ചിട്ടികളുടെ നാടാണ് കേരളം. സ്വകാര്യ ചിട്ടി കമ്പനികളും സർക്കാർ ചിട്ടി കമ്പനികളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി ബിസിനസാണ് കേരളത്തിൽ നടക്കുന്നത്. ചിട്ടി കമ്പനികളെ കൂടാതെ നാട്ടിമ്പുറങ്ങളിൽ സ്വകാര്യ വ്യക്തികളും ക്ലബുകളും നടത്തുന്ന ചിട്ടികളും സാധാരണമാണ്. സാധാരണക്കാരുടെ പണ സമാഹരണത്തിനുള്ള എളുപ്പ മാർഗമായതിനാൽ ചിട്ടിക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം വേരോട്ടമുണ്ട്. ഇതിനൊപ്പം ചിട്ടി കമ്പനികളുടെ തകർച്ചയും തട്ടിപ്പുകളും അറിയേണ്ടതുണ്ട്. വലിയ ഇളവുകൾ നൽകി പൊളിഞ്ഞു പോയതും നാട്ടുകാരുടെ പണമായി മുങ്ങിയ കമ്പനികളും കേരളത്തിലുണ്ടായിട്ടുണ്ട്.
ഇതിനാൽ തന്നെ അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് ചിട്ടി ചേരുന്നവർ പല കാര്യങ്ങളും ചിന്തിക്കേണ്ടതുണ്ട്. സർക്കാർ മേഖലയിൽ കെഎസ്എഫ്ഇയും സ്വകാര്യ ചിട്ടികളായി ഗോകുലം ചിട്സ്, ഗുരുവായൂരപ്പൻ ചിട്ടി, ജ്യൂബിലി ചിട്ടി തുടങ്ങി നിരവധി കമ്പനികളും പ്രവർത്തിക്കുന്നു. സ്വകാര്യ ചിട്ടികളും കെഎസ്എഫ്ഇ ചിട്ടികളും എങ്ങനെയാണ് ചിട്ടി നടത്തുന്നതെന്നും ഇവയുടെ പ്രധാന വ്യത്യാസങ്ങളും പരിശോധിക്കാം.
സുരക്ഷിതത്വം
ആദ്യം പരിഗണിക്കുന്നത് സുരക്ഷിതത്വത്തെ പറ്റിയാണ്. ചിട്ടിയിലേക്ക് അടയക്കുന്ന പണം എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കാം. കെഎസ്എഫ്ഇ ചിട്ടി കേരള സർക്കാർ സ്ഥാപനമായതിനാൽ സംസ്ഥാന സര്‍ക്കാറിന്റെ സുരക്ഷയുണ്ട്. മറ്റു സ്വകാര്യ ചിട്ടികള്‍ക്ക് കമ്പനിയുടെ വിശ്വസ്തതയാണ് പ്രധാനം. ഗോകുലം ചിട്ടീസ് പോലുള്ള കമ്പനികൾ 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളവയാണ്.
മാസ അടവ്
ചിട്ടിയിലെ മാസ അടവ് ചിട്ടി തുകയെയും കാലാവധിയെയും അടിസ്ഥാനമാക്കിയിരിക്കും. കെഎസ്എഫ്ഇ ചിട്ടി 25 മാസം മുതൽ 120 മാസ കാലാവധിയുള്ളവയാണ്. 1 ലക്ഷം മുതൽ 1 കോടി രൂപയുടെ ചിട്ടികൾ നടത്തുന്നു. സ്വകാര്യ ചിട്ടികളിൽ ഗോകുലം ചിട്ടിയുടെ കാലാവധി 20-25 മാസം വരെയാണ്. ചെറിയ കാലയളവിൽ വലിയ ചിട്ടികൾ ചേരുമ്പോൾ മാസ അടവ് വലിയ തുക വരും.
ചിട്ടി ലേലം
കെഎസ്എഫ്ഇയിൽ മാസത്തിൽ ലേലം നടക്കും. ഒന്നിൽ കൂടുതൽ ചേരുണ്ടെങ്കിൽ നറുക്കെടുത്താണ് ചിട്ടി തുക നൽകുക. ഇതിനാൽ ആവശ്യ സമയത്ത് പണം ലഭിക്കുക എന്നത് ഉറപ്പുള്ള കാര്യമല്ല. എന്നാൽ സ്വകാര്യ ചിട്ടികളിൽ 20 മാസ ചിട്ടിയാണെങ്കില്‍ 4-ാം മാസത്തിന് ശേഷവും 25 മാസ ചിട്ടിയാണെങ്കില്‍6 മാസത്തിന് ശേഷവും പണം ഉറപ്പായും ലഭിക്കും.
കമ്മീഷൻ, ജിഎസ്ടി
ചിട്ടിക്ക് നല്‍കുന്ന വിലയാണ് ഏജന്‍സി കമ്മീഷന്‍. ചിട്ടിയില്‍ ചേരുമ്പോള്‍ അതിന് നല്‍കുന്ന വിലയായി കമ്മീഷന്‍ തുക കുറച്ച് മാത്രമാണ് കമ്പനികൾ ചിട്ടി പണം അനുവദിക്കുകയുള്ളൂ. കെഎസ്എഫ്ഇ ചിട്ടി തുകയുടെ 5 ശതമാനം ആണ് കമ്മീഷനായി ഈടാക്കുന്നത്. സ്വകാര്യ കമ്പനികളും 5 ശതമാനമാണ് കമ്മീഷനായി ഈടാക്കുന്നത്.
കെഎസഎഫ്ഇ ചിട്ടികളിൽ ജിഎസ്ടി ഈടാക്കുന്നത് ചിട്ടി വരിക്കാരിൽ നിന്നാണ്. ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടി കൂടി ചിട്ടി വരിക്കാരൻ അടയ്ക്കണം. ചില സ്വകാര്യ സ്വകാര്യ കമ്പനികൾ ജിഎസ്ടി തുക കമ്മീഷനിൽ ഉൾപ്പെടുത്തുന്നുണ്ട്.
ജാമ്യം
ചിട്ടി പണം കിട്ടണമെങ്കിൽ ഏത് ചിട്ടിയിലാണെങ്കിലും ജാമ്യം നൽകേണ്ടതുണ്ട്. കെഎസ്എഫ്ഇയെ അപേക്ഷിച്ച് കൂടുതൽ എളുപ്പത്തിൽ സ്വകാര്യ ചിട്ടികളിൽ നിന്ന് പണം ലഭിക്കും. 1 ലക്ഷം രൂപ വരെയുള്ള ചിട്ടി തുക പിൻവലിക്കാൻ 2 ബ്ലാങ്ക് ചെക്ക്, 2 ആൾ ജാമ്യം എന്നിവ ഹാജരാക്കിയാൽ പണം നൽകുന്ന സ്വകാര്യ ചിട്ടി കമ്പനികളുണ്ട്. വലിയ തുകയ്ക്ക് രേഖകൾ നൽകേണ്ടതായി വരും. കെഎസ്എഫ്ഇയിൽ തിരഞ്ഞെടുത്ത ജാമ്യങ്ങൾ മാത്രമെ സ്വീകരിക്കുകയുള്ളൂ.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
