ഓൺലൈൻ വിപണിയിലേയ്ക്ക് ചുവടുമാറ്റാൻ ഒരുങ്ങി ടാറ്റാ ഗ്രൂപ്പും. ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനോടും വാൾമാർട്ടിനോടും മത്സരിക്കാനാണ് ടാറ്റാ ഗ്രൂപ്പിന്റെ ഒരുക്കം. ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടാറ്റാ ഗ്രൂപ്പ് അതിന്റെ ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി ഒരു ഓൾ ഇൻ-വൺ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷൻ നിർമ്മിക്കാൻ പദ്ധതിയിടുകയാണ്. ഗ്രൂപ്പിന്റെ എല്ലാ ഉപഭോക്തൃ ബിസിനസുകളും നിലവിലുള്ള ഓൺലൈൻ ആസ്തികളും ഏകീകരിക്കുന്ന പദ്ധതിയായിരിക്കും ഇതെന്നാണ് വിവരം.

2020 അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പദ്ധതി നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ വിപണിയിൽ 2023 ഓടെ 900 ദശലക്ഷം ഉപഭോക്താക്കൾ എത്തുമെന്ന സിസ്‌കോ സിസ്റ്റംസ് ഇൻകോർപ്പറേറ്റിന്റെ പ്രവചനത്തിനിടെയാണ് മുംബൈ ആസ്ഥാനമായുള്ള ടാറ്റാ ഗ്രൂപ്പും ഓൺലൈൻ വിപണി ലക്ഷ്യമിട്ട് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഓൺലൈണ സ്ട്രീമിംഗ് കാണാനും ഷോപ്പുചെയ്യാനും പണമടയ്ക്കാനും മിക്കവാറും എല്ലാവരും സ്മാർട്ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്.
ആമസോൺ.കോം ഇങ്ക്., വാൾമാർട്ട് ഇങ്കിന്റെ ഫ്ലിപ്കാർട്ട്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ എതിരാളികളുമായി ആയിരിക്കും ടാറ്റയ്ക്ക് മത്സരിക്കേണ്ടി വരിക. കാറുകൾ, എയർകണ്ടീഷണറുകൾ, സ്മാർട്ട് വാച്ചുകൾ, ചായപ്പൊടി എന്നിവയും ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകളാണ്. ആഡംബര ഹോട്ടലുകൾ, എയർലൈനുകൾ, യൂട്ടിലിറ്റികൾ, ഇൻഷുറൻസ് ബിസിനസ്സ്, ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ് ശൃംഖല എന്നിവയും ടാറ്റാ ഗ്രൂപ്പിന് കീഴിലുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
