സമ്പത്ത് കാലത്ത് പണം കരുതിയാൽ ആപത്ത് കാലത്ത് ഉപകരിക്കുമെന്ന യാഥാർഥ്യത്തിൽ ജീവിക്കുന്നവർ ഭാവി ആവശ്യങ്ങൾക്ക് പണം കണ്ടെത്തും. പലരും കെഎസ്എഫ്ഇ ചിട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ട്. സാധാരണ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളും ഹ്രസ്വകാല ചിട്ടികളും ദീർഘകാല ചിട്ടികളും കെഎസ്എഫ്ഇയിലുണ്ടെങ്കിലും ഓരോരുത്തർക്കും ആവശ്യം അറിഞ്ഞ് ചേരണം. ഇല്ലാത്ത പക്ഷം ചിട്ടിയിൽ നിന്ന് വേണ്ട ലാഭം ലഭിക്കില്ല. ആരൊക്കെയാണ് ചിട്ടിയിൽ ചേരേണ്ടതെന്നും ഏതൊക്കെ ചിട്ടി ആർക്കൊക്കെ അനുയോജ്യമെന്നും നോക്കാം.
ചിട്ടി തിരഞ്ഞെടുക്കുമ്പോൾ
എന്ത് ആവശ്യത്തിനുള്ള പണം കണ്ടെത്താണ് ചിട്ടിയിൽ ചേരുന്നത് എന്ന് കണക്കാക്കി വേണം ചിട്ടി തിരഞ്ഞെടുക്കാൻ. പെട്ടന്ന് പണം ആവശ്യമാണെന്നുണ്ടെങ്കില്‍ ചെറിയ കാലയളവിലുള്ള ചിട്ടിയില്‍ ചേരാം. ഹ്രസ്വകാല ചിട്ടികൾ വേഗത്തില്‍ വിളിച്ചെടുക്കാൻ സാധിക്കും.
25 മാസത്തെ ചിട്ടികള്‍ 2- 2.5 വര്‍ഷം കൊണ്ട് അടച്ച് തീര്‍ക്കാം. കൂടുതൽ ലാഭ വിഹിതം ആഗ്രഹിക്കുന്നവർക്ക് ദീര്‍ഘകാല ചിട്ടികളാണ് അനുയോജ്യം. 100 മാസത്തെ 10,000 രൂപയുടേത് പോലുള്ള ചിട്ടികളില്‍ ചേരുമ്പോള്‍ കൂടുതല്‍ പേർ വിളിച്ചെടുക്കാനുള്ളതിനാൽ കൂടുതല്‍ ഡിവിഡന്റ് കിട്ടും.
ജാമ്യം നൽകാൻ സാധിക്കണം
വിളിച്ച് കിട്ടിയതിന് ശേഷം ജാമ്യം ഹാജരാക്കാൻ സാധിക്കാത്തതിനാൽ പണം ലഭിക്കാത്തവർ നിരവധിയുണ്ട്. കെഎസ്എഫ്ഇ ചിട്ടിയിൽ ശക്തമായ ജാമ്യവ്യവസ്ഥകളുണ്ട്. ഇത് പാലിക്കാൻ സാധിക്കുന്നവർ മാത്രം ചിട്ടിയിൽ ചേരുന്നതാകും അനുയോജ്യം. സർക്കാർ ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ്, വസ്തു, സ്വർണം, എഫ്ഡി രസീത്. വിളിച്ചെടുത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി തുടങ്ങിയവയാണ് കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കുക.
ചിട്ടിയിൽ ചേരുമ്പോൾ തന്നെ ജാമ്യങ്ങളും ഉറപ്പാക്കണം. ഇതോടൊപ്പം വിളിച്ചെടുക്കുന്നവർ പണത്തിന് ആവശ്യമുള്ളതിന് 2-3 മാസം മുന്‍പ് ചിട്ടി വിളിക്കണം. ജാമ്യത്തിൽ പിശകുണ്ടെങ്കിൽ മാറ്റി നൽകാൻ സമയം ലഭിക്കും.
