ഇൻസ്റ്റന്റ് ലോണുകൾക്കു അപേക്ഷിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ലോകം മാറുകയാണ്. ഇന്ന് ബാങ്കിലെ കാര്യങ്ങൾക്കു പലതിനും രേഖകൾ ക്രമീകരിക്കേണ്ട കാര്യമോ ബാങ്ക് സന്ദർശിക്കേണ്ട കാര്യമോ ഇല്ല. ബാങ്ക് കാര്യങ്ങൾക്കായി നീണ്ട ക്യുവിൽ നിൽക്കേണ്ട കാലം കഴിഞ്ഞു. പണം ഡെപ്പോസിറ്റ് ചെയാണോ പണം പിൻവലിക്കാനോ ബാങ്കിലെ ക്യുവിൽ നിൽക്കേണ്ട കാര്യം ഇല്ല. ഉപപോക്താവിന്റെ ആവശ്യം ഒരു ലോൺ ആണെകിൽ പോലും , എത്ര സമയം എടുക്കും അത് ലഭിക്കാൻ എന്ന ചോദ്യം പോലും ഇപ്പോൾ പ്രസക്തമല്ല.

 
ഇൻസ്റ്റന്റ് ലോണുകൾക്കു  അപേക്ഷിക്കുന്നതിനു  മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കൂടാതെ എടിഎമ്മുകളും ഓൺലൈൻ ബാങ്കിംഗും നിലവിലുണ്ട്. ഇത് കൊണ്ടൊക്കെ തന്നെ നിങ്ങൾക്ക്‌ ഒരു ലോൺ ലഭിക്കുക എന്നത് വളരെ എളുപ്പമാണ്. അതും പേപ്പർ ലെസ്സ് , പ്രീ-അപ്രൂവ്ഡ് , ഇൻസ്റ്റന്റ് ലോൺ . പെട്ടന്ന് ഒരു തുക ആവശ്യമായി വരുമ്പോൾ എടുക്കുന്ന ഇത്തരം വായ്‌പകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം .

നിങ്ങൾക്ക് എങ്ങനെയാണ് വായ്പ ലഭിക്കുക?

നിങ്ങൾക്ക് എങ്ങനെയാണ് വായ്പ ലഭിക്കുക?

ഒരു തൽക്ഷണ വായ്പ വീട്ടിൽ നിന്നോ , ഓഫീസ് നിന്നോ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്റ്റുചെയ്തിരിക്കുന്ന എവിടെ നിന്നും അപേക്ഷിക്കാം. ബാങ്കിന്റെ വെബ്സൈറ്റ് തുറന്നു , ഓൺലൈൻ അപേക്ഷാ ഫോം എടുത്ത് , വിശദാംശങ്ങൾ പൂരിപ്പിചത്തിന് ശേഷം , ആവശ്യമുള്ള രേഖകളുടെ സോഫ്റ്റ് പകർപ്പുകൾ ചേർത്ത് അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ അർഹതയും ആവശ്യപ്പെട്ട തുകയുടെയും അടിസ്ഥാനത്തിൽ ബാങ്ക് ഉടൻ വായ്പ അനുവദിക്കുന്നതാണ്. വായ്‌പ്പാ അനുവദിച്ചാൽ അപ്പോൾ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.

മുൻകൂട്ടി അംഗീകാരം ലഭിച്ച ഒരു വായ്‌പ്പയും നിങ്ങൾ ഇൻസ്റ്റന്റ് വായ്‌പ്പയും തമ്മിൽ ഉള്ള വ്യത്യാസം എന്താണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും . മുൻകൂട്ടി അംഗീകരിച്ച വായ്പകളിൽ, ബാങ്കുകൾ മുൻകരുതൽ എന്ന പോലെ ഉപഭോക്താവിന്റെ യോഗ്യത പരിശോധിക്കുകയും ഉപഭോക്താവിന് അപേക്ഷ വേണ്ടെന്നു വെക്കാനുള്ള അവസരവും നൽകുന്നു . ഒരു ഇൻസ്റ്റന്റ് വായ്പ വഴി വായ്പയെടുക്കുന്നവർക്ക് ഏതു സമയത്തും അവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. വായ്‌പ്പാ എടുക്കുന്ന ആളുടെ അർഹത ഉടൻ തന്നെ പരിശോധിച്ച ശേഷം ബാങ്ക്സ അപേക്ഷ സ്വീകരിക്കുന്നതോ നിരസിക്കുന്നതോ ആണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള ആളുകൾക്ക് തൽക്ഷണ വായ്പ പ്രയോജനകരമാണ്, എന്നാൽ അതേ സമയം നിങ്ങൾ വായ്പയുടെ ചിലവുകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.

