വിപണിയില്‍ തിരുത്തല്‍; ഇപ്പോള്‍ നിക്ഷേപം നടത്താമോ? മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ചൊവാഴ്ച്ച നഷ്ടങ്ങള്‍ ഏറ്റുവാങ്ങി ഓഹരി വിപണി തിരശ്ശീലയിട്ടു. ദിവസ വ്യാപാരത്തിനിടെ 1,000 പോയിന്റിലേറെ താഴേക്ക് പോയ ബോംബെ സൂചിക 410 ഇടര്‍ച്ച കുറിച്ചാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. അവസാന മണിക്കൂറിലെ തിരിച്ചുവരവ് 59,045 പോയിന്റില്‍ നിന്നും 59,667 പോയിന്റിലേക്ക് സെന്‍സെക്‌സിനെ പിടിച്ചുയര്‍ത്തി.

വിശാല വിപണിയായ നിഫ്റ്റിയിലും 0.6 ശതമാനം തകര്‍ച്ചയുണ്ട്. ഒരുഘട്ടത്തില്‍ 17,576 പോയിന്റ് വരെയ്ക്കും താഴ്ന്ന നിഫ്റ്റി അവസാന മണി മുഴങ്ങുമ്പോള്‍ 17,748 പോയിന്റിലേക്ക് നില മെച്ചപ്പെടുത്തി. ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്കും കാലിടറിയത് കാണാം. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കായ 74.07 എന്ന നിലയിലേക്ക് രൂപയെത്തി. വിപണിയുടെ ഇന്നത്തെ വീഴ്ചയെ വിദഗ്ധര്‍ വിശകലനം ചെയ്യുന്നത് ചുവടെ കാണാം.

വിപണിയില്‍ തിരുത്തല്‍; ഇപ്പോള്‍ നിക്ഷേപം നടത്താമോ? മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു

'ഇന്ന് നിഫ്റ്റിയില്‍ കയറ്റിറക്കങ്ങള്‍ ധാരാളം സംഭവിച്ചു. 17,500 പോയിന്റ് നിലയില്‍ പിന്തുണ കണ്ടെത്തിയ നിഫ്റ്റി ഭേദപ്പെട്ട തിരിച്ചുവരവാണ് നടത്തിയത്. ട്രെന്‍ഡ് ഇപ്പോഴും പോസിറ്റീവാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികള്‍ വാങ്ങാനുള്ള അവസരമായി ഇപ്പോഴത്തെ വീഴ്ച വിനിയോഗിക്കാം. മാര്‍ക്കറ്റ് ഇനി മുകളിലേക്കാണ് പോകുന്നതെങ്കില്‍ 17,950 മുതല്‍ 18,000 പോയിന്റ് നില വരെയ്ക്കും നിഫ്റ്റി ചുവടുവെയ്ക്കും', ദീന്‍ ദയാല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് മനീഷ് ഹതിരമണി പറയുന്നു. ആഗോള വിപണികളിലെ ക്ഷീണവും ലാഭമെടുപ്പുമാണ് ഇന്ത്യന്‍ വിപണിയുടെ ഇന്നത്തെ വീഴ്ചയ്ക്കുള്ള പ്രധാന കാരണം. 'ആഗോള വിപണികളിലെ നെഗറ്റീവ് തരംഗവും ഐടി, റിയല്‍റ്റി മേഖലകളിലുണ്ടായ ലാഭമെടുപ്പുമാണ് ഇന്ന് വിപണി താഴേക്ക് പോകാന്‍ കാരണം. എന്തായാലും ക്ലോസ് ചെയ്യുന്നതിന് മുന്‍പ് വലിയ നഷ്ടം നികത്താന്‍ വിപണിക്ക് കഴിഞ്ഞു. യുഎസ് ബോണ്ട് വരുമാനം ഉയരുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും ആഗോള മാര്‍ക്കറ്റിന്റെ കുതിപ്പിന് തടയിടുകയാണ്', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ അറിയിക്കുന്നു.

