ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകളുടെ എണ്ണവും താഴും. ഇത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈയൊരു പശ്ചാത്തലത്തിലാണ് കമ്പനികള്‍ പ്രധാനമായും ഓഹരി വിഭജനം പരിഗണിക്കുന്നത്.
ഇങ്ങനെ ഓഹരിയുടെ മുഖവില വിഭജിക്കുമ്പോള്‍ വിപണിവില താഴുന്നതിലൂടെ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും തത്ഫലമായി ഇടപാടുകള്‍ ഉയരുകയും ചെയ്യാം. അതേസമയം ഈയാഴ്ചയില്‍ ഓഹരി വിഭജനം നടത്തുന്ന 2 സ്മോള്‍ കാപ് കമ്പനികളുടെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.
രാമ സ്റ്റീല്‍ ട്യൂബ്
സ്റ്റീല്‍ പൈപ്പുകളും ട്യൂബുകളും കാഠിന്യമേറിയ പിവിസി, ജിഐ പൈപ്പുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് രാമ സ്റ്റീല്‍ ട്യൂബ് ലിമിറ്റഡ്. കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് 5:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അതായത് നിലവില്‍ 5 രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജിച്ച് 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഓഗസ്റ്റ് 25-നാണ് നിശ്ചയിച്ചിരിക്കുന്നത്.
രാമ സ്റ്റീല്‍ ട്യൂബ്സിന്റെ (BSE: 539309, NSE : RAMASTEEL) ഓഹരികളില്‍ 70.46 ശതമാനവും പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.76 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.71 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 240 കോടിയും അറ്റാദായം 4 കോടിയുമാണ്. നിലവില്‍ 965 കോടിയാണ് വിപണി മൂല്യം. ഓഹരിയുടെ പിഇ അനുപാതം 39.69 മടങ്ങിലാണുള്ളത്.
അതേസമയം 574.70 രൂപയിലായിരുന്നു രാമ സ്റ്റീല്‍ ട്യൂബ്സ് ഓഹരിയുടെ കഴിഞ്ഞയാഴ്ചയിലെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 574.85 രൂപയും താഴ്ന്ന വില 71.55 രൂപയുമാണ്.
പിഡിഎസ്
റെഡിമെയ്ഡ് തുണിത്തരങ്ങളുടെ വ്യാപാരവും വിപണനവും രൂപകല്പനയും വികസനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ടെക്സ്റ്റൈല്‍ കമ്പനിയാണ് പിഡിഎസ് ലിമിറ്റഡ്. കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം 5:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജിച്ച് 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഓഗസ്റ്റ് 26-നാണ് തീരുമാനിച്ചിരിക്കുന്നത്.
പിഡിഎസ് ലിമിറ്റഡിന്റെ (BSE: 538730, NSE : PDSL) ഓഹരികളില്‍ 66.52 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.84 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.59 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 2,340 കോടിയും അറ്റാദായം 37 കോടിയുമാണ്. നിലവില്‍ 4,443 കോടിയാണ് വിപണി മൂല്യം. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.40 ശതമാനവും പിഇ അനുപാതം 19.19 മടങ്ങിലുമാണുള്ളത്.
അതേസമയം 1,702.75 രൂപയിലായിരുന്നു പിഡിഎസ് ഓഹരിയുടെ കഴിഞ്ഞയാഴ്ചയിലെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 2,041.30 രൂപയും താഴ്ന്ന വില 680.05 രൂപയുമാണ്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് കമ്പനിയില്‍ നിന്നും പിന്നീട് ലഭിച്ചേക്കാവുന്ന ഡിവിഡന്റിലും വര്‍ധന ഉണ്ടാകുമോയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
