വിരമിക്കൽ കാലം സുവർണകാലമാകുന്നത് എങ്ങനെ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വർഷങ്ങളോളം അധ്വാനിച്ച് വിരമിക്കൽ കാലത്തിലേക്ക് കടക്കുമ്പോൾ വിശ്രമ കാലം സുവർണ കാലമാക്കാൻ കയ്യിൽ ആവശ്യത്തിന് പണമുണ്ടാകണം. അല്ലെങ്കിൽ ജോലി ചെയ്ത കാലത്തെക്കാൾ ദുരിതമാകും വിരമിക്കൽ കാലം. സാധാരണയായി അറുപത് വയസിന് ശേഷമാണ് വിരമിക്കൽ കാലമായി കണക്കാക്കുന്നത്. സ്വകാര്യ മേഖലയിലാണെങ്കിൽ അല്പം നേരത്തെ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന രീതിയുണ്ട്.

സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ ശരീരം അനുവദിക്കുന്നത് വരെയും ജോലിയെടുക്കുന്നതും കാണാം. എന്തു തന്നെയായാലും വിശ്രമിക്കാൻ തീരുമാനിക്കുമ്പോൾ മറ്റൊരെയും ആശ്രയിക്കാതെ ജീവിക്കാൻ കയ്യിൽ പണം വേണം. ഇതിന് ഏറ്റവും നല്ല മാർ​ഗം നിക്ഷേപം തന്നെയാണ്. നിക്ഷേപത്തിൽ പറ്റാൻ പാടില്ലാത്ത 5തെറ്റുകളെന്തല്ലാമാണെന്ന് പരിശോധിക്കാം.

ഒരു മെഡിക്കൽ ഇൻഷൂറൻസ് അനിവാര്യം

ഒരു മെഡിക്കൽ ഇൻഷൂറൻസ് അനിവാര്യം

വിരമിക്കല്‍ കാലം സുവര്‍ണ കാലമായാണ് കണക്കാക്കുന്നത്. എന്നാല്‍ രോഗങ്ങളും പ്രായാധിക്യം കൊണ്ടുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നൊരു സമയം കൂടിയാണിത്. പ്രായമാകുന്നതിന് അനുസരിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വരുന്നുണ്ട്. ഇതിനാല്‍ ആരോഗ്യപരമായ ചെലവുകള്‍ക്ക് പ്രധാന്യം നല്‍കണം. വിരമിക്കൽ കാലത്തുള്ള സമ്പാദ്യത്തിൽ നിന്ന് ആരോ​ഗ്യ ചെലവുകള്‍ നടത്തിയാൽ വലിയൊരു തുക തന്നെ നഷ്ടമാകും. ഇതിന് പകരമായി ഒരു മെഡിക്കൽ ഇൻഷൂറൻസ് കരുതണം. അത്യാവശ്യത്തിന് എമർജൻസി ഫണ്ടും തയ്യാറാക്കാം. 

Also Read: നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാം; ഇതാ 7 നിക്ഷേപ പദ്ധതികള്‍; ആരു തരും മികച്ച റിട്ടേണ്‍Also Read: നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാം; ഇതാ 7 നിക്ഷേപ പദ്ധതികള്‍; ആരു തരും മികച്ച റിട്ടേണ്‍

നിക്ഷേപത്തിൽ നേരത്തെ കൈവെയ്ക്കരുത്

നിക്ഷേപത്തിൽ നേരത്തെ കൈവെയ്ക്കരുത്

വിരമിക്കല്‍ കാല പദ്ധതികളില്‍ നിന്ന് കാലാവധിക്ക് മുന്‍പ് പണം പിന്‍വലിക്കുന്നത് സമ്പാദ്യത്തെ ബാധിക്കുന്നതിനൊപ്പം നികുതി ബാധ്യതയും വരുത്തി വെയ്ക്കും. വിരമിക്കല്‍ കാലത്തേക്കുള്ള വരുമാനം കുറയ്ക്കും. വീട് വെക്കൽ പോലുള്ള വലിയ ചെലവുകൾക്ക് പണം ലഭിക്കാതെ വരുമ്പോഴാണ് മിക്കവരും വിരമിക്കല്‍ ഫണ്ടില്‍ കൈവെയ്ക്കുന്നത്.

ഇത് പരിഹരിക്കാന്‍ ഇത്തരം വലിയ ചെലവുകള്‍ തീര്‍ന്നതിന് ശേഷം നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. 40 വയസില്‍ വിരമിക്കല്‍ കാലത്തേക്കുളള സമ്പാദ്യത്തിനായി നിക്ഷേപിച്ചു തുടങ്ങാം. 20 വർഷ കാലം ഇപ്പോഴും നിക്ഷേപത്തിനായി മുന്നിലുണ്ട്. 

