ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ എങ്ങനെ പരിരക്ഷിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധിയുടെ ഈ ശ്രമകരമായ വേളയില്‍ രാജ്യത്തെ പ്രധാന ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയവര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മിക്കവരും തങ്ങളുടെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയും ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ നടത്താന്‍ സാധ്യതയുമുള്ള ഈ സാഹചര്യത്തില്‍, തട്ടിപ്പുകാര്‍ ആളുകളെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ബാങ്കുകള്‍ നല്‍കുന്നത്. ഇഎംഐ മൊറട്ടോറിയം മുതലായവ ഉപയോഗിച്ച് സ്‌കാമര്‍മാര്‍ അഥവ തട്ടിപ്പുകാര്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു.

ഇത്തരക്കാര്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും മോഷ്ടിക്കുകയും തുടര്‍ന്ന് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് തട്ടിപ്പുകാര്‍ പുതിയ വഴികളും സാങ്കേതികതയും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായിട്ടുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വായ്പക്കാരനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ബാങ്കിനെ അറിയിക്കാനും എസ്ബിഐ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ചയുടെ തുടക്കത്തില്‍, ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന സാങ്കേതികതയെക്കുറിച്ച് എച്ച്ഡിഎഫ്‌സി ട്വീറ്റ് ചെയ്തിരുന്നു. ഉപഭോക്താക്കളോട് സുരക്ഷിതമായ ബാങ്കിംഗ് നടത്താനും തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പും ഇതിലൂടെ ബാങ്ക് നല്‍കുന്നു.


1

ഒരു ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ എന്തെല്ലാം?

1. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്‌വേര്‍ഡുകള്‍, ഒടിപി മുതലായ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഇമെയിനോടും പ്രതികരിക്കരുത്.

2. അയച്ചയാളുടെ ഇമെയില്‍ വിലാസം അവരുടെ പ്രദര്‍ശന പേരിന് തുല്യമാണെന്ന് ഉറപ്പുവരുത്തുക. കാര്യങ്ങള്‍ ശരിയല്ലെന്നും നിങ്ങള്‍ക്ക് തോന്നുന്ന പക്ഷം അത്തരം മെയിലുകള്‍ക്ക് മറുപടി നല്‍കാതിരിക്കുകയോ അവര്‍ നല്‍കിയ ഏതെങ്കിലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയോ ചെയ്യുക.

 

2

3. വിശദാശംങ്ങള്‍ക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഇമെയില്‍ അറ്റാച്ച്‌മെന്റുകളില്‍ ക്ലിക്ക് ചെയ്യരുത്.

4. ഇത്തരം ഇമെയിലുകളില്‍ അക്ഷര പിശകുകളോ വ്യാകരണ പിശകുകളോ ഉണ്ടോയെന്ന് പരിശോധിക്കുക. നിങ്ങളുടെ മെയില്‍ബോക്‌സിലേക്ക് വഴിമാറിയേക്കാവുന്ന എതെങ്കിലും സ്പാം ഇമെയിലുകളുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാന മാര്‍ഗമാണിത്.

5. അജ്ഞാത യുആര്‍എല്ലുകള്‍ (ലിങ്കുകള്‍) ഉള്ള ഇമെയിലുകളില്‍ ക്ലിക്ക് ചെയ്യരുത്.

6. ലോകാരോഗ്യ സംഘടന പോലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇമെയിലുകളില്‍ ജാഗ്രത പാലിക്കുക. എറ്റവും പുതിയ വിവരങ്ങള്‍ക്കായി അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

3

തട്ടിപ്പുകാര്‍ നിങ്ങളുടെ ഫോണ്‍ ആക്‌സസ് ചെയ്യാന്‍ അവലംബിക്കുന്ന രീതി.

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി എല്ലായ്‌പ്പോഴും ആധുനികവും സാങ്കേതികവുമായ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കും. ഈ സാഹചര്യങ്ങളില്‍ മനസാന്നിധ്യം കൈവിടാതിരിക്കുക എന്നതാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. തട്ടിപ്പുകാര്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ;

1. നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ടെക് കമ്പനി/ ബാങ്ക് ഓഫറിംഗില്‍ നിന്നുള്ള പ്രതിനിധിയാണെന്ന് അവകാശപ്പെടുന്ന ഒരു തട്ടിപ്പുകാരനില്‍ നിന്ന് നിങ്ങള്‍ക്ക് ഫോണ്‍ കോള്‍ ലഭിച്ചേക്കാം.

 

4

2. നിങ്ങളുടെ മൊബൈലിലേക്ക് വിദൂരമായി ആക്‌സസ് നല്‍കാന്‍ കഴിയുന്ന ഒരു ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നോ മറ്റോ ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ നിങ്ങളെ പ്രേരിപ്പിക്കും.

3. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം ഒരു കോഡ് ജനറേറ്റ് ചെയ്യുകയും അത് പങ്കിടാന്‍ തട്ടിപ്പുകാര്‍ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും.

4. ശേഷം ചില അനുമതികള്‍ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടും. ഇവ അനുവദിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവും.

5. മൊബൈല്‍ ബാങ്കിംഗ് ക്രെഡന്‍ഷ്യലുകളും പിന്‍ ഉം നിങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെടുകയും നിങ്ങള്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തട്ടിപ്പുകാരന് ഇപ്പോള്‍ സാധിക്കുന്നതാണ്.

 

5

നിങ്ങള്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞാല്‍ എന്തു ചെയ്യണം?

1. നിങ്ങള്‍ ഏതെങ്കിലും മോശം ആപ്ലിക്കേഷന്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉടന്‍ ഡിലീറ്റ് ചെയ്യുക.

2. നിങ്ങളുടെ പാസ്‌വേര്‍ഡ് മാറ്റുക. (ഓണ്‍ലൈന്‍ ബാങ്കിംഗും യുപിഐ ആപ്ലിക്കേഷന്‍ പാസ്‌വേര്‍ഡുകളും ഉണ്ടെങ്കില്‍).

3. മാല്‍വെയറുകള്‍ ഫോണില്‍ കടന്നിട്ടുണ്ടെങ്കില്‍ ഇവ തടയാനുള്ള ആന്റി-വൈറസ് സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെന്ന് ഉറപ്പാക്കുക.

4. നിങ്ങളുടെ ബാങ്കിനെയും പൊലീസ് സൈബര്‍ ക്രൈം സെല്ലിനെയും അറിയിക്കുക.

 

English summary

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ എങ്ങനെ പരിരക്ഷിക്കാം?

ways to protect your financial transactions from online fraudsters.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X