 

ശ്രദ്ധയോടെ കടം വാങ്ങുക

ശ്രദ്ധയോടെ കടം വാങ്ങുക

തൽക്ഷണ വായ്പ ലഭിക്കുന്നത് വളരെ എളുപ്പമാണ്. ഈ പണം ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ലഭിച്ചത് കൊണ്ട് , വെറുതെ കിട്ടിയ പണമാണെന്നു കരുതരുത് . എല്ലാ സാമ്പത്തിക പ്രതിസന്ധികളിലും നിന്ന് കരകയറാൻ പതിവായി കടം വാങ്ങുന്നത് ഒരു ശീലമാക്കരുത്. കടമെടുത്ത് കാര്യങ്ങൾ നടത്തുക എന്നത് റിസ്ക് നിറഞ്ഞ കാര്യമാണ്. മറ്റു വഴികൾ ഒന്നുമില്ലെങ്കിൽ മാത്രം ഇത് തിരഞ്ഞെടുക്കുക. നിരന്തരം ഇൻസ്റ്റന്റ് വായ്പകൾക്കുള്ള അപേക്ഷ നൽകിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.

 വലിയ ബാധ്യതകൾ ഇല്ലാത്ത ഓപ്ഷനുകൾ തിരഞ്ഞെടുക്കുക

വലിയ ബാധ്യതകൾ ഇല്ലാത്ത ഓപ്ഷനുകൾ തിരഞ്ഞെടുക്കുക

എളുപ്പത്തിൽ ലഭിക്കുന്നതും, മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതു കൊണ്ടും നിങ്ങൾ ഇൻസ്റ്റന്റ് ലോണുകൾ തിരഞ്ഞെടുക്കാനാകും പെട്ടെന്ന് തീരുമാനിക്കുക. മറ്റു ഓപ്‌ഷനുകൾ ഒന്നനെ കുറിച്ചു ആലോചിക്കുക പോലും ഇല്ല. ഉദാഹരണത്തിന് , നിങ്ങൾക്കു കുറഞ്ഞ പലിശനിരക്കിൽ ഒരു വിദ്യാഭ്യാസ വായ്പ ലഭിക്കും.എന്നാൽ പെട്ടന്ന് പണം ലഭിക്കണം എന്നത് കൊണ്ട് പലിശയുടെ കാര്യം നോക്കാതെ നിങ്ങൾ ഇൻസ്റ്റന്റ് ലോൺ തിരഞ്ഞെടുക്കും . എല്ലായ്പ്പോഴും ഒന്നിലധികം ഓപ്ഷനുകൾ നോക്കുക, കടം തിരിച്ചടയ്ക്കാൻ ഏറ്റവും കുറഞ്ഞതും സൗകര്യപ്രദവുമായ വായ്പ എടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും കർശനമായിരിക്കാം


ലോൺ നേരത്തെ അടച്ചു തീർക്കുന്നതിന് പോലും പെനാൽറ്റി അടയ്‌ക്കേണ്ടി വന്നേക്കാം . ഒരു സാധാരണ വ്യക്തിഗത വായ്പയെക്കാൾ ഇൻസ്റ്റന്റ് ലോണുകൾക്കു പലിശ നിരക്ക് കൂടുതലാണ് . എന്നതിനേക്കാൾ സാധാരണ വായ്പകൾക്കുള്ള പലിശ നിരക്ക് കൂടുതലാണ്. പ്രോസസ്സിംഗ് ഫീസും നിങ്ങൾ കണക്കിലെടുക്കേണ്ടതാണ്.

 

 

Read more about: loan tips വായ്പ
English summary

What you should know while availing instant loans

What you should know while availing instant loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X