Also Read: മാസത്തിൽ കയ്യിലുള്ളത് തവണകളായി നിക്ഷേപിക്കാം; മാന്യമായ സമ്പാദ്യമുണ്ടാക്കാം; കാനറ ബാങ്കിന്റെ പദ്ധതി ഇങ്ങനെAlso Read: മാസത്തിൽ കയ്യിലുള്ളത് തവണകളായി നിക്ഷേപിക്കാം; മാന്യമായ സമ്പാദ്യമുണ്ടാക്കാം; കാനറ ബാങ്കിന്റെ പദ്ധതി ഇങ്ങനെ

കട ബാധ്യതകളുമായി വിരമിക്കൽ കാലത്തേക്ക് കടക്കരുത്

കട ബാധ്യതകളുമായി വിരമിക്കൽ കാലത്തേക്ക് കടക്കരുത്

വിരമിക്കുന്നതിന് മുന്‍പ് കടങ്ങലെല്ലാം അവസാനിരപ്പിത്തണം. വരുമാനം കുറയുന്ന സമയത്ത് ബാധ്യതകള്‍ കൂടി ഏറ്റെടുക്കുന്നത് സാമ്പത്തികമായി ഞെരുക്കമുണ്ടാക്കും. വരുമാനം ശ്രോതസ് കുറയുന്ന സമയത്ത് കടം കൂടി ഉണ്ടാകുന്നത് തിരിച്ചടവിനെയും ജീവിതത്തിെയും ബാധിക്കും. മിക്ക ആളുകളും പതിവ് വരുമാന സ്രോതസ്സുകളിലൂടെ വായ്പ തിരിച്ചടയ്ക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഇത് മുടങ്ങുന്ന സമയത്ത് ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. 

Also Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാംAlso Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാം

എവിടെ നിക്ഷേപിക്കണം

എവിടെ നിക്ഷേപിക്കണം

എവിടെ നിക്ഷേപിക്കണമെന്നത് വിരമിക്കൽ കാല നിക്ഷേപത്തിൽ പ്രധാനമാണ്. ഇവിടെ പിഴയ്ക്കാതിരിക്കുകയാണ് വേണ്ടത്. വയസ്, റിസ്‌കെടുക്കാനുള്ള ശേഷി, വരുമാനം, എന്നിവ നോക്കി വേണം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാൻ. ചെറുപ്രായത്തില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ റിസ്‌കെടുക്കാനുള്ള ശേഷി കൂടുതലാണ്. ഇതനുസരിച്ച് ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം. മ്യൂച്വല്‍ ഫണ്ടിലോ ഓഹരികളിലോ നിക്ഷേപിക്കാം. എന്നാല്‍ പ്രായമാകുന്നതോടെ റിസകെടുക്കാനുള്ള കഴിവ് കുറയും. ഈ സാഹചര്യത്തില്‍ ഡെബ്റ്റ് ഫണ്ടുകളാണ് അനുയോജ്യം.

നേരത്തെ ആരംഭിക്കണം

നേരത്തെ ആരംഭിക്കണം

അധിക ചെലവുകളില്ലാത്തൊരാളാണെങ്കിൽ കരിയറിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപവും ആരംഭിക്കാം. നേരത്തെ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് അതിന് അനുസരിച്ചുള്ള സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ദീർഘകാലം മുന്നിലുണ്ടാകുമ്പോൾ സമ്പാദിക്കാൻ ഉദ്യേശിക്കുന്ന തുകയിലേക്ക് എത്താനുള്ള മാസ അടവ് വളരെ ചുരുങ്ങിയതായിരിക്കും. 21-24 വയസിൽ കരിയറിന്റെ തുടക്കത്തിൽ വിരമിക്കൽ കാല നിക്ഷേപം തുടങ്ങുന്നൊരാൾ 60 വയസു വരെ ജോലി ചെയ്താൽ 35-40 വര്‍ഷം നിക്ഷേപിക്കാൻ സാധിക്കും.

ഇക്വിറ്റി നിക്ഷേപം

40 വയസിൽ സമ്പാദിക്കാൻ ആരംഭിക്കുന്ന 15 ശതമാനം ആദായം പ്രതീക്ഷിക്കുന്ന ഇക്വിറ്റി ഫണ്ടിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 60 വയസിലെത്തുമ്പോള്‍ നിക്ഷേപം 1.52 കോടിയായി വളർന്നിട്ടുണ്ടാകും. എന്നാൽ നേരത്തെ, 25-ാം വയസിൽ നിക്ഷേപം ആരംഭിച്ചൊരാൾ 12 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടിൽ മാസത്തിൽ 3,000 രൂപ നിക്ഷേപിച്ചാൽ തന്നെ 60ാം വയസില്‍ 1.95 കോടിയായി നേടാനാകും

Read more about: retirement
English summary

How To Make Retirement Time As Golden Age; Avoid These 5 Points While Retirement Planning

How To Make Retirement Time As Golden Age; Avoid These 5 Points While Retirement Planning, Read In Malayalam
Story first published: Monday, December 5, 2022, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X