കടമ്പകൾ പൂർത്തിയാക്കി, പേയ്‌മെന്റ് സേവനം ഉടൻ ആരംഭിക്കാൻ ഒരുങ്ങി വാട്ട്‌സ്ആപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് സേവനമായ 'വാട്ട്‌സ്ആപ്പ് പേ' കടമ്പകളെല്ലാം പൂർത്തിയാക്കി പേയ്‌മെന്റ് സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വാട്‌സാപ്പ് യുപിഐ പേയ്‌മെന്റ് ഫീച്ചർ അടുത്ത കാലം വരെ ബീറ്റ പരിശോധനയുടെ ഭാഗമായിരുന്നു. ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് വാട്ട്‌സ്ആപ്പ് റിസര്‍വ് ബാങ്കിനും എന്‍പിസിഐയ്‌ക്കും ഉറപ്പ് നല്‍കി.

ഇതോടെ വാട്ട്‌സ്ആപ്പ് പേ ഇന്ത്യയിൽ ലൈവ് ആകുന്നതിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ ഡാറ്റാ സംഭരണ ​​നിയമങ്ങൾ വാട്ട്‌സ്ആപ്പ് പാലിക്കുന്നതിൽ സംതൃപ്തരാണെന്നും എല്ലാവർക്കുമായി ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) കൊണ്ടുവരുമെന്നും ജൂണിൽ റിസർവ് ബാങ്ക് സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കമ്പനികൾ പേയ്‌മെന്റ് ഡാറ്റ, ഉപഭോക്തൃ ഡാറ്റ, പേയ്‌മെന്റുകളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ, സെറ്റിൽമെന്റ് ട്രാൻസാക്ഷൻ എന്നിവ ഉൾപ്പെടെയുള്ള കൂടുതൽകാര്യങ്ങൾ ഇന്ത്യയിൽ തന്നെ സംഭരിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ പ്രാദേശിക ഡാറ്റ സംഭരണ ​​നിയമം.

കടമ്പകൾ പൂർത്തിയാക്കി, പേയ്‌മെന്റ് സേവനം ഉടൻ ആരംഭിക്കാൻ ഒരുങ്ങി വാട്ട്‌സ്ആപ്പ്

'സെർട്ട്-ഇൻ ഓഡിറ്റേഴ്‌സ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ ലോക്കലൈസേഷൻ ആവശ്യകതകൾ വാട്ട്‌സ്ആപ്പ് തൃപ്തിപ്പെടുത്തിയെന്നും ഞങ്ങൾ ഇതിനാൽ ഐസിഐസിഐ ബാങ്കിന് (വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് സേവന ദാതാവായ ബാങ്ക്) ലൈവാകാനുള്ള അനുമതി നൽകുന്നുവെന്നും' റിസർവ് ബാങ്ക് അറിയിച്ചു.

പേയ്‌മെന്റ് സേവനങ്ങൾ തുടങ്ങാൻ വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്‌ബുക്കിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) നിന്ന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ആര്‍ബിഐ അംഗീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍പിസിഐയുടെ അംഗീകാരവും ലഭിച്ചത്. ഡാറ്റാ ലോക്കലൈസേഷനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിനെ വാട്ട്സ്ആപ്പ് എതിര്‍ത്തതായിരുന്നു കമ്പനിയുടെ പേയ്മെന്റ് സേവന സമാരംഭത്തിലെ കാലതാമസത്തിന് ഒരു പ്രധാന കാരണം.

ബീറ്റ പരിശോധനയുടെ ഭാഗമായി ഇന്ത്യയിലെ ഒരു ദശലക്ഷം ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് പേ വാഗ്ദാനം ചെയ്യുന്നതായി 2018-ല്‍ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും എന്‍പിസിഐ അംഗീകാരത്തിന്‍റെ കാലതാമസം കാരണം ഇത് ഔദ്യോഗികമായി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിക്ക് ഫെബ്രുവരിയിലാണ് വാട്സ്ആപ്പ് പേ പ്രവര്‍ത്തിപ്പിക്കാന്‍ എന്‍പിസിഐ അനുമതി നല്‍കിയത്. സർക്കാരിന്റെ യുപിഐ സ്കീം ഉപയോഗിച്ച് തന്നെയായിരിക്കും വാട്സ്ആപ്പ് പേയും പ്രവർത്തിക്കുക.

English summary

WhatsApp ready to launch payment service soon | കടമ്പകൾ പൂർത്തിയാക്കി, പേയ്‌മെന്റ് സേവനം ഉടൻ ആരംഭിക്കാൻ ഒരുങ്ങി വാട്ട്‌സ്ആപ്പ്

WhatsApp ready to launch payment service soon
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X