നിങ്ങളുടെ പണം സുരക്ഷിതമാണോ?? ഈ സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കൂ...ഇരട്ടി നേടാം...

പണം സുരക്ഷിതമായി നിക്ഷേപിക്കാം പോസ്റ്റോഫീസ് സമ്പാദ്യപദ്ധതികളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാര്‍ക്ക് എന്നും അനുഗ്രഹമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികള്‍. സുരക്ഷിതത്വം തന്നെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപമാര്‍ഗങ്ങളായ പബ്‌ളിക് പ്രോവിഡന്റ് ഫണ്ടുകളും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകളുടെയും മേന്മ. കേന്ദ്രസര്‍ക്കാരിന്റെ ധനമന്ത്രാലയം നേരിട്ടു നടത്തുന്ന നിക്ഷേപങ്ങളാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികള്‍. പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളേതെന്ന് നോക്കാം...

അഞ്ചുവര്‍ഷ ടൈം ഡെപ്പോസിറ്റുകള്‍

അഞ്ചുവര്‍ഷ ടൈം ഡെപ്പോസിറ്റുകള്‍

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളിലെ ശ്രദ്ധേയമായ വിഭാഗമാണ് അഞ്ചുവര്‍ഷ ടൈം ഡെപ്പോസിറ്റുകള്‍. പലിശവരുമാനം നികുതിവിധേയമാണ്. എന്നാല്‍ അഞ്ചുവര്‍ഷ കാലാവധിയുള്ള ഈ നിക്ഷേപത്തിന് ആദായനികുതിവകുപ്പിന്റെ 80സി അനുസരിച്ചുള്ള ഇളവുണ്ട്. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

പ്രതിമാസ വരുമാന പദ്ധതി

പ്രതിമാസ വരുമാന പദ്ധതി

അഞ്ചുവര്‍ഷ കാലാവധിയുള്ള പ്രതിമാസ വരുമാനപദ്ധതികള്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍നിന്നുള്ള പ്രതിമാസ വരുമാന ഓപ്ഷനെക്കാളും ലാഭകരമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയുടെ ഭാഗമാണ് ഈ പ്രതിമാസ വരുമാനപദ്ധതിയും. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റി (എന്‍എസ്സി)ന്റെ പലിശനിരക്ക് 8.5 ശതമാനമാണ്. ഇവയുടെ പലിശയും നികുതിവിധേയമാണ്. എന്നാല്‍ നിക്ഷേപത്തുകയും പലിശയും ഒരുപോലെ 80സിയുടെ പരിധിയിലാണ് വരുന്നത്. അഞ്ചുവര്‍ഷ ബാങ്ക് നിക്ഷേപത്തെക്കാളും ടൈം ഡെപ്പോസിറ്റുകളെക്കാളും ലാഭകരം അഞ്ചുവര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റാണ്. കൂടാതെ 10 വര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ നിക്ഷേപകാലാവധി എത്തുംമുമ്പ് പണം പിന്‍വലിക്കാനാകില്ല. പൈസയാണോ നിങ്ങളുടെ പ്രശ്നം??? എങ്കിൽ ടെൻഷൻ വേണ്ട, സ്ഥിരവരുമാനം നേടാൻ ചില മാർഗങ്ങൾ ഇതാ...

പബ്‌ളിക് പ്രോവിഡന്റ് ഫണ്ടുകള്‍

പബ്‌ളിക് പ്രോവിഡന്റ് ഫണ്ടുകള്‍

പബ്‌ളിക് പ്രോവിഡന്റ് ഫണ്ടുകളുടെ പലിശനിരക്ക് 8.7 ശതമാനമായാണ് ഉയര്‍ത്തിയിട്ടുള്ളത്. അവയുടെ നിക്ഷേപപരിധി ഒരുലക്ഷം രൂപയാണ്. പബ്‌ളിക് പ്രോവിഡന്റ് ഫണ്ട്‌നിക്ഷേപം മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വായ്പയെടുക്കാനുള്ള സൌകര്യവുമുണ്ട്. ഇവയുടെ പലിശവരുമാനം നികുതിമുക്തമാണ്. കൂട്ടുപലിശയുടെ മികച്ച നേട്ടം ലഭിക്കുന്നതിന് ഇത്തരം പബ്‌ളിക് പ്രോവിഡന്റ് ഫണ്ടുകള്‍ തികച്ചും അനുയോജ്യമാണ്. വയസ്സ് 30 ആയോ? ഇനിയെങ്കിലും സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കണ്ടേ...

പോരായ്മകൾ

പോരായ്മകൾ

തികച്ചും സുരക്ഷിതമാണെങ്കിലും പലിശനിരക്കില്‍ എല്ലാ വര്‍ഷവും വ്യതിയാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളുടെ പോരായ്മ. ഓരോ സാമ്പത്തികവര്‍ഷത്തിന്റെയും ആരംഭത്തിലാണ് ഈ നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് പുതുക്കിനിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സാമ്പത്തികവര്‍ഷാരംഭത്തില്‍ നിക്ഷേപകാര്യങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കാനാകും. റിസ്‌ക്കെടുക്കാനുള്ള ശേഷി, സാമ്പത്തികലക്ഷ്യം തുടങ്ങിയ ഘടകങ്ങള്‍കൂടി നിക്ഷേപവേളയില്‍ കണക്കിലെടുക്കണമെന്നു മാത്രം. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

malayalam.goodreturns.in

English summary

Post Office Schemes to safeguard your investment

Post Office accounts offer a specified return on investment and preferred by senior citizens and individuals who wants risk free investments. People in rural and semi-rural areas are the major beneficiaries of Post Office accounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X