പുതിയ വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വാഹനം വാങ്ങൽ തുടങ്ങിയ മുൻകൂട്ടി കാണാൻ സാധിക്കുന്ന സാമ്പത്തിക ചെലവുകളെ നേരിടാൻ ഇപ്പോഴേ ആസൂത്രണം ചെയ്യുന്നതാണ് മികച്ച തീരുമാനം. വീട് നിർമാണത്തിനായി വലിയ തുക വായ്പയിലേക്ക് പോകുന്നതിനേക്കാൾ നല്ലത് നിശ്ചിത തുകയുടെ ചിട്ടി ചേരുകയും ബാക്കി തുക വായ്പയിലൂടെ കണ്ടെത്തുന്നതുമാണ്.
ഇതുപോലെ തന്നെയാണ് മറ്റു ചെലവുകളും. വലിയ പലിശ നൽകി വായ്പയിലേക്ക് പോകുന്നതിന് പകരം പലിശ ലാഭിക്കാൻ ചിട്ടികൾ സഹായിക്കും. ഇത്തരത്തിൽ വലിയ ചെലവുകൾക്ക് ഉപകാരപ്പെടുന്ന താരതമ്യേന കുറഞ്ഞ മാസ അടവുള്ളൊരു മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
ചിട്ടി വിശദാംശം
12,500 രൂപ പരമാവധി മാസ അടവും 120 മാസം കാലാവധിയുമുള്ള 15 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. രണ്ടാം തവണ മുതൽ 9,219 രൂപയാണ് അടവ് വരുന്നത്. ചിട്ടി പരമാവധി ലേല കിഴിവായ 40 ശതമാനത്തിൽ ലേലം പോകുന്ന മാസങ്ങളില്ലാം ഈ തുക അടച്ചാൽ മതി.
ഈ മാസങ്ങളിൽ 3,281 രൂപ ലേല കിഴില് ലഭിക്കും. ഒരാൾക്ക് എല്ലാ മാസവും മുഴുവൻ നറുക്ക് തുക കിട്ടാനുള്ള അവസരമുണ്ട് എന്നതാണ് മൾട്ടി ഡിവിഷൻ ചിട്ടിയുടെ ഏറ്റവും വലിയ സവിശേഷത.
ചിട്ടി നറുക്ക്
ഓരോ മാസവും ഒരു ചിറ്റാളന് ചിട്ടി തുക ലഭിക്കാനുള്ള 4 അവസരങ്ങളാണ് ലഭിക്കുന്നത്. ഒരു നറുക്കും മൂന്ന് ലേലവുമാണ് മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഉണ്ടാകുന്നത്. ഇവിടെ എല്ലാ മാസവും ഫോർമാൻ കമ്മീഷൻ കിഴിച്ച് മുഴുവൻ തുകയും ഒരു ചിറ്റാളന് ലഭിക്കുന്നു. ഇത്തരത്തിൽ 14.25 ലക്ഷം രൂപ ലഭിക്കും. ഭാഗ്യമുണ്ടെങ്കിൽ ആദ്യതവണ തന്നെ 14.25 ലക്ഷം രൂപ നേടാനുള്ള അവസരമുണ്ട്.
ആദ്യ മാസങ്ങളിൽ ചിട്ടി നറുക്കിൽ ലഭിച്ച് സ്ഥിര നിക്ഷേപമിട്ടാൽ പലിശ കൊണ്ട് തന്നെ ചിട്ടി അടച്ചു തീർക്കാൻ സാധിക്കും. ഇന്നത്തെ 8 ശതമാനം പലിശ നിരക്കിൽ മാസത്തിൽ 9,500 രൂപയോളം പലിശയായി ലഭിക്കും. അല്ലാത്തവർക്ക് സ്ഥിര നിക്ഷേപം വഴി കാലാവധി കഴിയുമ്പോൾ ഏകദേശം 28 ലക്ഷം രൂപയിൽ കൂടുതൽ നേടാൻ സാധിക്കും.
ചിട്ടി ലേലം
നറുക്ക് ലഭിച്ചില്ലെങ്കിൽ ലേലത്തിലൂടെ ചിട്ടി സ്വന്തമാക്കാനുള്ള 3 അവസരങ്ങളുണ്ട്. 40 ശതമാനം ലേല കിഴിവിൽ പോകുമ്പോൾ 9 ലക്ഷം രൂപയാണ് ലഭിക്കുന്നത്. നറുക്കിൽ കിട്ടിയില്ലെങ്കിലും 9,219 രൂപ അടക്കുമ്പോൾ 3,281 രൂപ ലാഭം കിട്ടുന്നു.
ആദ്യ മാസങ്ങളിൽ 9 ലക്ഷം രൂപയാണ് മിനിമത്തിൽ വിളിക്കാൻ സാധിക്കുന്ന തുക. ഇത് പിന്നീട് 10ലക്ഷം, 11 ലക്ഷം, 12 ലക്ഷം, 14 ലക്ഷം എന്നിങ്ങനെ വർധിക്കും. ഈ സമയം ചിട്ടി വിളിക്കുകയാണെങ്കിലും വലിയ ആദായം ലഭിക്കും.
ചിട്ടി വായ്പ
ചിട്ടി കാലയളവിനിടെ പണത്തിന് ആവശ്യം വന്നാൽ ചിട്ടി ലേലം സൗകര്യം ഉപയോഗപ്പെടുത്താം പാസ്സ് ബുക്ക് മാത്രം ജാമ്യം കൊടുത്ത് അടച്ച തുകയിൽ നിന്ന് വായ്പയെടുക്കാം. ജാമ്യം കൊടുക്കുകയാണെങ്കിൽ 7.50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പാതിവഴിയിൽ ചിട്ടി പണം പൂർണമായും അടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ചിട്ടി അവസാനിപ്പിച്ച് അടച്ച തുക തിരികെ വാങ്ങാനും സാധിക്കും.
എവിടെ ലഭിക്കും ഈ ചിട്ടി
കെഎസ്എഫ്ഇ നോർത്ത് പറവൂർ മെയിൻ ബ്രാഞ്ചിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് ബ്രാഞ്ചുമായി ബന്ധപ്പെട്ട് ചിട്ടിയിൽ ചേരാൻ സാധിക്കും. ഏത് ബ്രാഞ്ചിലെ ചിട്ടിയിൽ ചേർന്നാലും എല്ലാ ബ്രാഞ്ചിലും പണമടക്കാൻ സാധിക്കും. ഇതോടൊപ്പം പണമടയ്ക്കാൻ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്യാം. പ്രോക്സി നൽകി ലേലത്തിൽ പങ്കെടുക്കാനും സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
