ വാഹനാനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയായ ഭാരത് ഫോര്‍ജും ഓലയുടെ സ്ഥാപകന്‍ ഭാവിഷ് അഗര്‍വാളും ഈ കമ്പനിയില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.

ലൈബ്രേറ്റ്

ലൈബ്രേറ്റ്

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക് കമ്പനിയാണ് ലൈബ്രേറ്റ്. രോഗികളേയും ഡോക്ടര്‍മാരേയും കൂട്ടിയിണക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇവര്‍ സജ്ജീകരിക്കുന്നത്. ഇതുവഴി ഓണ്‍ലൈന്‍ മുഖാന്തിരം ഡോക്ടമാരുടെ മാര്‍ഗോപദേശം തേടാം. ഇതിനകം രാജ്യത്തെ 500 നഗരങ്ങളിലേക്ക് കമ്പനിയുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിലെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് രത്തന്‍ ടാറ്റയുടെ സഹായം തേടിയത്. ലൈബ്രേറ്റ് വികസിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ രോഗിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടും ആരോഗ്യസേവനം തേടാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary

Startup Companies: 6 New Companies In India That Funded By Ratan Tata In Last 5 Years

Startup Companies: 6 New Companies In India That Funded By Ratan Tata In Last 5 Years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X