നിക്ഷേപത്തിന് 7.5% പലിശ, പക്ഷേ നികുതി അടച്ച് വലയും; ട്രഷറിയിലെ നികുതിയെ പറ്റി അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്ന പലിശ ചെറിയ കാലയളവ് കൊണ്ട് ലഭിക്കുന്നവയാണ് ട്രഷറി സ്ഥിര നിക്ഷേപങ്ങൾ. 731 ദിവസത്തിന് മുകളിലുള്ള നിക്ഷേപത്തിന് 7.5 ശതമാനമാണ് ട്രഷറി സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. ഹ്രസ്വകാലത്തേക്ക് ബാങ്ക് പലിശയെക്കാൾ ഉയർന്ന നിരക്കാണിത്. സംസ്ഥാന ഖജനാവിൽ പണം നിക്ഷേപിക്കുന്നതിനാൽ നിക്ഷേപത്തിന്റെ സുരക്ഷയെ പറ്റിയും ആശങ്ക വേണ്ടതില്ല. സംസ്ഥാനത്തെ ജില്ലാ, സബ് ട്രഷറികളിൽ നിന്ന് സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്.

 

മാസത്തിൽ പലിശ വരുമാനം ലഭിക്കുന്നതിനാൽ മാസ ചെലവുകൾക്ക് പണം ആ​ഗ്രഹിച്ച് നിക്ഷേപിക്കുന്നവർക്ക ട്രഷറി നിക്ഷേപം ​ഗുണം ചെയ്യും. എന്നാൽ ഉയർന്ന പലിശയും സുരക്ഷിതത്വവും മാത്രം നോക്കി നിക്ഷേപിക്കാൻ പോയാൽ പണി കിട്ടുമെന്നാണ് പലരുടെയും അനുഭവം. കാരണം നിക്ഷേപത്തിന്റെ പലിശയ്ക്കുള്ള നികുതിയാണ്. ട്രഷറി നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് പലിശയ്ക്ക് ഈടാക്കുന്ന ആദായ നികുതിയെ പറ്റി അറിഞ്ഞിരിക്കണം.

പലിശയ്ക്ക് നികുതി

പലിശയ്ക്ക് നികുതി

സ്ഥിര നിക്ഷേപത്തിലെ പലിശയ്ക്ക് ആദായ നികുതി സാധാരാണയാണ്. ബാങ്കുകളിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം വർഷത്തിൽ 40,000 രൂപ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) കടന്നലാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുക. എന്നാൽ ട്രഷറി നിക്ഷേപത്തിൽ വാർഷിക പലിശ 5,000 രൂപയിൽ കടന്നാൽ ടിഡിഎസ് ഈടാക്കും.

10 ശതമാനം ടിഡിഎസ് ഈടാക്കിയാണ് ട്രഷറിയിൽ നിന്ന് പലിശ നൽകുക. പാൻ കാർഡ് ഇല്ലാത്തവരാണ് നിക്ഷേപകരെങ്കിൽ 20 ശതമാനം ടിഡിഎസ് ഈടാക്കും. നിലവിലെ 7.5 ശതമാനം പലിശ ലഭിക്കുന്ന സാഹചര്യത്തിൽ 75,000 രൂപയിലധികം നിക്ഷേപിക്കുന്നവർക്കെല്ലാം വർഷത്തിൽ 5,000 രൂപയിൽ കൂടുതൽ പലിശ ലഭിക്കും. 

ടിഡിഎസ്

ടിഡിഎസ് ഈടാക്കുന്നതിൽ 40,000 രൂപ പരിധി വരുന്നത് ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് നിക്ഷേപങ്ങൾക്കാണ്. ബാക്കിയുള്ള നിക്ഷേപങ്ങളിൽ ടിഡിഎസ് ഈടാക്കുന്ന പരിധി 5,000 രൂപയാണ്. ട്രഷറിയിലേതിന് സമാനമായി കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപമിട്ടാലും പലിശ 5000 രൂപ കടന്നാൽ ടിഡിഎസ് പിടിക്കും.  

