മ്യൂച്വല്‍ ഫണ്ട് വഴി എങ്ങനെ മാസ വരുമാനം നേടാം; മാസം 10,000 രൂപ നേടാൻ നിക്ഷേപിക്കേണ്ടത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കലിന് ശേഷം എങ്ങനെ വരുമാനം കണ്ടെത്തും എന്ന ചോദ്യത്തിന് ഓരോരുത്തരും ജോലി കാലത്ത് കണ്ടെത്തേണ്ടതുണ്ട്. പെന്‍ഷന്‍ പദ്ധതികളിലൂടെയോ നിക്ഷേപ പദ്ധതികള്‍ വഴി സമ്പാദിച്ചോ ചെലവുകള്‍ക്ക് തുക കണ്ടെത്തുന്നവരുണ്ട്. നല്ലൊരു തുക നിക്ഷേപത്തിലൂടെ കണ്ടെത്തിയൊരാള്‍ക്ക് എങ്ങനെ തുക പിന്‍വലിക്കുന്നു എന്നത് പ്രധാന കാര്യമാണ്.

തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ആവശ്യത്തിന് പിന്‍വലിക്കുന്നതിന് പകരം ഉപയോഗിക്കാവുന്നൊരു മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍. സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി) വഴി മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് സ്ഥിരമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ നിക്ഷേപകന് സാധിക്കും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ (എസ്‌ഐപി) വിപരീത രൂപമാണിത്.

എങ്ങനെ എസ്ഡബ്ലുപി പ്രവര്‍ത്തിക്കുന്നു

എങ്ങനെ എസ്ഡബ്ലുപി പ്രവര്‍ത്തിക്കുന്നു

ഇതിനായി നിക്ഷേപകന് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആവശ്യമാണ്. നേരത്തെ തുടങ്ങിയ എസ്‌ഐപി നിക്ഷേപം വഴിയോ ഒറ്റത്തവണ നിക്ഷേപം വഴിയോ മ്യൂച്വല്‍ ഫണ്ടില്‍ പിന്‍വലിക്കാന്‍ ആവശ്യമായ തുക സ്വരൂപിക്കാം. ഈ തുകയില്‍ നിന്ന് നിശ്ചിത ശതമാനം എസ്ഡബ്ലുപി വഴി കൃത്യമായ ഇടവേളകളില്‍ ഫണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

അക്കൗണ്ടിലുള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റുകളാണ് എസ്ഡബ്ലുപി വഴി റഡീം ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് ഏത് തീയതി, എത്ര ഇടവേളകളില്‍ എത്ര തുക പിന്‍വലിക്കണമെന്ന് എസ്ഡബ്ലുപിയിൽ തീരുമാനിക്കാം. 

Also Read: മാസ തവണകള്‍ വഴി ലക്ഷങ്ങള്‍ സ്വന്തമാക്കാം; ഒപ്പം ജീവിതം സുരക്ഷിതമാക്കാം; 5 എല്‍ഐസി പോളിസികളിറയാംAlso Read: മാസ തവണകള്‍ വഴി ലക്ഷങ്ങള്‍ സ്വന്തമാക്കാം; ഒപ്പം ജീവിതം സുരക്ഷിതമാക്കാം; 5 എല്‍ഐസി പോളിസികളിറയാം

ഡെബ്റ്റ് ഫണ്ടുകൾ

ചാഞ്ചാട്ടം കുറവായതിനാല്‍ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനിന് അനുയോജ്യമായത് ഡെബ്റ്റ് ഫണ്ടുകളാണ്. 7-8 ശതമാനം ആദായം ഡെബ്റ്റ് ഫണ്ടുകൾ നൽകുന്നുണ്ട്. ആദ്യം നിക്ഷേപിക്കുകയും പിന്നീട് പിന്‍വലിക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്നത്. വിരമിച്ചവരോ മുതിര്‍ന്ന പൗരന്മാരെ ആയ വ്യക്തിക്കള്‍ക്ക്, മാസത്തില്‍ നിശ്ചിത വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് എന്നിവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സാധ്യതയാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍. 

Also Read: ഇത് അവസാന അവസരം; 11.40 ലക്ഷം രൂപ വരെ നേടാൻ സാധിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി ചേരാംAlso Read: ഇത് അവസാന അവസരം; 11.40 ലക്ഷം രൂപ വരെ നേടാൻ സാധിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി ചേരാം

പ്രത്യേകതകള്‍

പ്രത്യേകതകള്‍

* പിന്‍വലിക്കല്‍ നിരക്ക്- മാസത്തിലും ത്രൈമാസത്തിലോ വര്‍ഷത്തിലോ നിശ്ചിത തുക പിന്‍വലിക്കാന്‍ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ അനുവദിക്കുന്നുണ്ട. പിന്‍വലിക്കുന്ന തുക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നതാണോ എന്ന് ആദ്യം പരിശോധിക്കണം. ജീവിത ചെലവുകള്‍ക്ക് അനുസരിച്ച് എസ്ഡബ്ലുപി മാറ്റാവുന്നതാണ്.

* നികുതി ലാഭിക്കാം- നികുതി ലാഭിക്കാന്‍ സാധിക്കുന്നൊരു വഴി കൂടിയാണ് എസ്ഡബ്ലുപി. സ്ഥിര പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളേക്കാള്‍ കുറഞ്ഞ പലിശ ബാധ്യതയേ എസ്ഡ്ബ്ലുപി വഴി പിന്‍വലിക്കുന്നൊരാള്‍ക്ക് വരുന്നുള്ളൂ.

* നിക്ഷേപം വളരും- തുക ഒറ്റയടിക്ക് പിന്‍വലിക്കാത്തതിനാല്‍ മ്യൂച്വല്‍ ഫണ്ടിലുള്ള നിക്ഷേപത്തിന് ആദായം ലഭിക്കുന്നത് തുടരും. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പിൻവലിക്കുമ്പോൾ ബാക്കിയുള്ള യൂണിറ്റുകൾക്ക് ആദായം ലഭിക്കുന്നു. യൂണിറ്റുകൾ അവസാനിക്കുന്നത് വരെ എസ്ഡബ്ലുപി തുടരാം.

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ വഴി എത്ര കാലം പിന്‍വലിക്കാം എന്നത് നിക്ഷേപിക്കുന്ന തുകയെയും ലഭിക്കുന്ന തുകയെയും പിന്‍വലിക്കുന്ന തുകയെയും ആശ്രയിച്ചിരിക്കും. മാസത്തില്‍ 10,000 രൂപ 10 വര്‍ഷത്തേക്ക് ആവശ്യമുള്ളൊരു വ്യക്തിക്ക് 8 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരു ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കണം. ഇക്കാലയളവിന് ശേഷം ഫണ്ടില്‍ 3.57 ലക്ഷം രൂപയോളം ബാക്കിയുണ്ടാകും. 

Also Read: 5 വർഷം കൊണ്ട് 14 ലക്ഷം സ്വന്തമാക്കാം; ബാങ്കിനേക്കാളും പലിശ; റിസ്ക് ഫ്രീ നിക്ഷേപം നോക്കുന്നോAlso Read: 5 വർഷം കൊണ്ട് 14 ലക്ഷം സ്വന്തമാക്കാം; ബാങ്കിനേക്കാളും പലിശ; റിസ്ക് ഫ്രീ നിക്ഷേപം നോക്കുന്നോ

10,000 രൂപ

അതേസമയം കൂടുതല്‍ കാലം സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ തുടരുന്നൊരു വ്യക്തിക്ക് നിക്ഷേപത്തില്‍ നിന്ന് കോമ്പൗണ്ടിംഗ് ഗുണം ലഭിക്കുന്നതിനാല്‍ കുറഞ്ഞ തുക നിക്ഷേപിച്ചാല്‍ മതിയാകും. 30 വര്‍ഷത്തേക്ക് മാസത്തില്‍ 10,000 രൂപ പിന്‍വലിക്കുന്നൊരാള്‍ 8 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കണം. 30 വര്‍ഷത്തിന് ശേഷം 10 ലക്ഷത്തോളം രൂപ ഫണ്ടില്‍ നിക്ഷേപമായി കാണും.

Read more about: investment budget 2024
English summary

How To Make Monthly Income Through Mutual Fund; How To Invest For Get 10,000 Rs Monthly; Details

How To Make Monthly Income Through Mutual Fund; How To Invest For Get 10,000 Rs Monthly; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X