വസ്തു പണയം വച്ച് ലോൺ എടുക്കാനാണോ പ്ലാൻ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും

മറ്റേതു ലോണുകളെയും പോലെ തന്നെ ഒരുപാട് നല്ല വശങ്ങളും ദോഷ വശങ്ങളുമുണ്ട് വസ്തു വായ്പകള്‍ക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മിക്ക ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വസ്തുവിന്മേല്‍ ലോണ്‍ അനുവദിക്കാറുണ്ട്. വലിയ തുക ലഭിക്കുമെങ്കിലും നിങ്ങളുടെ വസ്തു പണയമായി വയ്ക്കേണ്ടി വരും. മറ്റേതു ലോണുകളെയും പോലെ തന്നെ ഒരുപാട് നല്ല വശങ്ങളും ദോഷ വശങ്ങളുമുണ്ട് വസ്തു വായ്പകള്‍ക്കും. അവയെന്താെണന്നറിയണ്ടേ..

വലിയ തുക

വലിയ തുക

വസ്തുവിന്മേല്‍ ലോണ്‍ എടുക്കുമ്പോള്‍ വസ്തുവിന്റെ വിലയനുസരിച്ച് സാമാന്യം വലിയ തുക തന്നെ ലോണ്‍ ആയി ലഭിക്കും. പക്ഷെ മാസ തവണയും അത്ര തന്നെ വലുത് ആയിരിക്കും.

ഈടിനു പലിശ കുറവ്

ഈടിനു പലിശ കുറവ്

പേഴ്സണല്‍ ലോണിനെയും ഗോള്‍ഡ് ലോണിനെയും വച്ച് നോക്കുമ്പോള്‍ വസ്തു പണയ വായ്പകള്‍ക്ക് ചെറിയ പലിശ നിരക്കായിരിക്കും. സ്ഥാപനങ്ങളെ അപേക്ഷിച്ച് പലിശ നിരക്ക് 12 മുതല്‍ 18 ശതമാനം വരെ വ്യത്യാസപ്പെടാം. പലിശ നിരക്കുകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെയും എന്‍ബിഎഫ്‌സികളെയോ ബാങ്കുകളെയോ ബന്ധപ്പെടാം.

ബാങ്കിന് വസ്തു വില്‍ക്കാം

ബാങ്കിന് വസ്തു വില്‍ക്കാം

വസ്തു പണയം വച്ച വായ്പയെടുക്കുന്നതിലെ ഏറ്റവും വലിയ റിസ്‌ക് വസ്തു നഷ്ടപ്പെടാനുള്ള സാധ്യതയാണ്. ബാങ്കിന് വസ്തു വിറ്റ് ലോണ്‍ തുക ഈടാക്കാം. കൃത്യസമയത്തിനുള്ളില്‍ തവണകള്‍ അടച്ച് വായ്പ തീര്‍ക്കാം എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ വസ്തു ഈട് വച്ച് വായ്പയെടുക്കാവൂ.

ലോണ്‍ കിട്ടാനുള്ള താമസം

ലോണ്‍ കിട്ടാനുള്ള താമസം

ലോണ്‍ അനുവദിക്കും മുന്‍പേ നിയമപരമായ മുൻകരുതലുകളെല്ലാം ബാങ്ക് സ്വീകരിക്കും. വസ്തു അപേക്ഷകന്റെ പേരിൽ തന്നെയാണെന്നുറപ്പ് വരുത്തും ഇതിനെല്ലാം കൂടുതല്‍ സമയം ആവശ്യമായി വരും. വസ്തുവിന്മേലുള്ള അവകാശങ്ങളെല്ലാം ഉറപ്പു വരുത്തേണ്ടത് ഭാവിയില്‍ തര്‍ക്കങ്ങളില്ലാതാക്കാന്‍ ആവശ്യമാണ്.

നികുതി ആനുകൂല്യമില്ല

നികുതി ആനുകൂല്യമില്ല

വസ്തുവിന്മേല്‍ വായ്പയെടുക്കുമ്പോള്‍ നികുതി ആനുകൂല്യം ലഭിക്കുന്നില്ല എന്നത് വലിയ ഒരു പോരായ്മയാണ്. ഭവന വായ്പയില്‍ നികുതി ആനുകുല്യം ലഭ്യമാണ്.

ബാങ്ക് നടപടികള്‍

ബാങ്ക് നടപടികള്‍

വായ്പ അനുവദിക്കും മുന്‍പേ ലോണ്‍ തിരിച്ചടക്കാനുള്ള കഴിവ് ക്രെഡിറ്റ് സ്‌കോര്‍ എന്നിവ ബാങ്ക് പരിശോധിക്കും. ലോണ്‍ തുക ഓരോ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അനുസരിച് വ്യത്യസപ്പെടം വസ്തുവിന്റെ മൂല്യത്തിന്റെ 70 ശതമാനം ലോണ്‍ ആയി അനുവദിക്കും. ഒരു വലിയ തുകയാണ് ലോണ്‍ ആയി നിങ്ങള്‍ക്കാവശ്യമെങ്കില്‍ വസ്തുവിന്മേല്‍ ലോണ്‍ എടുക്കുന്നതാണ് അഭികാമ്യം. പേര്‍സണല്‍ ലോണിനെക്കാളും ഗോള്‍ഡ് ലോണിനെക്കാളും പലിശ കുറവെങ്കിലും വസ്തു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതു തന്നെയാണ് എറ്റവും വലിയ വെല്ലുവിളി.

malayalam.goodreturns.in

English summary

Loan against property: What you must know

A loan against property (LAP) is exactly what the name implies -- a loan given or disbursed against the mortgage of property.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X