വെള്ളി വില തുടര്‍ച്ചയായി താഴേക്ക്; കാരണം ഇതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ല്‍ യുഎസ്-ചൈന വ്യാപാര സംഘര്‍ഷം സ്വര്‍ണ വ്യാപാരത്തെ ബാധിച്ചപ്പോഴാണ് വിലയേറിയ ലോഹങ്ങള്‍ക്കിടയില്‍ വെള്ളിക്ക് പ്രിയമേറിയത്. 2019ന്റെ രണ്ടാം പകുതിയില്‍ വെള്ളിയുടെ എംസിഎക്‌സ് കിലോയ്ക്ക് 51,000 രൂപ കടന്നു. എന്നാല്‍ 2020ലെ കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. പവന് 45,000 രൂപ വരെ ഒരു ഘട്ടത്തില്‍ സ്വര്‍ണ വില കടന്നു. അതേസമയം ഈ മാസം ആദ്യത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വെള്ളി വ്യാപാരം താഴ്ന്ന നിലയിലാണ്. ചൊവ്വാഴ്ചയിലെ വെള്ളി വില 754 രൂപ കുറഞ്ഞ് കിലോയ്ക്ക് 35,453 രൂപയായി.

1

വെള്ളി വില കുറയാന്‍ കാരണമെന്ത്?

കൊറോണ വൈറസ് കാരണം ലോകമെമ്പാടുമുള്ള പ്രധാന നിര്‍മാണ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പ്രത്യേകിച്ചും വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ചൈനയിലെ ഫാക്ടറികളുടെ ഉല്പാദനം എക്കാലത്തെയും വലിയ ഇടിവ് രേഖപ്പെടുത്തി. സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം വ്യാവസായിക ഉല്‍പാദനം ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയില്‍ നിക്ഷേപം നടത്തുന്നവരുടെ പ്രധാനപ്പെട്ട ആശങ്ക ലോഹത്തിന്റെ മൊത്തം ഡിമാന്റിന്റെ 60 ശതമാനവും ഇന്‍ഡസ്ട്രിയല്‍ ആവശ്യങ്ങള്‍ക്ക്് ഉപയോഗിക്കുന്നുവെന്നതാണ്. പിച്ചള സമ്മിശ്രം, ബാറ്ററികള്‍, ദന്തചികിത്സ, ഗ്ലാസ് കോട്ടിംഗുകള്‍, എല്‍ഇഡി ചിപ്‌സ്, മെഡിസിന്‍, ആണവോര്‍ജ റിയാക്ടറുകള്‍, ഫോട്ടോഗ്രാഫി, ജല ശുദ്ധീകരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും വെള്ളി ഉപയോഗിക്കുന്നത്. നല്ല താപ വൈദ്യുത ചാലകമായതിനാല്‍ വെള്ളി വൈദ്യുതി ആവശ്യങ്ങള്‍ക്കും അനുയോജ്യമാണ്.

 

2

ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദന ഉല്‍പന്ന നിര്‍മ്മാതാക്കളായ സാംസംഗ്, ആപ്പിള്‍, ടൊയോട്ട, ഫോക്‌സവാഗണ്‍ തുടങ്ങിയ കമ്പനികളിലെ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് വെള്ളി ആവശ്യമുണ്ട്. ചൈനയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ കാരണം ഈ കമ്പനികള്‍ അവരുടെ ജോലി ഓഫ്ലൈനില്‍ എടുക്കുകയാണ്. ഇത് വിതരണത്തില്‍ തടസ്സമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പാനലുകള്‍ എന്നിവയ്ക്കുള്ള ആവശ്യം വര്‍ദ്ധിച്ചതാണ് വെള്ളിയുടെയും പല്ലേഡിയത്തിന്റെയും മൂല്യം ഉയര്‍ത്തിയത്. ഹൈഡ്രോകാര്‍ബണുകള്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, മറ്റ് ദോഷകരമായ വാതകങ്ങള്‍ എന്നിവ എക്‌സോസ്റ്റ് എമിഷനില്‍ നിന്ന് നീക്കം ചെയ്യാന്‍ കാറുകളുടെ കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളില്‍ പല്ലേഡിയം ഉപയോഗിക്കുന്നു. അതേസമയം, സൗരോര്‍ജ്ജ ഉല്‍പാദനത്തിലും സെല്‍ഫ് ഡ്രൈവ് വാഹനങ്ങളുടെ നിര്‍മ്മാണത്തിലും വെള്ളി ആവശ്യമാണ്. നിലവിലെ സാമ്പത്തിക, സാമൂഹിക അന്തരീക്ഷത്തില്‍, ഒരു കാര്‍ അല്ലെങ്കില്‍ ഗാഡ്ജെറ്റ് പോലുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാകില്ല. കൊറോണയുടെ ആഘാതം ആഗോള വിപണികളില്‍ ഉടനീളം ബാധിക്കും. ഓഹരി, എണ്ണ വിപണികളിലെ നഷ്ടത്തില്‍ നിന്നും കരകയറാന്‍ വ്യാപാരികള്‍ സ്വര്‍ണവും വെള്ളിയും വില്‍ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.

3

ഭാവി എന്ത്?

കൊറോണ വൈറസ് അണുബാധ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും എല്ലാ ദിവസവും ഓരോ കേസുകളെങ്കിലും പുതുതായി സ്ഥിരീകരിക്കുന്നുണ്ട്. എന്നിരുന്നാലും, പ്രധാന സെന്‍ട്രല്‍ ബാങ്കുകളായ യുഎസ് ഫെഡറേഷനും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വെള്ളിയുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്.

 

English summary

വെള്ളി വില തുടര്‍ച്ചയായി താഴേക്ക്; കാരണം ഇതാണ്

Why Silver price drops continuously
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X