2 ലക്ഷത്തിന്റെ സൗജന്യ ഇൻഷൂറൻസും മറ്റ് നേട്ടങ്ങളും; 60 കഴി‍ഞ്ഞവർക്ക് കാനറ ബാങ്കിന്റെ ഈ അക്കൗണ്ടെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വയസ് കഴിഞ്ഞവർക്ക് ഇന്ന് രാജ്യത്ത് വിവിധ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. മുതിർന്നവർക്ക് സർക്കാറിന്റെ പ്രത്യേക നിക്ഷേപ പദ്ധതികൾ, നിക്ഷേപങ്ങളിൽ അധിക പലിശ നിരക്ക് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. ഇത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന ബാങ്കുകളിലൊന്നാണ് കാനറ ബാങ്ക്. കാനറ ബാങ്ക് ജീവന്‍ധാര സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് മുതിര്‍ന്ന പൗരന്മാര്‍ക്കായി ആരംഭിച്ച പദ്ധതിയാണ്. ഈ അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് അധിക ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. വിശദാംങ്ങൾ നോക്കാം.

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

നെറ്റ്‍‍വർക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കാനറ ബാങ്ക്. 60 വയസ് കഴിഞ്ഞ ഇന്ത്യയില്‍ താമസിക്കുന്ന പൗരന്മാര്‍ക്കാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. തുടക്കത്തിൽ സീറോ ബാലൻസിൽ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. മുതിര്‍ന്ന പൗരന്മാര്‍ വര്‍ഷത്തില്‍ 20,000 രൂപ ആവറേജ് ഇയേര്‍ലി ബാലന്‍സായോ ആവറേജ് മന്ത്‌ലി ബാലന്‍സായി 1700 രൂപയോ സൂക്ഷിക്കണം. സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന് വര്‍ഷത്തില്‍ 2.9 ശതമാനം പലിശ ലഭിക്കും. 

Also Read: 1 ലക്ഷം രൂപയുടെ ഒറ്റതവണ അടവ്; മരണം വരെ മാസ പെന്‍ഷന്‍ നേടാം; വിട്ടുകളയല്ലേ ഈ ഉ​ഗ്രൻ പദ്ധതിAlso Read: 1 ലക്ഷം രൂപയുടെ ഒറ്റതവണ അടവ്; മരണം വരെ മാസ പെന്‍ഷന്‍ നേടാം; വിട്ടുകളയല്ലേ ഈ ഉ​ഗ്രൻ പദ്ധതി

സൗജന്യ ഡെബിറ്റ് കാര്‍ഡ്

സൗജന്യ ഡെബിറ്റ് കാര്‍ഡ്

ജീവന്‍ധാര അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഡെബിറ്റ് കാര്‍ഡ് ലഭിക്കും. കാര്‍ഡ് അനുവദിക്കുന്നതിന് ബാങ്ക് തുകയൊന്നും ഈടാക്കില്ല. ഇതോടൊപ്പം വാര്‍ഷിക ചാര്‍ജും ഈടാക്കില്ല. എടിഎം വഴി ദിവസം പിന്‍വലിക്കാവുന്ന പരിധി 25,000 രൂപയാണ്. കാനറ ബാങ്ക് എടിഎം വവി പരിധിയില്ലാതെ സൗജന്യ ഇടപാട് നടത്താന്‍ സാധിക്കും. മാസത്തില്‍ സൗജന്യമായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ജീവന്‍ധാര അക്കൗണ്ട് ഉടകള്‍ക്ക് ലഭിക്കും. 