നിഫ്റ്റി 18,000 പോയിന്റും സെന്‍സെക്‌സ് 60,000 പോയിന്റും കുതിച്ചതിന് ശേഷമുള്ള തിരുത്തലിനാണ് വിപണി ഇന്ന് സാക്ഷിയായത്. ബാരലിന് 80 ഡോളറിന് മേലെയാണ് ബ്രെന്‍ഡ് ക്രൂഡ് നിരക്ക്. ഡോളര്‍ സൂചികയാകട്ടെ 93.5 എന്ന നിലയ്ക്ക് മുകളിലും തുടരുന്നു. 10 വര്‍ഷം കാലാവധിയുള്ള യുഎസ് ബോണ്ട് വരുമാനം 1.5 മാര്‍ക്കിന് അരികിലാണ്. ഈ സാഹചര്യങ്ങള്‍ ബുള്‍ മാര്‍ക്കറ്റിന് ക്ഷീണം ചെയ്യുകയാണ്. ആഗോള വിപണികളെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ഓഹരി വിപണി ഇതുവരെ കുതിച്ചത്. എന്നാല്‍ ക്രൂഡ് വിലയിലെ വര്‍ധനവ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ തിരുത്തലിന് വഴിതെളിക്കും. നിലവില്‍ വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക കഴിഞ്ഞ 200 ദിവസത്തെ ശരാശരിക്ക് മുകളിലാണ് മാറ്റം രേഖപ്പെടുത്തുന്നത്. ഹ്രസ്വകാല തിരുത്തലിന്റെ സൂചനയാണിത് നല്‍കുന്നതും', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് റിസര്‍ച്ച് മേധാവി സന്തോഷ് മീണ അഭിപ്രായപ്പെടുന്നു.

ഷോര്‍ട്ട് ടേം ട്രേഡര്‍മാര്‍ ഇപ്പോഴത്തെ വീഴ്ച കണ്ട് നിക്ഷേപം നടത്തരുതെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. ചൊവാഴ്ച്ച 1 ശതമാനത്തിലേറെയാണ് എണ്ണ വില ഉയര്‍ന്നത്. വിതരണത്തെ ചൊല്ലിയുള്ള ആശങ്കകളും ഡിമാന്‍ഡ് പ്രതീക്ഷകളും മുന്‍നിര്‍ത്തി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആദ്യമായി ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 80 ഡോളര്‍ മാര്‍ക്ക് മറികടന്നു. '10 വര്‍ഷം കാലാവധിയുള്ള യുഎസ് ബോണ്ടുകള്‍ നേട്ടം കൊയ്യുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. 80 ഡോളറിന് മുകളില്‍ ബ്രെന്‍ഡ് ക്രൂഡ് വില തുടരുന്നതും ഇന്ത്യയുടെ മാക്രോ സമ്പദ്ഘടനയ്ക്ക് ക്ഷീണം ചെയ്യും', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.

ചൊവാഴ്ച്ച നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലേറെയാണ് തകര്‍ച്ച കുറിച്ചത്. ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്ക്, ഇന്‍ഫോസിസ് മുതലായ വമ്പന്മാര്‍ 1.5 ശതമാനം മുതല്‍ 2.2 ശതമാനം വരെ താഴേക്ക് പോയി. സാമ്പത്തികകാര്യ ഓഹരികളിലും ഇന്ന് കാര്യമായ തകര്‍ച്ച കാണാം. ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയവര്‍ 1.5 ശതമാനം മുതല്‍ 2 ശതമാനം വരെയാണ് ഇടറിയത്.

English summary

Stock Market: Sensex, Nifty See Correction, Good Time To Invest? Market Experts Give Opinion

Stock Market: Sensex, Nifty See Correction, Good Time To Invest? Market Experts Give Opinion. Read in Malayalam.
Story first published: Tuesday, September 28, 2021, 19:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X