100 രൂപ നോട്ടിന് പിന്നിലെ ഈ സംഖ്യകൾ ശ്രദ്ധിക്കൂ; നിങ്ങളെ ലക്ഷാധിപതിയാക്കാൻ ഇത് ധാരാളം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എങ്ങനെ പണക്കാരനാകാം എന്നതാകും ചിന്ത. ഇതിനായി നല്ല ജോലി കണ്ടെത്തി മികച്ച നിക്ഷേപങ്ങൾ നടത്തുകയെന്നതാണ് വഴി. ഭാ​ഗ്യ പരീക്ഷണങ്ങളിലൂടെ പണം കണ്ടെത്താൻ ശ്രമിക്കുന്നവരുണ്ട്. ലോട്ടറികൾ 'കിട്ടിയാൽ കിട്ടി' എന്നതാണ് അവസ്ഥ. ഇതിനെല്ലാമപ്പുറം ഹോബി വഴി പണക്കാരനാകാനുള്ള വഴിയും തെളിഞ്ഞു വരുന്നുണ്ട്, പഴയകാല കറൻസികളും നാണയങ്ങളും ശേഖരിക്കുന്ന നിരവധി പേർ ചുറ്റുവട്ടത്തുണ്ട്. അത്തരത്തിലൊരാളാണെങ്കിൽ പണം നേടാനുള്ള ഒരു വഴിയാണ് ഇനി പറയുന്നത്.

 

കറൻസി

പഴയ കറൻസികളുടെ കൂട്ടത്തിൽ പല പ്രത്യേകതകളുമുള്ള കറൻസികളുണ്ടാകും. ചിത്രങ്ങളുടെ പ്രത്യേകത കൊണ്ടോ മറ്റോ കയ്യിലെത്തിപ്പെട്ടവ. ഇത്തരം നാണയങ്ങളോ കറൻസികളോ കയ്യിലുണ്ടെങ്കിൽ ഭാ​ഗ്യം നിങ്ങളെ തുണച്ചെന്നു പറയാം. വിവിധ ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റുകളിൽ ഇത്തരം കറൻസികൾക്ക് വലിയ വില നൽകുന്നുണ്ട്. എങ്ങനെ കയ്യിലുള്ള കറൻസികൾക്ക് ഉയർന്ന വില സ്വന്തമാക്കാമെന്ന് നോക്കാം. 

Also Read: 'കീശ നിറയെ കാശു തരും കൂട്ടുപലിശ'; സമ്പന്നനാകാൻ 3 നിക്ഷേപങ്ങൾ

സീരിയൽ നമ്പർ ശ്രദ്ധിക്കാം

സീരിയൽ നമ്പർ ശ്രദ്ധിക്കാം

സീരിയൽ നമ്പറിൽ ചില പ്രത്യേകതകളുണ്ടെങ്കിൽ യഥാർഥ വിലയെക്കാൾ ഉയർന്ന വില കറൻസികൾക്ക് ലഭിക്കും. കയ്യിലെ കറൻസിയുടെ സീരിയൽ നമ്പർ 786 എന്ന അക്കത്തിൽ തുടങ്ങുന്നതോ അവസാനിക്കുന്നതോ ആണെങ്കിൽ ലക്ഷങ്ങളാണ് നേടാൻ സാധിക്കുക. 786 എന്ന സംഖ്യ മുസ്ലിം മത വിഭാഗവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്.

ഈ സീരിയൽ നമ്പറുള്ള കറൻസികൾ ഭാ​ഗ്യമാണെന്ന് കരുതുന്നവർ വലിയ വില കൊടുത്ത് കറൻസികൾ നേടിയെടുക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപ വരെ ഈ സീരിയസിലുള്ള കറൻസികൾക്ക് വില ലഭിച്ചിട്ടുണ്ട്. 10, 20, 50, 100, 200, 500, 2,000 രൂപ നോട്ടുകൾക്കാണ് വിപണിയിൽ ഉയർന്ന നില ലഭിക്കുന്നത്. 

പത്ത് രൂപ നോട്ടിൽ നേടാം 30,000

പത്ത് രൂപ നോട്ടിൽ നേടാം 30,000

ചില പ്രത്യേകതകളുള്ള 10 രൂപ നോട്ടിന് 30,000 രൂപ ലഭിക്കും. കറൻസിൽ ബോട്ടിന്റെ ചിത്രം ആലേഖനം ചെയ്തവയ്ക്കാണ് 30,000 രൂപ ലഭിക്കുക. ഇതിനോടൊപ്പം 1943 ലെ റിസർവ് ബാങ്ക് ​ഗവർണർ സിഡി ദേശ്മുഖിന്റെ സി​ഗ്നേച്ചറും വേണം. ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കറൻസി പുറത്തിറക്കിയത്. ഇതോടൊപ്പം 1918 ൽ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ 1 രൂപ കറൻസിക്ക് 9 ലക്ഷം രൂപ വരെ വില ലഭിക്കും. 

Also Read: നിങ്ങളറിഞ്ഞില്ലേ; ഡെബിറ്റ് കാർഡിൽ ഒളിഞ്ഞിരിക്കുന്നുണ്ട് 10 ലക്ഷത്തിന്റെ സൗജന്യ അപകട ഇൻഷൂറൻസ്!

നാണയങ്ങൾ

ഇതോടൊപ്പം 1979 ൽ പുറത്തിറങ്ങിയ മറ്റൊരു നോട്ടിനും ഉയർന്ന വില ലഭിക്കുന്നുണ്ട്. ഇക്കാലത്തിറങ്ങിയ 1 രൂപ നോട്ടിന് 45,000 രൂപയാണ് ഈയിടെ കോയിൻ ബസാർ എന്ന ക്ലാസിഫൈഡ് വെബ്സൈറ്റിൽ നിന്നും ലഭിച്ചത്. മുൻ ധനകാര്യ മന്ത്രിയായിരുന്ന ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പും ആ കറൻസിക‌ൾക്ക് ആവശ്യമുണ്ട്. ഈ നാണയങ്ങളും ഓൺലൈൻ ക്ലാസിഫെെഡ് വെബ്സൈറ്റുകളിലാണ് വില്പന നടത്തേണ്ടത്.

ചെലവ് കൂടുമ്പോൾ വരവും കൂടും; റിസ്കില്ലാതെ മാസ വരുമാനം ഉയർത്താൻ 7 നിക്ഷേപങ്ങൾ

എങ്ങനെ വില്പന നടത്താം

എങ്ങനെ വില്പന നടത്താം

ഇത്തരം നോട്ടുകളുടെ വില്പന നടക്കുന്നത് ക്ലാസിഫൈഡ് വെബ്സൈറ്റുകളിലാണ്. ഇബേ, ഒഎൽഎക്സ്, കോയിൻ ബസാർ തുടങ്ങിയ നിരവധി വെബ്സൈറ്റുകൾ ഇത്തരത്തിലുള്ള നാണയങ്ങൾ വില്പന നടത്തുന്നുണ്ട്. 786 സീരിയസിലുള്ള കറൻസികൾക്ക് ഉയർന്ന വില ലഭിക്കുന്നത്. ഇബേ യിലാണ്. രജിസ്റ്റർ ചെയ്യാനും വിലപന നടത്താനുമുള്ള നടപടികൾ എന്താണെന്ന് നോക്കാം.

www.ebay.com ല്‍ പ്രവേശിക്കുക.

വെബ്സൈറ്റിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യണം.

വില്പനക്കാരന്റെ ഫോൺ, ഇ-മെയിൽ വിവരങ്ങൾ നൽകണം.

കയ്യിലുള്ള കറൻസിയുടെ സീരിയൽ നമ്പർ വ്യക്തമാകുന്ന തരത്തിൽ ഇരു ഭാ​ഗവും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യണം.

വിവരങ്ങൾ പൂർത്തിയായാൽ വെബ്സൈറ്റിൽ പരസ്യം പ്രസിദ്ധീകരിക്കും. ഇതിന് അനുസരിച്ച് ആവശ്യക്കാർ നിങ്ങളെ സമീപിച്ച് വില്പന നടത്തും.

അറിയിപ്പ്

ഫോട്ടോ കടപ്പാട് livemint.com

അറിയിപ്പ്

പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Read more about: coin currency
English summary

If you have the number 786 on the your 100 rupee note, you can become a millionaire

If you have the number 786 on the your 100 rupee note, you can become a millionaire
Story first published: Monday, July 4, 2022, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X