നിങ്ങള്‍ക്കറിയാത്ത എടിഎമ്മിന്റെ 8 ഉപയോഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറച്ചുകാലം മുന്‍പ് വരെ എടിഎമ്മുകളുടെ ആകെ ധര്‍മ്മം പണം പിന്‍വലിക്കുക മാത്രമായിരുന്നു. എന്നാലിപ്പോള്‍ കഥ മാറി. ആര്‍ബിഐ ഓണ്‍ലൈന്‍,മൊബൈല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എടിഎമ്മില്‍ പൈസയെടുക്കുന്നത് മാത്രമല്ല വേറെയും കുറെ ഇടപാടുകള്‍ നടത്താം അതുകൊണ്ടുതന്ന ഇപ്പോഴും ബാങ്കുകള്‍ എടിഎമ്മുകള്‍ തുറന്നുകൊണ്ടേയിരിക്കുകയാണ്.

നിങ്ങള്‍ക്കറിയാത്ത എടിഎമ്മിന്റെ 8 ഉപയോഗങ്ങളിതാ

1. ഇന്‍കം ടാക്‌സടക്കാം

1. ഇന്‍കം ടാക്‌സടക്കാം

രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ നേരിട്ട് നികുതിയടക്കാന്‍ സാധിക്കുകയുള്ളൂ. നികുതിയായി നല്‍കാനുള്ള തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റായി സ്‌പെഷല്‍ നമ്പര്‍ അല്ലെങ്കില്‍ സിന്‍ ലഭിക്കും. ടാക്‌സ് റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ ഈ നമ്പര്‍ ആവശ്യമായി വരും.

2. ഫണ്ട് ട്രാന്‍സ്ഫര്‍

2. ഫണ്ട് ട്രാന്‍സ്ഫര്‍

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് 16 അക്ക് കാര്‍ഡ് നമ്പര്‍ അറിയുകയാണെങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എടിഎം വഴി സാധിക്കും. 5,000 രൂപ മുതല്‍ 49,000 രൂപ വരെ ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

3. ഫിക്‌സഡ് ഡിപോസിറ്റ് തുടങ്ങാന്‍

3. ഫിക്‌സഡ് ഡിപോസിറ്റ് തുടങ്ങാന്‍

ബാങ്ക് കസ്റ്റമേഴ്‌സിന് ഫിക്‌സഡ് ഡിപോസിറ്റ് തുടങ്ങാന്‍ എടിഎമ്മിലൂടെ സാധിക്കും. 5000 രൂപ മുതല്‍ 49,000 രൂപ വരെയുള്ള തുകകള്‍ തിരഞ്ഞെടുക്കാം.

4. പ്രീമിയം

4. പ്രീമിയം

എച്ച്ഡിഎഫ്‌സി,ആക്‌സിസ്,ഐസിഐസിഐ എന്നീ ബാങ്കുകള്‍ മ്യൂച്ച്വല്‍ ഫണ്ട്,എല്‍ഐസി പ്രീമിയം എന്നിവ അടക്കാനനുവദിക്കുന്നുണ്ട്. പോളിസി നമ്പറും അക്കൗണ്ട് വിവരങ്ങളും കൈയിലുണ്ടായാല്‍ മാത്രം മതി.

5. ഡൊണേഷന്‍ കൊടുക്കാം

5. ഡൊണേഷന്‍ കൊടുക്കാം

എന്‍ജിഒകള്‍ക്കോ ക്ഷേത്ര ട്രസ്റ്റുകളിലേക്കോ സംഭാവനകള്‍ നല്‍കണമെങ്കില്‍ എടിഎമ്മിലൂടെ സാധിക്കും. പേയ്‌മെന്റ് നടത്തുമ്പോള്‍ ലഭിക്കുന്ന റസീറ്റ് ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാം.

6. ബില്ലുകള്‍

6. ബില്ലുകള്‍

ഇലക്ട്രിസിറ്റി ബില്ലുകള്‍ പോലെയുള്ള യൂട്ടിലിറ്റി ബില്ലുകള്‍ നല്‍കാന്‍ ബാങ്ക് എടിഎമ്മുകളിലൂടെ സാധിക്കും. ചില ബാങ്കുകള്‍ ഇതില്‍ കാഷ്ബാക്ക് സൗകര്യവും നല്‍കുന്നുണ്ട്.

7. റെയില്‍വേ ബുക്കിംഗ്

7. റെയില്‍വേ ബുക്കിംഗ്

യാത്രക്കാര്‍ക്ക് റെയില്‍ ടിക്കറ്റുകള്‍ എടിഎമ്മിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. എസ്ബിഐ,പഞ്ചാബ് നാഷ്ണല്‍ ബാങ്ക് എന്നിവ ലൊക്കേഷന്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.

8. മറ്റ് ഇടപാടുകള്‍

8. മറ്റ് ഇടപാടുകള്‍

കാഷ് ഡിപോസിറ്റ്,മൊബൈല്‍ റീചാര്‍ജ്,ചെക്ക് ബുക്ക് റിക്വസ്റ്റ് എന്നീ ഇടപാടുകളും എടിഎമ്മിലൂടെ നടത്താനാകും.

English summary

8 Transactions ATMs Can Do Which You May Not Have Known

Still many banks are opening ATM branches in spite of reduced footfall. This is because one can do other important transactions using ATM. Here are 8 important transactions you can do through ATMs which you may not be aware.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X