Also Read: കേരള ട്രഷറിയില്‍ സ്ഥിര നിക്ഷേപമിടാം; 2 വർഷത്തിന് മുകളിൽ 7.50% പലിശ; ബാങ്കിനെക്കാൾ നേട്ടംAlso Read: കേരള ട്രഷറിയില്‍ സ്ഥിര നിക്ഷേപമിടാം; 2 വർഷത്തിന് മുകളിൽ 7.50% പലിശ; ബാങ്കിനെക്കാൾ നേട്ടം

ടിഡിഎസ് ഒഴിവാക്കാനും വഴിയുണ്ട്

ടിഡിഎസ് ഒഴിവാക്കാനും വഴിയുണ്ട്

ആദായ നികുതിയൊന്നും നൽകേണ്ടാത്ത സാധാരണക്കാർക്ക് നികുതി പിടിക്കുന്നത് ഒഴിവാക്കാൻ വഴിയുണ്ട്. വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമില്ലാത്തവർക്കാണ് ഇതിനുള്ള യോ​ഗ്യത. ഇത് തെളിയിക്കുന്ന ഫോം പൂരിപ്പിച്ച് നൽകുകയാണ് വേണ്ടത്. സാധാരണ നിക്ഷേപകർ 15 ജി ഫോമും 60 വയസ് കഴിഞ്ഞവർ 15എച്ച് ഫോമും പൂരിപ്പിച്ച് ട്രഷറിയിൽ സമർപ്പിച്ചാൽ മതിയാകും.

സാമ്പത്തിക വർഷത്തിൽ ഫോം സമർപ്പിക്കാത്തവരാണെങ്കിൽ ടിഡിഎസ് ഈടാക്കി തുടങ്ങും. ആകെ പലിശ കണക്കാക്കി ഇതിൽ നിന്ന് ടിഡിഎസ് കുറച്ചാണ് മാസത്തിൽ പലിശ നൽകി തുടങ്ങുക. ഇതിനാൽ സാമ്പത്തിക വർഷ തുടക്കത്തിൽ ഫോം സമർപ്പിക്കണം. 

Also Read: എല്ലായിടത്തും പലിശ നിരക്ക് ഉയരുന്നു; ആശയകുഴപ്പം വേണ്ട, എവിടെ നിക്ഷേപിക്കണമെന്ന് നോക്കാംAlso Read: എല്ലായിടത്തും പലിശ നിരക്ക് ഉയരുന്നു; ആശയകുഴപ്പം വേണ്ട, എവിടെ നിക്ഷേപിക്കണമെന്ന് നോക്കാം

വർഷത്തിൽ ഫോം സമർപ്പിക്കണം

വർഷത്തിൽ ഫോം സമർപ്പിക്കണം

ട്രഷറിയിൽ ഉയർന്ന പലിശ ലഭിക്കുന്നത് 731 ദിവസത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ്. ഇതിനാൽ ഭൂരിഭാ​ഗം പേരും 2 വർഷത്തിന് മുകളിൽ സ്ഥിര നിക്ഷേപമിടാനാണ് സാധ്യത. ഇവിടെ വർഷത്തിൽ 15എച്ച്, 15ജി ഫോം സമർപ്പിക്കേണ്ടതുണ്ട്. ഇത് സമർപ്പിക്കാത്ത പക്ഷം ട്രഷറി ടിഡിഎസ് ഈടാക്കി

ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കും. നിക്ഷേപം തുടരുന്നത്രയും കാലം വർഷത്തിൽ ഫോം സർപ്പിക്കേണ്ടതുണ്ടെന്ന് നിക്ഷേപകർ ഓർക്കണം. ടിഡിഎസ് ആയി പിടിച്ച തുക റീഫണ്ട് ലഭിക്കാൻ ആദായ നികുതി റിട്ടേൺ സമർപ്പിച്ചാൽ മതിയാകും.

Read more about: treasury fixed deposit income tax
English summary

Kerala Treasury Deposit; If Your Interest Income Exceed 5,000 In A Year TDS Will Be Deducted

Kerala Treasury Deposit; If Your Interest Income Exceed 5,000 In A Year TDS Will Be Deducted
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X