കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസുകളിലെ യാത്ര ഇപ്പോഴും ചിലർക്കെങ്കിലും കൌതുകം നിറഞ്ഞ ബാല്യകാല ഓർമ്മകളിലൊന്നായിരിക്കും. ആനവണ്ടിയുടെ മുകളിലെ ഡെക്കിലെ ജാലകത്തിനരികിൽ ഇരുന്നുള്ള യാത്ര ആനപ്പുറത്തിരിക്കുന്നതിന് സമം തന്നെ. എന്നാൽ പുതുതലമുറയ്ക്കിടയിൽ ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്ന വിവാഹ ഫോട്ടോ ഷൂട്ടിനും ഇപ്പോൾ ഡബിൾ ഡെക്കർ ബസുകൾ ട്രെൻഡാണ്. അതുകൊണ്ട് തന്നെ വിവാഹ ഫോട്ടോ ഷൂട്ടിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) ഇപ്പോൾ ഡബിൾ ഡെക്കർ ബസുകൾ വാടകയ്ക്ക് നൽകാൻ തീരുമാനിച്ചു കഴിഞ്ഞു.
വെഡ്ഡിംഗ് ഫോട്ടോഗ്രാഫി ട്രെൻഡ്
സേവ് ദ ഡേറ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്കും മറ്റുമായി കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസുകൾ എട്ട് മണിക്കൂർ നേരത്തേയ്ക്ക് ലഭ്യമാകും. അതും 4,000 രൂപ വാടകയ്ക്ക്. തിരുവനന്തപുരത്തെ വാമനപുരത്തുള്ള യുവതീയുവാക്കൾ തലസ്ഥാന നഗരത്തിലെ ബസിനുള്ളിൽ നിന്നെടുത്ത ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഗതി ട്രെൻഡായി മാറിയിരിക്കുന്നത്.
ആവശ്യക്കാർ ഏറെ
എറണാകുളത്തെ കെഎസ്‌ആർടിസി ഡിപ്പോകളിലാണ് ഡബിൾ ഡെക്കർ ബസിന്റെ ലഭ്യതയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത്. അങ്കമാലി ഡിപ്പോയിലും ബസുകളുടെ ലഭ്യതയെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. ഫിലിം ഷൂട്ടിനായി ബസുകൾ ലഭ്യമാക്കുന്നതിന് സമാനമാണ് നടപടിക്രമം. ചീഫ് ഓഫീസ് ലഭ്യത അനുസരിച്ച് അനുമതി നൽകും. എട്ട് മണിക്കൂറിനുള്ളിൽ ബസിന് സഞ്ചരിക്കാവുന്ന പരമാവധി ദൂരം 50 കിലോമീറ്ററാണ്.
വരുമാനം കൂട്ടാം
നിയുക്ത ഡ്രൈവർക്കുള്ള പേയ്‌മെന്റും വാടകയിൽ ഉൾപ്പെടുന്നു. നിലവിലെ 4,000 രൂപ കിഴിവുള്ളതാണെന്നും ഡിസംബറിന് ശേഷം ഇത് പരിഷ്കരിക്കുമെന്നും കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെസ്എസ്ആർടിസിയുടെ ടിക്കറ്റിംഗ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബസുകൾ വാടകയ്‌ക്ക് കൊടുക്കാനുള്ള തീരുമാനം. ഡബിൾ ഡെക്കർ ബസിന്റെ രണ്ടാം നില ആഘോഷങ്ങൾക്കും ഫോട്ടോഷൂട്ടിനും ഉപയോഗിക്കാം, അതേസമയം കുടുംബാംഗങ്ങൾക്ക് താഴത്തെ നിലയിൽ യാത്ര ചെയ്യാം.
വിമർശനത്തിന് കാരണം
കെഎസ്ആർടിസിയുടെ ഈ നീക്കം ചില വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. "ഒരു വിവാഹ ഫോട്ടോ ഷൂട്ടിനായി നികുതിദായകരുടെ പണം ചെലവഴിക്കേണ്ടതുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് കെഎസ്‌ആർടിസിയുടെ ലക്ഷ്യമെന്നും ഈ പ്രവണത ഹ്രസ്വകാലത്തേക്ക് മാത്രം നിലനിൽക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
വാടക, സമയം, ദൂരം
കെഎസ്‌ആർടിസി ഡബിൾ ഡെക്കർ ബസ് എട്ട് മണിക്കൂർ നേരത്തേയ്ക്കാണ് വാടകയ്ക്ക് ലഭിക്കുന്നത്. അതും 4,000 രൂപ വാടകയ്ക്ക്. എട്ട് മണിക്കൂറിനുള്ളിൽ ബസിന് സഞ്ചരിക്കാവുന്ന പരമാവധി ദൂരം 50 കിലോമീറ്ററാണ്. വാടകയ്‌ക്കെടുക്കുമ്പോൾ ബസ് ഓടിക്കാൻ ഡ്രൈവറെയും ലഭിക്കും.
ഫോട്ടോ ക്രെഡിറ്റ്: I Love My KSRTC ഫേസ്ബുക്ക് പേജ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications