റിക്കറിം​ഗ് ഡിപ്പോസിറ്റിന് എസ്ബിഐ ആണോ പോസ്റ്റ് ഓഫീസ് ആണോ ബെസ്റ്റ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളക്കാരുടെയും ഇടത്തരം വരുമാനക്കാരുടെയും മികച്ച നിക്ഷേപ മാർ​ഗങ്ങളിൽ ഒന്നാണ് റിക്കറിം​ഗ് നിക്ഷേപം അഥവാ ആർ.ഡി. ഓരോ മാസവും ഒരു നിശ്ചിത തുകയാണ് ആർഡിയിലേയ്ക്ക് നിക്ഷേപിക്കേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പോസ്റ്റ് ഓഫീസിന്റെയും റിക്കറിം​ഗ് ഡിപ്പോസിറ്റുകളിൽ ഏതാണ് കൂടുതൽ ലാഭകരമെന്നും പ്രത്യകതകൾ എന്തൊക്കെയെന്നും പരിശോധിക്കാം.

നിക്ഷേപ തുക

നിക്ഷേപ തുക

എസ്ബിഐയിൽ റിക്കറിം​ഗ് ഡിപ്പോസിറ്റിൽ മിനിമം 100 രൂപ വീതമാണ് നിക്ഷേപം നടത്തേണ്ടത്. പരമാവധി തുകയ്ക്ക് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല. അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ നിക്ഷേപ പരിധി അടുത്തിടെ ഉയർത്തിയിരുന്നു. പ്രതിമാസ നിക്ഷേപം 725 രൂപയായാണ് ഉയർത്തിയത്. മുമ്പ് മാസം 10 രൂപയായിരുന്നു ഏറ്റവും കുറ‍ഞ്ഞ നിക്ഷേപ തുക.

പലിശ നിരക്ക്

പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ നിലവിലെ പലിശ നിരക്ക് 7.3 ശതമാനമാണ്. എന്നാൽ എസ്ബിഐയുടെ റിക്കറിം​ഗ് ഡിപ്പോസിറ്റ് അല്ലെങ്കിൽ ആർഡി പലിശ നിരക്ക് സ്ഥിര നിക്ഷേപ പലിശ നിരക്കിന് തുല്യമാണ്. 6.85 ശതമാനമാണ് സാധാരണ പൗരന്മാർക്ക് എസ്ബിഐ വാ​ഗ്ദാനം ചെയ്യുന്ന കൂടിയ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് പരമാവധി 7.35 ശതമാനം വരെ പലിശ ലഭിക്കും.

കാലാവധി

കാലാവധി

എസ്ബിഐ റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ മിനിമം കാലാവധി 12 മാസമാണ്. പരമാവധി കാലാവധി 120 മാസവും. അഞ്ച് വർഷമാണ് പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റിന്റെ കാലാവധി. പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ് ക്യാഷ് അല്ലെങ്കിൽ ചെക്ക് ഉപയോ​ഗിച്ച് നിക്ഷേപം നടത്താം.

പിഴ

പിഴ

റിക്കറിം​ഗ് ഡിപ്പോസിറ്റ് നിക്ഷേപം മുടക്കിയാൽ എസ്ബിഐ പിഴ ഈടാക്കുന്നതാണ്. 5 വർഷ കാലാവധിയിൽ കുറവുള്ള നിക്ഷേപങ്ങൾക്ക് നൂറു രൂപയ്ക്ക് 1.5 രൂപ എന്ന നിരക്കിലാണ് ബാങ്ക് പിഴ ഈടാക്കുന്നത്. കാലാവധി 5 വർഷത്തിന് മുകളിലാണെങ്കിൽ പിഴ 100 രൂപയ്ക്ക് 2 രൂപ എന്ന നിലയ്ക്കാണ്. പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 50 ശതമാനം തുക പിൻവലിക്കാം. കാലാവധി പൂർത്തിയായി പണം പിൻവലിക്കുന്നതിന് മറ്റ് നിബന്ധനകളൊന്നുമില്ല.

malayalam.goodreturns.in

English summary

SBI Or Post Office, Which Is Best For Recurring Deposits

RD is the One of the best investment option for salarised and middle class people. Every month, a fixed amount is to be invested into RD.
Story first published: Wednesday, June 12, 2019, 18:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X