മാസ തവണ അടയ്ക്കണം
മാസ തവണ കൃത്യമായി അടയ്ക്കാൻ സാധിക്കുന്നവരാകണം ചിട്ടിയിൽ ചേരേണ്ടത്. ചിട്ടിയിൽ മാസ തവണകളിൽ വ്യത്യാസം വരും. തുക കുറഞ്ഞും കൂടിയും വരാം. ഇതിനൊത്ത് അടവ് മുടക്കാതെ കൊണ്ടു പോകാൻ സാധിക്കണം. സമയത്ത് ചിട്ടി അടയ്ക്കുന്നവര്‍ക്ക് മാത്രമെ കിഴിവ് ലഭിക്കുകയുള്ളൂ. ഇതോടൊപ്പം മുടക്ക ചിട്ടികൾ നല്ലൊരു ഓപ്ഷനാണ്. പകുതിയെത്തിയ മുടക്ക ചിട്ടികളാണ് അനുയോജ്യം.
ചാർജുകൾ അറിയണം
ചിട്ടിയിലെ ചാർജുകളെ അറിഞ്ഞ ശേഷം അനുയോജ്യമാണോയെന്ന് അറിയാം. ചിട്ടി തുകയുടെ 5 ശതമാനം ഫോർമാൻസ് കമ്മീഷനുണ്ട്. 10 ലക്ഷത്തിന്റെ ചിട്ടിക്ക് 50,000 രൂപ ഫോർമാൻസ് കമ്മീഷൻ നൽകണം. ഈ തുകയുടെ 18 ശതമാനം ജിഎസ്ടിയും നൽകേണ്ടതുണ്ട്. ഇതിനൊപ്പം സെക്യൂരിറ്റികള്‍, രേഖകൾ എന്നിവ പരിശോധിക്കുന്നതിനുള്ള ചാർജുകളും ഈടാക്കും.
വായ്പയെക്കാൾ ലാഭം
ചിട്ടിയില്‍ നിന്ന് വിളിച്ചെടുക്കുന്ന തുക വായ്പയെക്കാൾ ലാഭകരമാണ്. വ്യക്തിഗത വായ്പയായി 6 ലക്ഷം രൂപയെടുക്കുന്നയാൾ 10 വർഷത്തേക്ക് 12 ശതമാനം പലിശ നിരക്കിൽ മാസം 5,608 രൂപ അടയ്ക്കണം. കാലാവധി തീരകുമ്പോൾ 10.32 ലക്ഷം രൂപ ചെലവാകും.
7,500 രൂപ 120 മാസ അടയ്ക്കേണ്ട 9 ലക്ഷത്തിന്റെ ചിട്ടി പരിശോധിക്കാം. പരമാവധി കിഴിവിൽ വിളിച്ചാൽ 6.30 ലക്ഷം രൂപ കിട്ടും. ലേല കിഴിവ് കൃത്യമായി ലഭിച്ചാൽ ഏകേദേശം 8 ലക്ഷം രൂപ അടച്ചാൽ മതി. ഇവിടെ 1.70 ലക്ഷം രൂപയാണ് അധികമായി അടയ്ക്കേണ്ടി വന്നത്.
നിക്ഷേപിക്കുമ്പോൾ നഷ്ടം
9 ലക്ഷം രൂപ ചിട്ടി അവസാനം വരെ തുടര്‍ന്നാല്‍ ഫോർമാൻ കമ്മീഷൻ കിഴിച്ച് 8.55 ലക്ഷം രൂപയാണ് ലഭിക്കുക. 8 ലക്ഷം രൂപ അടച്ചാലാണ് പത്ത് വർഷത്തിന് ശേശം 55000 രൂപ ലാഭം ലഭിക്കുന്നത്. ചിട്ടിയിൽ അടയ്ക്കുന്ന 7,000 രൂപ 120 മാസത്തേക്ക് 7.30 ശതമാനം പലിശ നിരക്കിൽ ആവർത്തന നിക്ഷേപം നടത്തിയാൽ 8.40 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്ന് 12.36 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications