ധനമന്ത്രിയുടെ ഉപദേഷ്ടാക്കൾ തയ്യാറാക്കി കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് പാർലമെന്റിൽ അവതരിപ്പിക്കുന്ന വാർഷിക രേഖയാണ് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് സാമ്പത്തിക സർവേ തയ്യാറാക്കിയിരിക്കുന്നത്. ബജറ്റ് സമ്മേളനം ആരംഭിച്ചതിന് ശേഷം പാർലമെന്റിൽ അവതരിപ്പിക്കുന്ന ആദ്യത്തെ രേഖയായിരിക്കും സാമ്പത്തിക സർവേ. ഉച്ചയ്ക്ക് 12: 30 ഓടെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ധനമന്ത്രാലയത്തിന്റെ ബജറ്റ് പോർട്ടലിൽ റിപ്പോർട്ട് ലഭ്യമാകും.
കഴിഞ്ഞ 12 മാസത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ സംഭവവികാസങ്ങളുടെ അവലോകനമാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ പ്രധാന രേഖയായ സാമ്പത്തിക സർവേ. സർവേ പ്രധാനമായും രാജ്യത്ത് നടക്കുന്ന പ്രധാന വികസന പരിപാടികളിലെ പ്രകടനത്തിന്റെ ഒരു സംഗ്രഹമാണ്. കൂടാതെ സർക്കാരിന്റെ നയ സംരംഭങ്ങളെയും ഹ്രസ്വ മുതൽ ഇടത്തരം കാലയളവിലെ സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെയും റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു.

ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന സാമ്പത്തിക സർവേയിൽ വലിയ വിഭാഗമായ കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന നടപടികളുണ്ടാകും. ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ വില, വലിയ വായ്പകൾ, കുറഞ്ഞ വരുമാനം തുടങ്ങിയവയാകും റിപ്പോർട്ടിൽ പ്രതിപാദിക്കുക.
2018 ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ ലിംഗപരമായ പ്രശ്നങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ലിംഗസമത്വം അന്തർലീനമായ ഒരു ബഹുമുഖ പ്രശ്നമാണെന്ന് സർവേ കണക്കിലെടുത്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications