പെന്‍ഷനാകുമ്പോള്‍ കിട്ടുന്ന തുക എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം?

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാര്‍ദ്ധക്യത്തില്‍ നല്ല ജീവിതം നയിക്കണമെങ്കില്‍ ജോലി ലഭിക്കുമ്പോള്‍ത്തന്നെ റിട്ടയര്‍മെന്റ് ലൈഫിലേക്ക് സാമ്പത്തികമായി എന്തെങ്കിലും കരുതിവെക്കണം. ഓരോ വര്‍ഷവും ജീവിതച്ചിലവുകള്‍ കൂടും, അതിനനുസരിച്ച് പണപ്പെരുപ്പ നിരക്കുകൂടി കണക്കിലെടുത്ത് വേണം നിക്ഷേപിക്കാന്‍. നിക്ഷേപ പദ്ധതികള്‍ കുറേയുണ്ടെങ്കിലും വിരമിക്കല്‍ ഇനത്തിലേക്ക് ഉപയോഗിക്കാവുന്നവ കുറച്ച് പദ്ധതികള്‍ ചുവടെ ചേര്‍ക്കുന്നു:-

 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

15 വര്‍ഷം ദൈര്‍ഘ്യമുള്ള പിപിഎഫ് പദ്ധതിയില്‍ ഓരോ വര്‍ഷവും ഒറ്റത്തവണയായോ മാസ തവണയായോ നിക്ഷേപം നടത്താവുന്നതാണ്. മാസതവണയായി ചെയ്യുന്നതായിരിക്കും എളുപ്പം. വിരമിക്കാന്‍ 15 വര്‍ഷമോ അതിലധികമോ ബാക്കിയുള്ളവര്‍മാത്രം ഇതില്‍ ചേര്‍ന്നാല്‍ മതിയാകും. ഓഹരി നിക്ഷേപത്തിലേതുപോലെ നിരക്കു വ്യതിയാനങ്ങള്‍ ഉണ്ടാവുകയില്ലെങ്കിലും, സര്‍ക്കാര്‍ ഓരോ പ്രാവശ്യവും പുതുക്കി നിശ്ചയിക്കുന്ന പലിശനിരക്ക് ആ വര്‍ഷത്തെ നിക്ഷേപത്തെ ബാധിക്കും.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

ഓഹരി വിപണിയിലേക്ക് പൊതുജന പങ്കാളിത്തം കൂട്ടാനായി സര്‍ക്കാര്‍ ഒരുക്കിയ പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഒരാളുടെ പ്രായം കൂടുന്നതനുസരിച്ച് ഓഹരി നിക്ഷേപത്തിലേക്കുള്ള വിഹിതം കുറഞ്ഞുവരുന്നു. ബാക്കിയുള്ള തുക സ്ഥിരനിക്ഷേപങ്ങളിലേക്കും വകയിരുത്തുന്നു. ഇതുകൂടാതെ എംപ്ലോയി പെന്‍ഷന്‍ സ്‌കീം, ഗ്രാറ്റിവിറ്റി നീക്കിയിരിപ്പുകളും റിട്ടയര്‍മെന്റിലേക്ക് വകയിരുത്താവുന്നതാണ്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍

ഓഹരി വിപണിയിലേക്ക് മാസം തോറും ഒരു ചെറിയ തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍. ഇത് ദീര്‍ഘകാല നിക്ഷേപത്തിനുമാത്രം യോജിക്കുന്നതുകൊണ്ടും, വിരമിക്കല്‍ എന്നത് ഒരു ദീര്‍ഘകാല ആവശ്യമായതുകൊണ്ടും ഈ പദ്ധതി ഏതൊരു നിക്ഷേപകനും യോജിച്ചതാണ്. നിങ്ങളുടെ വിരമിക്കല്‍ പ്രായം കുറഞ്ഞത് 5 വര്‍ഷമെങ്കിലും അകലെയാണെങ്കില്‍ മാത്രം ഈ നിക്ഷേപം തിരഞ്ഞെടുക്കുക.

വിരമിച്ചതിനുശേഷം

വിരമിച്ചതിനുശേഷം

മുന്‍പേ പറഞ്ഞ നിക്ഷേപ മാര്‍ഗ്ഗങ്ങളിലൂടെ സ്വരൂപിച്ച പണം വിരമിച്ചതിനുശേഷം പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന ഭദ്രമായ ഒരു നിക്ഷേപത്തിലേക്ക് മാറ്റുക. മാറ്റുമ്പോള്‍ തുകയക്ക് മൂല്യശോഷണം സംഭവിക്കാതെ നോക്കാം. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ ഓരോ വര്‍ഷവും ജീവിത ചിലവുകള്‍ കൂടുന്നതിനനുസരിച്ച് സ്വരൂപിച്ച തുക വേഗം ഉപയോഗിച്ചു തീരാന്‍ സാധ്യതയുണ്ട്. നിക്ഷേപത്തിന് അധിക പലിശ കിട്ടിയാല്‍ പണപ്പെരുപ്പത്തെ ചെറുക്കാന്‍ സാധിക്കും. ചെറിയ ഒരു വരുമാനം ഓരോ വര്‍ഷവും ലഭിക്കുകയും ചെയ്യും.

മെഡിക്കല്‍ ഫണ്ട്

മെഡിക്കല്‍ ഫണ്ട്

റിട്ടയര്‍മെന്റ് ജീവിതത്തില്‍ വരുന്ന സാധാരണ ചിലവുകള്‍ കൂടാതെ വാര്‍ദ്ധക്യത്തില്‍ നേരിടാവുന്ന ആശുപത്രി ചിലവുകള്‍ക്കായി ഒരുപ്രത്യേക എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുന്നത് നല്ലതാണ്. ചികിത്സകളുടേയും മരുന്നുകളുെടേയും വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ ആവശ്യത്തിലേക്കായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് അഭികാമ്യമാണ്.

നിങ്ങളുടെ നിക്ഷേപം എവിടെയാണ്? നഷ്ടസാധ്യത പരിശോധിച്ചോ!!!

English summary

Savings schemes for retirement life

Savings schemes for retirement life
Story first published: Monday, January 23, 2017, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X