നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്; ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്നറിയാം

ഇന്നത്തെക്കാലത്ത് കൂടുതല്‍ പേരും ഡിജിറ്റല്‍ രീതിയിലുള്ള പെയ്‌മെന്റ് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലത്ത് ഡിജിറ്റലിലേക്കുള്ള വഴിമാറ്റം കൂടുതല്‍ വേഗത പ്രാപിക്കുകയും ചെയ്തു. ഒരു വ്യക്തിയുടെ പേരിലോ, അല്ലെങ്കില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെക്കാലത്ത് കൂടുതല്‍ പേരും ഡിജിറ്റല്‍ രീതിയിലുള്ള പെയ്‌മെന്റ് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലത്ത് ഡിജിറ്റലിലേക്കുള്ള വഴിമാറ്റം കൂടുതല്‍ വേഗത പ്രാപിക്കുകയും ചെയ്തു. ഒരു വ്യക്തിയുടെ പേരിലോ, അല്ലെങ്കില്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ പണം കൈമാറ്റം ചെയ്യുക എന്നത് ഇക്കാലത്ത് ഏറെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ്.

 

നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്; ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്നറിയാം

ഇന്ന് മഹാഭൂരിപക്ഷം ബാങ്ക് അക്കൗണ്ട് ഉടമകളും ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ കൂടി ഉപയോഗിക്കുന്നവരാണ്. എളുപ്പത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാം എന്നത് മാത്രമല്ല എറെ സമയ ലാഭവും ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നു. നേരത്തേ ആര്‍ക്കെങ്കിലും പണം അയക്കണമെങ്കില്‍ ബാങ്കില്‍ നേരിട്ട് ചെന്നല്ലാതെ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് എല്ലാ ബാങ്കുകളും സ്വകാര്യ കമ്പനികളും തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ചുവടുവമാറിക്കഴിഞ്ഞു. ഇടപാടുകളുടെ വേഗതയും ഒപ്പം എല്ലാ ഇടപാടുകളുടെയും കൃത്യതയാര്‍ന്ന വിവരങ്ങള്‍ ശേഖരിക്കുവാനും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു.

Also Read : ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയില്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം വളര്‍ന്നത് 42 ലക്ഷമായി! - ഇവിടെ വായിക്കാം

ഇന്നത്തെക്കാലത്ത് സാധാരണക്കാരെ സംബന്ധിച്ച് പോലും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ഒഴിവാക്കാനാകാത്ത അനിവാര്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ രീതിയില്‍ പണം കൈമാറുന്നതിനായി പല മാര്‍ഗങ്ങളുണ്ട്. ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചും, യുപിഐ മുഖേനയുമെല്ലാം ആള്‍ക്കാര്‍ പണ കൈമാറ്റങ്ങള്‍ നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മൂന്ന് തരത്തിലുള്ള ഡിജിറ്റല്‍ പണ കൈമാറ്റ രീതികളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചുള്ള ഈ മൂന്ന് കെട്ടുകഥകള്‍ പാടേ ഉപേക്ഷിക്കാം - ഇവിടെ വായിക്കാം

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്)

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന സംവിധാനമാണ് നെഫ്റ്റ് അഥവാ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍. അര മണിക്കൂര്‍ നേരത്തെ ബാച്ചുകളായാണ് ബാങ്ക് നെഫ്റ്റ് ഇടപാടുകള്‍ നടത്തുക. അര മണിക്കൂറിന് ശേഷം നെഫ്റ്റ് ഇടപാടുകള്‍ പൂര്‍ത്തിയാകും.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈ സ്വകാര്യ ബാങ്കുകളില്‍ ലഭിക്കും ഏറ്റവും ഉയര്‍ന്ന പലിശ - ഇവിടെ വായിക്കാം

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്)

തത്സമയം ആര്‍ടിജിഎസിലൂടെ പണ കൈമാറ്റം സാധ്യമാണ്. അതേ സമയം തന്നെ ലഭ്യമാകേണ്ടുന്ന ഫണ്ടുകള്‍ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് മുഖേന കൈമാറ്റം ചെയ്യാം.

Also Read : 330 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും 2 ലക്ഷം രൂപ! ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ? - ഇവിടെ വായിക്കാം

ഇമ്മിഡിയറ്റ് മൊബൈല്‍ പെയ്‌മെന്റ് സര്‍വീസസ് (ഐഎംപിഎസ്)

ഐഎംപിഎസ് ഒരു ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇതിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഐഎംപിഎസ് മുഖേന വേഗത്തില്‍ ഫണ്ട് കൈമാറ്റം സാധ്യമാകും. എല്ലാ സമയത്തും ഐഎംപിഎസ് സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍ നെഫ്റ്റ്, ആര്‍ടിജിഎസ് സംവിധാനങ്ങള്‍ 24x7 ലഭ്യമാവുകയില്ല.

 Also Read : കീറിയ നോട്ടുകള്‍ എങ്ങനെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം? ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയൂ - ഇവിടെ വായിക്കാം

ഇതില്‍ നിങ്ങള്‍ക്ക് ഏത് രീതിയിലുള്ള ഫണ്ട് കൈമാറ്റമാണ് വേണ്ടത് എന്ന് തെരഞ്ഞെടുക്കുന്നത് എത്ര വേഗത്തില്‍ നിങ്ങള്‍ക്കാ പണം കൈമാറ്റം ചെയ്യേണ്ടതുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. അതിനനുസരിച്ച് നിങ്ങള്‍ക്ക് ഫണ്ട് കൈമാറ്റം ചെയ്യാം.

Read more about: money
English summary

know the important three ways through which funds can be transferred; Explained

know the important three ways through which funds can be transferred; Explained
Story first published: Tuesday, October 19, 2021, 10:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X