Also Read: മുന്നിൽ 15 വർഷം; 50 ലക്ഷം സ്വന്തമാക്കാൻ എത്ര രൂപ നിക്ഷേപിക്കണം; മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെAlso Read: മുന്നിൽ 15 വർഷം; 50 ലക്ഷം സ്വന്തമാക്കാൻ എത്ര രൂപ നിക്ഷേപിക്കണം; മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെ

ഇൻഷൂറൻസ് സൗകര്യം

ഇൻഷൂറൻസ് സൗകര്യം

ജീവന്‍ധാര അക്കൗണ്ട് ഉടമകള്‍ക്ക് എസ്എംഎസ് അലോര്‍ട്ട്, ഇന്റര്‍ ബാങ്ക് മൊബൈല്‍ പേയ്‌മെന്റ് എന്നിവ സൗജന്യമായി ലഭിക്കും. മാസത്തില്‍ 2 എന്‍ഇഎഫ്ടി ഇടപാടും സൗജന്യമായി നടത്താം. വര്‍ഷത്തില്‍ 60 ചെക്ക് ലീഫുകള്‍ ജീവന്‍ധാര അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും.

പെന്‍ഷന്‍ അക്കൗണ്ട് ഉടമകളാണെങ്കില്‍ മാസ പെന്‍ഷന്റെ 10 മടങ്ങോ പരമാവധി 2 ലക്ഷം രൂപയോ വായ്പയും ലഭിക്കും. അക്കൗണ്ട് ഉടമ ബാങ്കില്‍ പെന്‍ഷന്‍ അക്കൗണ്ട് സൂക്ഷിക്കുകയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും 2 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് ലഭിക്കും. 

Also Read: ലക്ഷങ്ങൾ ആവശ്യം വരുന്നുണ്ടെങ്കിൽ ഒരു ചിട്ടി ചേരാം; ചിട്ടി തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾAlso Read: ലക്ഷങ്ങൾ ആവശ്യം വരുന്നുണ്ടെങ്കിൽ ഒരു ചിട്ടി ചേരാം; ചിട്ടി തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

എങ്ങനെ സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കാം

എങ്ങനെ സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കാം

ബാങ്കിലെത്തി ജീവന്‍ധാര അക്കൗണ്ട് ആരംഭിക്കാനാകും. ഇതിനായി പാൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ ഫോം 60/61, 2 ഫോട്ടോ, KYC മാനദണ്ഡങ്ങൾ അനുസരിച്ച് ഫോട്ടോ ഐഡിയുടെയും വിലാസത്തിന്റെയും തെളിവ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കിയാൽ ജീവന്‍ധാര അക്കൗണ്ട് ആരംഭിക്കാം.

കാനറ ബാങ്ക് ആശ്രയ നിക്ഷേപ പദ്ധതി

കാനറ ബാങ്ക് ആശ്രയ നിക്ഷേപ പദ്ധതി

60 വയസ് കഴിഞ്ഞവര്‍ക്കുള്ള മറ്റൊരു നിക്ഷേപ പദ്ധതിയാണ് കാനറ ബാങ്ക് ആശ്രയ നിക്ഷേപ പദ്ധതി. ജോയിന്റ് അക്കൗണ്ടായും വ്യക്തിഗത അക്കൗണ്ടായും നിക്ഷേപം ആരംഭിക്കാം. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഒരാള്‍ക്ക് 60 വയസ് പൂര്‍ത്തിയാക്കണം. പദ്ധതിയിൽ നിന്ന് മാസത്തിലോ ത്രൈ മാസത്തിലെ അർധ വർഷത്തിലോ പലിശ വരുമാനം കൈപ്പറ്റാം. ആശ്രയ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചെറിയ തുക 1,000 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കും.

സാധാരണ സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്കോ കാമധേനു ഡെപ്പോസിറ്റ് അക്കൗണ്ടുള്ളവര്‍ക്കോ ആശ്രയ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. ആശ്രയ നിക്ഷേപ പദ്ധതിയില്‍ 15 ദിവസത്തേക്കാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപം നടത്താന്‍ സാധിക്കുക. പരമാവധി നിക്ഷേപം 120 മാസത്തേക്കാണ്.

Read more about: savings account Canara Bank
English summary

Canara Bank Jeevandhara Account Gives 2 Lakhs Free Insurance And Other Benefit To Senior Citizen

Canara Bank Jeevandhara Account Gives 2 Lakhs Free Insurance And Other Benefit To Senior Citizen, Read In Malayalam
Story first published: Wednesday, November 30, 2022, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X