എന്‍ആര്‍ഐകള്‍ എവിടെ നിക്ഷേപിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) സുരക്ഷിതമായി നിക്ഷേപിക്കാന്‍ ഇപ്പോള്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്.ലണ്ടന്‍ ഇന്റര്‍ബാങ്ക് ഓഫര്‍ ലെറ്റര്‍ (ലിബോര്‍) അനുസരിച്ച് നിരക്കുകള്‍ കണക്കാക്കിയിരുന്നതിനാല്‍ ഒരു സമയത്ത് എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 3.5% മാത്രം വരവ് നല്‍കിയിരുന്നു.

 

ഇപ്പോള്‍ ആര്‍ബിഐ അതൊഴിവാക്കിയതിനു ശേഷം എന്‍ആര്‍ഇ ബാങ്ക് ഫിക്‌സഡ് ഡിപോസിറ്റുകള്‍ 8.5% വരെ നല്‍കുന്നുണ്ട്.റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കനുസരിച്ച് എന്‍ആര്‍ഐകള്‍ക്ക് കമ്പനി ഫിക്‌സഡ് ഡിപോസിറ്റുകളില്‍ നിക്ഷേപിക്കാവുന്നതാണ്.

എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കാന്‍ അനുയോജ്യമായ ചില നിക്ഷേപങ്ങളെ പരിചയപ്പെടാം

മഹീന്ദ്ര ഫിനാന്‍സ് ഫിക്‌സഡ് ഡിപോസിറ്റ്

മഹീന്ദ്ര ഫിനാന്‍സ് ഫിക്‌സഡ് ഡിപോസിറ്റ്

മഹീന്ദ്ര ഫിനാന്‍സിന്റെ ഫിക്‌സഡ് ഡിപോസിറ്റ് എന്‍ആര്‍ഇ ബാങ്ക് ഡിപോസിറ്റുകളേക്കാള്‍ കൂടുതലാണ്. പക്ഷേ എന്‍ആര്‍ഇ ഡിപോസിറ്റുകളുടെ പലിശ നികുതിമുക്തമാണ്.
നിങ്ങളുടെ നികുതിബാധ്യത 2.5 ലക്ഷത്തേക്കാള്‍ കുറവാണെങ്കില്‍ ഈ നിക്ഷേപം തിരഞ്ഞെടുക്കാം. 36,48,60 മാസക്കാലയളവുകളിലേക്ക് 9.25ശതമാനമായിരിക്കും പലിശ.

എന്‍ആര്‍ഐകള്‍ക്ക് പറ്റിയ മികച്ച നിക്ഷേപമാണിത്. പാസ്‌പോര്‍ട്ട്,വിസ,എംപ്ലോയ്‌മെന്റ് ലെറ്റര്‍,പാന്‍ കാര്‍ഡ്,ലോക്കല്‍ അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ വേണ്ടിവരും നിക്ഷേപം തുടങ്ങാന്‍.

 

എന്‍ആര്‍ഇ ഫിക്‌സഡ് ഡിപോസിറ്റുകള്‍

എന്‍ആര്‍ഇ ഫിക്‌സഡ് ഡിപോസിറ്റുകള്‍

എന്‍ആര്‍ഐകള്‍ക്ക് സുരക്ഷിതമായ നിക്ഷേപമാര്‍ഗമാണ് എന്‍ആര്‍ഇ ഫിക്‌സഡ് ഡിപോസിറ്റുകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പലിശനിരക്കിലും നല്ല വര്‍ധനവുണ്ട്.മുന്‍പ് ഈ നിരക്കുകള്‍ ലിബോറുമായി ബന്ധിപ്പിച്ചിരുന്നു.

എസ്ബിഐ എന്‍ആര്‍ഇ ഡിപോസിറ്റ്

എസ്ബിഐ എന്‍ആര്‍ഇ ഡിപോസിറ്റ്

എസ്ബിഐ എന്‍ആര്‍ഇ ഡിപോസിറ്റ് ഇപ്പോള്‍ 8 ശതമാനം പലിശയാണ് നല്‍കുന്നത്.

എന്‍ആര്‍ഇ നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ നിക്ഷേപിച്ച് ഒരു വര്‍ഷത്തിന് മുന്‍പേ പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല. മറ്റ് ബാങ്കുകള്‍ 7.7%-8.5% പലിശനിരക്കാണ് നല്‍കുന്നത്.

 

മ്യൂച്ച്വല്‍ ഫണ്ടുകള്‍

മ്യൂച്ച്വല്‍ ഫണ്ടുകള്‍

എന്‍ആര്‍ഐകള്‍ക്ക് മ്യൂച്ച്വല്‍ ഫണ്ടുകളും പരീക്ഷിക്കാവുന്നതാണ്. എച്ച്ഡിഎഫ്‌സി ഇക്യുറ്റി,എസ്ബിഐ ബ്ലൂ ചിപ് ഫണ്ട് എന്നിവ നല്ല റേറ്റിംഗുള്ള മ്യൂച്ച്വല്‍ ഫണ്ടുകളാണ്. ബാങ്ക് ഡിപോസിറ്റുകളേക്കാള്‍ മികച്ച ആദായമാണ് ഇവയെല്ലാം പലപ്പോഴും നല്‍കിയിട്ടുള്ളത്.

English summary

Best Safe Investment Options For NRIs

Over the years the opportunities to invest for Non Resident Indians (NRIs) in safe investment options has increased tremendously.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X