പണമിടപാട് നടത്താന്‍ മണിക്കൂറുകളോളം വരി നിന്ന കാലം മാറി. ഇന്ന് യുപിഐ ഇടപാടുകളും മൊബൈല്‍ വാലറ്റുകളും നെറ്റ് ബാങ്കിംഗും പണമിടപാടിന് പുതിയ വഴി തെളിയിക്കുകയാണ്. ഡിിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വഴി മൂന്നോ നാലോ നടപടികള്‍ വഴി പണമയക്കാൻ സാധിക്കും. ഐഎഫ്എസ്‍സി കോഡ‍് പോലും ആവശ്യമില്ലാതെ പണമയക്കാൻ സാധിക്കുന്ന കാലത്ത് അക്കൗണ്ട നമ്പറില്‍ വരുന്ന ചെറിയ തെറ്റിലും ഇടപാട് നടക്കും. ഇത്തരത്തില്‍ സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം ഇതുവഴിയുണ്ടാകുന്ന നഷ്ട സാധ്യതകളും കൂടുകയാണ്.
പണമിടപാട് നടത്തുമ്പോള്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചു പോകുന്ന സാഹചര്യങ്ങളുണ്ട്. യുപിഐ ഇടപാട് വിജയിച്ചില്ലെങ്കിലും പണം ഡെബിറ്റാകുന്നതും പ്രശ്നമാണ്. 2010 ലെ ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് മാനദ്ണ്ഡങ്ങള്‍ പ്രകാരം തെറ്റായി പണമയച്ചാൽ എന്തൊക്കെയാണ് തുടർ നടപടികളെന്ന് വിശദമാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പണം തിരികെ ലഭിക്കുമോ?. പണം ലഭിക്കണമെങ്കില്‍ ഇതിനുള്ള നടപടികളെന്തല്ലാമാണ്. വിശദമായി പരിശോധിക്കാം.
ബാങ്കിന്റെ നടപടികൾ
ഇത്തരത്തില്‍ പണം തെറ്റി അയച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ ബാങ്ക് പണം തിരികെ നല്‍കാനുള്ള നടപടികൾ ആരംഭിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ചട്ടം. പണം തിരികെ ലഭിക്കാന്‍ ബാങ്ക് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന് പരാതിനല്‍കാം.
തെറ്റായ ഇടപാട് സംബന്ധിച്ച് ഉപഭോക്താവ് ബാങ്കിന് പരാതി നല്‍കണം. അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് ഉടമയുടെ പേര്, ഇടപാട് റഫറന്‍സ് നമ്പര്‍, തീയതി, തുക. ഐഎഫ്എസ്‍സി കോഡ്, എന്നിവ ആവശ്യമാണ്. ഇതിനൊപ്പം തെറ്റായി പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് വിവരവും നല്‍കണം.
ഉപഭോക്താവിന്റെ അനുമതി
അക്കൗണ്ട് വിവരങ്ങളും ഐഎഫ്എസ്‍സി കോഡ് എന്നിവയിലെ തെറ്റ്, ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സാങ്കേതിക പിഴവ് എന്നിവ കാരണം പണം തെറ്റായി മറ്റൊരാളുടെ അക്കൗണ്ടിലെത്താം. തെറ്റായ ഇടപാട് നടന്നയുടനെ ബാങ്കിന്റെ ശാഖ മാനേജറെ വിവരമറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ തെറ്റായി നൽകിയ അക്കൗണ്ട് നമ്പര്‍ നിലവിലില്ലാത്തത് ആണെങ്കില്‍ പണം തിരികെ ബാങ്ക് അക്കൗണ്ടിലെത്തും. ബാങ്ക് അക്കൗണ്ടിൽ പണം ലഭിക്കാൻ ഗുണഭോക്താവിന്റെ നിലപാട് പ്രധാനമാണ്.
തെറ്റായ ഇടപാടിലൂടെ തനിക്ക് പണം ലഭിച്ചെന്ന് ഗുണഭോക്താവ് സമ്മതിക്കുകയും പണം പിൻവലിക്കാൻ അദ്ദേഹത്തിന്റെ അനുമതി ആവശ്യവുമാണ്. അനുമതിയോടെ ബാങ്ക് ഇടപാട് റദ്ദാക്കി യഥാർഥ ഉടമയ്ക്ക് പണം തിരികെ നൽകും. പണം ലഭിച്ചയാൽ തിരികെ നൽകാൻ സമ്മതിച്ചാല്‍ 8-10 ദിവസ്തിതിനുള്ളില്‍ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
നിയമപരമായ വഴി
പണം ലഭിച്ചയാൾ പണം തിരികെ നൽകാൻ സമ്മതിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ പ്രയാസമാകും. നിയമപരമായി പണം തിരികെ ലഭിക്കാനുള്ള വഴിയാണ് ഇവിടെ ശ്രമിക്കേണ്ടത്. എന്നാൽ രണ്ട് ഉപഭോക്താക്കളും വ്യത്യസ്ത ബാങ്ക് അക്കൗണ്ട് ഉടമകളാണെങ്കിൽ നിയമനടപടി പ്രയാസമുള്ള കാര്യമാണ്. ഇതിനാൽ തന്നെ പണം അയക്കുന്നതിന് മുൻപ് കൃത്യമായ അക്കൗണ്ട് നമ്പർ പരിശോധിക്കേണ്ടതുണ്ട്.
യുപിഐ ഇടപാടിൽ
യുപിഐ ഇടപാടില്‍ പണം അയക്കാൻ ശ്രമിക്കുകയും എന്നാൽ ഇടപാട് വിജയകരമാകാതെ പണം നഷ്ടപെട്ടാൽ എന്ത് ചെയ്യമമെന്നും പരിശോധിക്കാം. പണം ഡെബിറ്റ് ചെയ്യുന്നത് ബാങ്ക് അക്കൗണ്ടിൽ നിന്നാണെങ്കിലും പരാതി നൽകേണ്ടത് ബാങ്കിനല്ല എന്ന വ്യത്യാസം ഇവിടെയുണ്ട്. യുപിഐ ഇടപാടിലെ പരാതികള്‍ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ക്കോ, തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ക്കോ ആണ് സമർപ്പിക്കേണ്ടത്. ഉപഭോക്താവിന് പണം നഷ്ടപ്പെട്ട ഇടപാട് തിരഞ്ഞെടുത്ത് പരാതി ഉന്നയിക്കാന്‍ സാധിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications