ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടിയ കാലത്ത് ബാങ്കുകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് അന്വേഷണങ്ങളുടെ ഫോൺ കോളുകളും കൂടി വരികയാണ്. അക്കൗണ്ട് ഉടമകൾക്ക് പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാർഡുകളും കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ ക്രെഡിറ്റ് കാർഡ് ഉടമകളായവരുടെ എണ്ണം കൂടി വരികയാണ്. ഇതിൽ തന്നെ ഒന്നിലധികം ക്രെഡിറ്റ് കാർഡുള്ളവരും കൂടുതലായിരിക്കും. അധിക വാർഷിക ഫീസ് കൊണ്ടോ ഓഫറുകൾ കാരണമോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവരും ഉണ്ടാകും.
ക്രെഡിറ്റ് കാർഡ് വാങ്ങിയ ശേഷം ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നങ്ങളുണ്ടോകുമോ?. ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?. കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്ത പ്രകാരം തൃശൂർ മാള സ്വദേശിക്ക് ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡിന് അരലക്ഷം രൂപയുടെ കുടിശികയാണ് വന്നത്.
തപാല്‍ മുഖേന വന്ന ക്രെഡിറ്റ് കാര്‍ഡ് അതേപടി വീട്ടില്‍ സൂക്ഷിച്ച വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് കുടിശ്ശിക ആയതോടെ സിബിൽ സ്കോറിനെയും ബാധിച്ചു. ഇത്തരം സാഹചര്യങ്ങളുണ്ടാവാതിരിക്കാൻ ഉപയോഗമില്ലാത്ത ക്രെഡിറ്റ് കാർഡുകൾ അവസാനിപ്പിക്കുന്നതാണ് ബുദ്ധി. ഇതിനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
ക്രെഡിറ്റ് കാർഡ് ഒഴിവാക്കാനുള്ള കാരണങ്ങൾ
പല കാരണങ്ങള്‍ കൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കേണ്ടി വരാം. ഉപയോഗിക്കാത്ത കാര്‍ഡ് കയ്യില്‍ വെയ്ക്കുന്നത് കൊണ്ടോ ഒന്നിലധികം കാര്‍ഡുകളുള്ളത് കൊണ്ടോ, കാര്‍ഡ് ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കാത്തത് കൊണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കേണ്ടി വരാം.
അധിക വാർഷിക ഫീസ്, മികച്ച ഓഫറുകളുള്ള മറ്റൊരു കാർഡ് ലഭിക്കുക എന്നീ സാഹചര്യത്തിലും ക്രെഡിറ്റ് കാർഡ് ഒഴിവാക്കാം. എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കുക എന്നത് ലളിതമായ കാര്യമല്ല. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിനെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അതിലെ കുടിശിക തുക അക്കൗണ്ടുടമ അവസാനിപ്പിക്കേണ്ടതുണ്ട്.
* ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിന് മുൻപായി ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ലഭിച്ച എല്ലാ റിവാര്‍ഡ് പോയിന്റുകളും ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.
* ക്രെഡിറ്റ് കാർഡ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുൻപ് എല്ലാ ഓട്ടോ പേയ്മെന്റുകളും റദ്ദാക്കാണം.
* ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുൻപ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം. ഇതുവഴി അവസാന നിമിഷ ചാർജുകള‍്‍ ഉണ്ടോയെന്നത് ഒഴിവാക്കാം.
എങ്ങനെ ക്രെഡിറ്റ് കാർഡ് ഒഴിവാക്കും
കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടോ ഓണ്‍ലൈന്‍ അപേക്ഷ മുഖേനയോ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാം. ഓരോ മാര്‍ഗങ്ങളായി പരിശോധിക്കാം. ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ കസ്റ്റമര്‍ സര്‍വീസില്‍ ബന്ധപ്പെട്ട് ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിന് കാര്‍ഡ് ഇഷ്യൂ ചെയ്ത കമ്പനിക്ക് രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കാം.
രേഖാമൂലമുള്ള അപേക്ഷ അതത് ബാങ്കിന്റെ/ധനകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ക്ക് അപേക്ഷ/കത്ത് രൂപത്തില്‍ അയക്കാം. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ഉടമയുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം.
ഈ വിവരങ്ങൾ ഉൾപ്പെടുത്തി ക്രെഡിറ്റ് കാർഡ് കമ്പനിക്ക് ഇ-മെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈനായി ക്രെഡിറ്റ് കാർഡ് റദ്ദാക്കാനുള്ള അപേക്ഷ സ്വീകരിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിന് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫോം പൂരിപ്പിച്ച് സമര്‍പ്പിച്ചാൽ മതി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications