കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർവ്വീസ് ചാർജ് വളരെ കൂടുതലാണ്. ഇത് ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർവ്വീസ് ചാർജ് വളരെ കൂടുതലാണ്. ഇത് ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. എന്നാൽ ഇതാ സർവ്വീസ് ചാർജിൽ നിന്ന് രക്ഷപ്പെടാൻ ചില കുറുക്കുവഴികൾ.
എടിഎം ബുദ്ധിപൂർവ്വം ഉപയോഗിക്കുക
പല ബാങ്കുകളും അഞ്ച് ഇടപാടുകൾ മാത്രമാണ് സ്വന്തം എടിഎം കൗണ്ടറുകളിൽപ്പോലും അനുവദിക്കുന്നത്. പണം തന്നെ നിങ്ങൾക്ക് ആവശ്യമാണെങ്കിൽ എടിഎമ്മിൽ നിന്ന് പിൻവലിക്കുന്ന സമയം കുറച്ചധികം തുക ഒരുമിച്ച് പിൻവലിക്കുക. ഇത് വഴി പല തവണയുള്ള എടിഎം ഇടപാട് ഒഴിവാക്കാനാകും.
ചെക്ക് ഒഴിവാക്കൂ
ചെക്ക് ഒഴിവാക്കി നെറ്റ് ബാങ്കിംഗിലേക്ക് മാറുക എന്നുള്ളതാണ് അടുത്ത ഒരു ഓപ്ഷൻ. ഓരോ അധിക ചെക്ക്ബുക്കുകൾക്കും സർവ്വീസ് ചാർജ് നൽകേണ്ടി വരും. എന്നാൽ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ സൗജന്യമാണ്.
ക്രെഡിറ്റ് കാർഡ് ബില്ല് കൃത്യസമയത്ത് അടയ്ക്കുക
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് മറ്റൊരു വഴി. ബിൽ അടയ്ക്കാതിരിക്കുകയോ കൃത്യമായ തീയതി പാലിക്കാതിരിക്കുകയോ ചെയ്താൽ ഉയർന്ന പലിശ നൽകേണ്ടി വരും.
ഓട്ടോ ഡെബിറ്റ് റൂട്ട് തിരഞ്ഞെടുക്കുക
ക്രെഡിറ്റ് കാർഡ് ബില്ലിൽ കുറഞ്ഞത് 5% എങ്കിലും കൃത്യമായ തീയതികളിൽ നിങ്ങളുടെ അക്കൌണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് രീതിയിൽ പിൻവലിക്കപ്പെടുന്നതിനുള്ള സംവിധാനം ഒരുക്കുക. ഇത്തരത്തിൽ പണം അടച്ചാൽ പിഴ നൽകേണ്ടി വരില്ല.
ശാഖകൾ വഴിയുള്ള ഇടപാട് ഒഴിവാക്കുക
ബാങ്ക് ശാഖകൾ വഴിയുള്ള പണമിടപാട് മാസത്തിൽ മൂന്നോ നാലോ തവണകളിൽ കൂടാൻ പാടില്ല. ഇതിൽ കൂടിയാലും ഉപഭോക്താക്കൾ പ്രത്യേകം സേവന ചാർജ് നൽകേണ്ടി വരും.
മിനിമം ബാലൻസ് നിലനിർത്തുക
എല്ലാ സമയത്തും നിങ്ങളുടെ അക്കൌണ്ടിൽ മിനിമം ബാലൻസ് നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമുള്ള ബാലൻസ് നിലനിർത്തിയില്ലെങ്കിൽ ബാങ്കുകൾ നോൺ-മെയിന്റനൻസ് ചാർജ് ഈടാക്കുന്നതാണ്.
ചെക്ക് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക
നിങ്ങളുടെ അക്കൌണ്ടിൽ ആവശ്യത്തിന് ബാലൻസ് ഇല്ലാത്തപ്പോൾ ചെക്കുകൾ ഇഷ്യൂ ചെയ്യരുത്. അത് സർവ്വീസ് ചാർജ് ഈടാക്കുക മാത്രമല്ല, നിയമത്തിൻ കീഴിൽ ക്രിമിനൽ കുറ്റം കൂടിയാണ്.
ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കരുത്
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരിക്കലും പണം പിൻവലിക്കരുത്. ഇടപാടിനുള്ള ഫീസ് നൽകുന്നതിനൊപ്പം കൂടുതൽ പലിശ കൂടി നൽകേണ്ടി വരും.
ക്രെഡിറ്റ് പരിധി കടക്കരുത്
ഒരിയ്ക്കലും നിങ്ങളുടെ ക്രെഡിറ്റ് പരിധിയ്ക്ക് ശേഷമുള്ള തുക ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കാൻ പാടില്ല. ഇതുവഴി കാർഡ് ഇഷ്യുവർ കൂടുതൽ ഫീസ് ഈടാക്കും.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications