നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഇങ്ങനെ കണ്ടെത്താം

എല്ലാ ഇന്ത്യന്‍ പൗരനും ഇന്ന് കൈയ്യില്‍ സൂക്ഷിക്കേണ്ടുന്ന പ്രധാന രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡും. പല സര്‍ക്കാര്‍, സ്വകാര്യ മേഖലാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായാണ് ആധാര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ ഇന്ത്യന്‍ പൗരനും ഇന്ന് കൈയ്യില്‍ സൂക്ഷിക്കേണ്ടുന്ന പ്രധാന രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡും. പല സര്‍ക്കാര്‍, സ്വകാര്യ മേഖലാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായാണ് ആധാര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ആവശ്യമാണ്. നിലവില്‍ ഒട്ടുമിക്ക എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതില്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതല്‍ പുതിയൊരു ജോലിയ്ക്കായി അപേക്ഷിക്കുന്നത് വരെ ഉള്‍പ്പെടും.

Also Read : പുതിയ കാലത്തെ പുതിയ വായ്പാ സമ്പ്രദായം, നേടാം വലിയ ആദായംAlso Read : പുതിയ കാലത്തെ പുതിയ വായ്പാ സമ്പ്രദായം, നേടാം വലിയ ആദായം

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുവാന്‍ ഇടയായാല്‍

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുവാന്‍ ഇടയായാല്‍

എന്നാല്‍ അതേ സമയം നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുവാന്‍ ഇടയായാല്‍ അത് നിങ്ങള്‍ക്ക് ദോഷകരമായ രീതിയില്‍ ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ഏറെ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്. നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കുവാന്‍ സാധിക്കും? അതിനെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനുള്ള സംവിധാനം യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വാഗ്ദാനം ചെയ്യുന്നുണ്ട്.

ആധാര്‍ കാര്‍ഡ് ഓതന്റിക്കേഷന്‍ ഹിസ്റ്ററി കാണുവാന്‍

ആധാര്‍ കാര്‍ഡ് ഓതന്റിക്കേഷന്‍ ഹിസ്റ്ററി കാണുവാന്‍

ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത് യുഐഡിഎഐയുടെ നിയന്ത്രണത്തിലാണ്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക എന്നതാണ്. ശേഷം ആധാര്‍ സര്‍വീസസ് എന്ന ഓപ്ഷനില്‍ നിന്നും ആധാര്‍ ഓതന്റിക്കേഷന്‍ ഹിസ്റ്ററി തെരഞ്ഞെടുക്കുക. അവിടെ നിങ്ങളുടെ ആധാര്‍ നമ്പറുെ സെക്യൂരിറ്റി കോഡും ചോദിക്കും. ജെനറേറ്റ് ഒടിപി എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നല്‍കണം. ഒടിപി നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഓതന്റിക്കേഷന്‍ ഹിസ്റ്ററി കാണുവാന്‍ സാധിക്കുന്നതാണ്.

പരാതി നല്‍കാന്‍

പരാതി നല്‍കാന്‍

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സേവനം ലഭിക്കുകയുള്ളൂ. ഇനി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍, ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് 1947 എന്ന യുഐഡിഎഐയുടെ എമര്‍ജന്‍സി നമ്പറിലേക്ക് നേരിട്ട് വിളിച്ച് പരാതി സമര്‍പ്പിക്കാവുന്നതാണ്. help@uidai.gov.in എന്ന ഇ മെയില്‍ വിലാസത്തിലും പരാതി നല്‍കാവുന്നതാണ്.

Also Read : എല്‍ഐസി ന്യൂ ജീവന്‍ ശാന്തി പ്ലാന്‍; ഒറ്റത്തവണ പ്രീമിയത്തില്‍ നേടാം പെന്‍ഷന്‍Also Read : എല്‍ഐസി ന്യൂ ജീവന്‍ ശാന്തി പ്ലാന്‍; ഒറ്റത്തവണ പ്രീമിയത്തില്‍ നേടാം പെന്‍ഷന്‍

വിലാസത്തില്‍ മാറ്റം വരുത്താം

വിലാസത്തില്‍ മാറ്റം വരുത്താം

കൂടാതെ ആധാര്‍ കാര്‍ഡിലെ വിലാസം ഇനി എളുപ്പത്തില്‍ പുതുക്കുവാനും സാധിക്കും. നേരത്തേയുണ്ടായിരുന്ന നൂലാമാലാകളും ആശയക്കുഴപ്പങ്ങളും ഒന്നുമില്ലാതെ വളരെ എളുപ്പത്തിലും വേഗത്തിലും ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുവാന്‍ സാധിക്കുന്ന സംവിധാനമാണ് യുനിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി നല്‍കിയിരിക്കുന്ന ഡയറക്ട് ലിങ്കിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് എളുപ്പത്തില്‍ വിലാസത്തില്‍ മാറ്റം വരുത്താം.

32 തരം രേഖകള്‍ തിരിച്ചറിയല്‍ രേഖയായി

32 തരം രേഖകള്‍ തിരിച്ചറിയല്‍ രേഖയായി

ഇക്കാര്യം ട്വിറ്ററിലൂടെ യുഐഡിഎഐ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കായി ഡയറക്ട് ലിങ്കും യുഐഡിഎഐ നല്‍കിയിട്ടുണ്ട്. ssup.uidai.gov.in/ssup/ എന്നതാണ് ലിങ്ക്. ഇതിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് വിലാസത്തില്‍ മാറ്റം വരുത്തുവാനും കെവൈസി വിവരങ്ങള്‍ പുതുക്കി നിലനിര്‍ത്തുവാനും സാധിക്കും.ഇത് വ്യക്തമായി വിവരിച്ചു കൊണ്ടുള്ളതാണ് യുഐഡിഎഐയുടെ ട്വിറ്റര്‍ സന്ദേശം. ഓണ്‍ലൈനായി ഈ സ്വയം സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ചില രേഖകളും ആവശ്യമാണ്. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 32 തരം രേഖകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.

തിരിച്ചറിയില്‍ രേഖകള്‍

തിരിച്ചറിയില്‍ രേഖകള്‍

ഇതില്‍ ഏതെങ്കിലും ഒന്ന് സ്‌കാന്‍ ചെയ്ത് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെങ്കില്‍ മാത്രമേ വിലാസം പുതുക്കുന്ന പ്രകിയ പൂര്‍ണമാവുകയുള്ളൂ. പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, റേഷന്‍ അല്ലെങ്കില്‍ പിഡിഎസ് ഫോട്ടോ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയാണ് ഈ 32 തിരിച്ചറിയില്‍ രേഖകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.എങ്ങനെയാണ് ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുന്നതെന്ന് ഇനി നമുക്ക് നോക്കാം.

Also Read : എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് നേടാം 342 രൂപയില്‍ 4 ലക്ഷം രൂപയുടെ നേട്ടംAlso Read : എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് നേടാം 342 രൂപയില്‍ 4 ലക്ഷം രൂപയുടെ നേട്ടം

ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുന്നതെങ്ങനെ?

ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുന്നതെങ്ങനെ?

ആദ്യം ssup.uidai.gov.in/ssup/ എന്ന ഡയറക്ട് സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ലോഗ് ചെയ്യാം. ശേഷം എളുപ്പത്തില്‍ ബാക്കി പ്രക്രിയകള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാം. ലോഗ് ഇന്‍ ചെയ്തതിന് ശേഷം പ്രൊസിഡ് ടു അപ്ഡേറ്റ് ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ശേഷം 12 അക്ക യുഐഡി നമ്പര്‍ നല്‍കാം തുടര്‍ന്ന് സെക്യൂരിറ്റി കോഡ് അല്ലെങ്കില്‍ ക്യാപ്ച്ച കോഡ് നല്‍കണം അതിന് ശേഷം സെന്റ് ഒടിപി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. ആധാറുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി നമ്പര്‍ ലഭിക്കും. ലഭിച്ച ഒടിപി നമ്പര്‍ നല്‍കുക ലോഗ് ഇന്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ആധാര്‍ വിവരങ്ങളെല്ലാം അപ്പോള്‍ നിങ്ങള്‍ക്ക് സ്‌ക്രീനില്‍ ദൃശ്യമാകും ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

Read more about: aadhar
English summary

how can you figure out whether your Aadhaar card is being misused? know this UIDAI service

how can you figure out whether your Aadhaar card is being misused? know this UIDAI service
Story first published: Thursday, October 28, 2021, 11:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X